17.1 C
New York
Thursday, October 28, 2021
Home Travel പാർവതി മല (യാത്രാവിവരണം)

പാർവതി മല (യാത്രാവിവരണം)

✍ജിഷ ദിലീപ്

പൂനെയിലെ ഹൈന്ദവക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ്
പാർവതിക്ഷേത്രം. പതിനേഴാംനൂറ്റാണ്ടിൽ പണിത ഈ
ക്ഷേത്രം 640 മീറ്റർ ഉയരത്തിലുള്ള കുന്നിൻ മുകളിലാണ്. ഇത് പാർവതിമല എന്നറിയപ്പെടുന്നു.

വളരെ മനോഹരമായ ഒരുസ്ഥലമാണിത്. കുന്നിൻ മുകളിലുള്ള ഈ ക്ഷേത്രത്തിലേക്ക് 108പടികളുണ്ട്. ഉയരം കുറഞ്ഞും വീതി കൂടിയതുമായ പടികളാണിത്.ചരിഞ്ഞു കിടക്കുന്ന കുന്നിന്റെ കിടപ്പനുസരിച്ചാണ് ഈ പടികളും നിർമ്മിച്ചിട്ടുള്ളത്. പൂനെയിലെ മനോഹരകാഴ്ചകളാണ് ഇവിടെ നിന്ന് കാണാൻ കഴിയുന്നത്.

പേഷ്വാ രാജവംശത്തിന്റെ ഭരണകാലത്ത് നിർമ്മിതമായ
പൂനെയിലെ ഏറ്റവും പഴക്കം ചെന്ന പൈതൃകനിർമ്മിതമാ യ ക്ഷേത്രമാണിത്. 1749ൽ ബാലാജി ബാജി റാവുവിന്റെ കീഴിൽ പൂർത്തിയായി. പേഷ്വാ കുടുംബങ്ങൾക്ക് ആരാധന നടത്താൻ വേണ്ടിമാത്രം പണിതതായിരുന്നു. പിന്നീട് ഇത്പൊ തുജനങ്ങൾക്കായി തുറന്ന് കൊടുക്കുകയായിരുന്നു.

പാർവതി കുന്നിന് മുകളിൽ 5ക്ഷേത്രങ്ങളുണ്ട്. ദൈവീക പ്രതീതിയുളള ശാന്തമായ അന്തരീക്ഷം അവിടുത്തെ പ്രത്യേകതതന്നെയാണ്. ദെവ്ദെവെശ്വര് ക്ഷേത്രം കാർത്തികേയക്ഷേത്രം, വിഷ്‌ണു ക്ഷേത്രം, വിത്തൽക്ഷേത്രം, രാമക്ഷേത്രം ഇതാണ് അടുത്തടുത്തായിട്ടുള്ള 5ക്ഷേത്രങ്ങൾ. ഈ കുന്നിന് താഴെ റോഡിന് മറുവശത്ത് ശിവക്ഷേത്രവും ഗണപതി ക്ഷേത്രവും ഉണ്ട്. കുന്നിൻ മുകളിലുള്ള പാർവതി ക്ഷേത്രത്തിന് അഭിമുഖമായിട്ട്തന്നെ എന്നതും ശ്രദ്ധേയമാണ്. രാവിലെ 5.00 ന് തുറന്ന് രാത്രി 10.00 ന് നട അടക്കും.

പൂനെയിലെ വെറ്റൽഹില്ലിന് ശേഷമുള്ള രണ്ടാമത്തെ ഉയർന്ന സ്ഥലമാണിത്. ഈക്ഷേത്രത്തിന് സമീപമായിട്ട് പാർവതി മ്യൂസിയം എന്ന പേരിലൊരു മ്യൂസിയമുണ്ട്. കൂടാതെ ബാലാജിബാജി റാവുവിന്റെ സമാധിയും. പേഷ്വാകാലഘ
ട്ടത്തിലെ നാണയങ്ങൾ,പാത്രങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ സൂക്ഷിച്ചിട്ടുള്ള പേഷ്വാ മ്യൂസിയവുമുണ്ട്. പിന്നെ ഒരു കാര്യം കൂടിയുണ്ട്. ഈ മലയുടെ തെക്ക് ഒരു പഴയ ബുദ്ധ ഗുഹ കാണാം.

കുന്നിൻ മുകളിലുള്ള ഈ പാർവതി ക്ഷേത്രം ആകർഷകവും മനോഹാരിതയേകുന്നതുമായ ഒരു പുണ്യകേന്ദ്രമായി ഇന്നും നിലകൊള്ളുന്നു. ഏറെ ഭക്തരും നിത്യസന്ദർശകരായി
ഇവിടെത്തുന്നു..

ശുഭം 🙏

✍ജിഷ ദിലീപ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: