17.1 C
New York
Thursday, December 2, 2021
Home Travel കൊൽക്കൊത്ത വീഥിയിലൂടെ ഒരു യാത്ര.

കൊൽക്കൊത്ത വീഥിയിലൂടെ ഒരു യാത്ര.

തയ്യാറാക്കിയത്: ജിഷ ദിലീപ്

ഏറെ ചരിത്രപ്രാധാന്യമുള്ള കൊൽക്കത്ത കിഴക്കിന്റെ സെയിന്റ് പീറ്റേഴ്‌സ്ബർഗ് എന്നും കൊട്ടാരങ്ങളുടെ നഗരമെന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ തലസ്ഥാനമായിരുന്ന കൊൽക്കത്ത 1911ൽ ദില്ലിയിലേക്ക് മാറ്റി. ഹൂഗ്ലി നദിയുടെ കിഴക്ക് ഭാഗമായ കൊൽക്കത്ത ചണവ്യവസായത്തിൽ പേര് കേട്ടതായിരുന്നു.

ഈ മഹാനഗരത്തിലേക്കുള്ള യാത്ര ഏറെ ആനന്ദകരമായിരുന്നു. ഹൌറയേയും കൊൽക്കത്തയേയും ബന്ധിപ്പിക്കുന്ന ഈ പാലം രവീന്ദ്രനാഥടാഗോറിന്റ സ്മരണാർത്ഥം രവീന്ദ്രസേതു എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു. ഏറെ വശ്യമായ ഒരു കാഴ്ചതന്നെയാണിത്.

ഒരു വശത്ത് പ്രൌഡ്ഢിയോടുകൂടിയ കെട്ടിടങ്ങൾ. മറുവശത്താകട്ടെ റോഡരികിൽ കിടക്കുന്നവരും, കുളിക്കുന്നവരും, ഭക്ഷണം

കഴിക്കുന്നവരുമൊക്കെവ്യത്യസ്തമായ കാഴ്ചകളേറെ.തിരക്ക് പിടിച്ച നഗരത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഏറെശ്രദ്ധിക്കപ്പെടുന്നത് റോഡിലെ ട്രാക്കിലൂടെ സാവധാനം നീങ്ങുന്ന ട്രാമുകൾ ആണ്. മറ്റെങ്ങും ഇല്ലാത്ത പൈതൃകവാഹനം. ഇതുപോലെ തന്നെ ഇടതടവില്ലാതെ മനുഷ്യർ വലിച്ചോടുന്ന റിക്ഷകളാണ് മറ്റൊരു പ്രത്യകത. ഇത് കൂടുതലും എ.സി മാർക്കറ്റ്, എസ്പ്ലനേഡ് ഭാഗങ്ങളിലാണ് കണ്ടത്. പകലും രാത്രിയുമെന്നില്ലാതെ നടക്കുന്ന ഫുട്പ്പാത്ത്‌ കച്ചവടങ്ങളും പഴകിയതും അല്ലാത്തതുമായ ബസ്സുകളും, സൈക്കിൾ റിക്ഷകളും, ആഡംബരോൻമുഖമായ വേഷവിധാനങ്ങളും ഇങ്ങനെ വിവിധങ്ങളായ കാഴ്ചകളാൽ മനോഹരമാണ് ഇവിടം.

ചരിത്രപ്രാധാന്യമുള്ള ബേലൂർ മഠം ഹൂഗ്ലി നദീതീരത്തുള്ള ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെ ആസ്ഥാനമാണ്. ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാമിക് വാസ്തുവിദ്യാശൈലി യാണ് ഈ മഠത്തിന്റെ സവിശേഷത. ഏറെശാന്തമായ അന്തരീക്ഷം ഒരു പ്രത്യേകത തന്നെയാണ്.

വിശാലമായ പുൽമൈതാനവും പൂന്തോട്ടങ്ങളും കൊണ്ട്സുന്ദരമായ ഹൂഗ്ലി നദീതീരത്തോട് ചേർന്നുള്ള വിക്ടോറിയ മെമ്മോറിയൽ, വിക്ടോറിയ രാഞ്ജിയോടുള്ള സ്മരണാർത്ഥം വെള്ളമാർബിളിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. സായാഹ്നത്തിൽഒരു വിശ്രമകേന്ദ്രം കൂടിയാണിത്.

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന 200 ൽ അധികം വർഷം പഴക്കമുള്ള ആൽമരം നിൽക്കുന്ന ബൊട്ടാണിക്കൽ ഗാർഡൻ അദ്‌ഭുതപ്പെടുത്തുന്ന കാഴ്ച തന്നെയാണ്. ‘ദി ഗ്രേറ്റ് ബന്യൻ ട്രീ ‘ എന്നാണ് ഈ ആൽമരം അറിയപ്പെടുന്നത്. 273 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഇവിടെ 30,000ൽ അധികം ചെടികളുണ്ടെന്നാണ്കണക്കാക്കപ്പെടുന്നത്.

ശാസ്ത്രലോകത്തെ അടുത്തറിയാൻ പറ്റുന്ന സയൻസ് സിറ്റി ഇന്ത്യൻ ഉപഭൂഖണ്ഠത്തിലെ ഏറ്റവും വലിയ ശാസ്ത്രകേന്ദ്രമാണ്. 26 ടാങ്കുകളിൽ പലതരം ശുദ്ധജലസസ്യങ്ങളുള്ള ശുദ്ധജല അക്വേറിയം, ശാസ്ത്രം ഒരു ഗോളത്തിൽ ഉള്ളതുപോലെ യാണ് NOAA സൃഷ്ടിച്ചപ്രൊജക്ഷൻ സംവിധാനം ഏകദേശം ഒരേ സമയം 30 മിനിറ്റ് ദൈർഘ്യമുള്ള ഓരോ ഷോയും 70 പേർക്ക് കാണാവുന്നതാണ്. മറ്റൊന്ന് ലൈവ് ബട്ടർഫ്‌ളൈഎൻക്ളേവ് ആണ്.

ഇത് രംഗ് ബഹാരി പ്രജാപതി എന്ന സിനിമയിലൂടെ ചിത്ര ശലഭത്തിന്റെ ജീവിത ചക്രത്തെക്കുറിച്ച് പ്രദർശിപ്പിക്കുന്നതാണിത്.

അടുത്തത് ലോകത്തിലെ ഏറ്റവും പഴയ മ്യൂസിയത്തിൽ ഒന്നായ ഇന്ത്യൻ മ്യൂസിയമാണ്. 1814 ൽ ഡാനിഷ് ശാസ്ത്രജ്ഞനായ നഥാനിയേൽ വാലിച്ച് ആണ് കൊൽക്കത്തയ്ക്ക് അടുത്തുള്ള സെറാംപൂരിൽ ഇത് സ്ഥാപിച്ചത്. ഇന്ത്യ ഗവൺമെന്റിന്റെ സാംസ്‌ക്കാരികമന്ത്രാല യത്തിന് കീഴിലുള്ള ഒരു സ്വയംഭരണ
സ്ഥാപനമാണിത്. ആർട്ട് ആൻഡ് ആർക്കിയോളജി വിഭാഗങ്ങൾ അന്താരാഷ്ട്രപ്രാധാന്യമു ള്ള ശേഖരങ്ങൾ സൂക്ഷിക്കുന്നു.

മറ്റൊന്ന് ലോകത്തിലെ ഏറ്റവും വലിയതും പ്രശസ്‌തവുമായ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഈഡൻ ഗാർഡൻസ്. 1841 ൽ ഇന്ത്യയുടെ ഗവർണ്ണർ ജനറൽ ആയിരുന്ന ലോർഡ് ഓക്ക്ലാണ്ടിന്റെ ഈഡൻ സഹോദരിമാരുടെ പേര് നൽകിയ പാർക്കായ ഈഡൻ ഗാർഡനിന് സമീപമായി സ്ഥിതി ചെയ്യുന്നതിനാലാണ് ഗ്രൗണ്ടിന് ഈ പേര് വന്നത്. വേൾഡ് കപ്പ്, വേൾഡ് ടി 20, ഏഷ്യകപ്പ് തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങൾ ഇവിടെ നടത്തപ്പെട്ടിട്ടുണ്ട്.

പ്രധാനപ്പെട്ട മറ്റൊന്നാണ് മിഷണറീസ് ഓഫ് ചാരിറ്റി. മദർ തെരേസയുടെ കീഴിൽ സ്ഥാപിതമായ ഈ കാത്തോലിക്ക സന്യാസിനി സഭ പാവപ്പെട്ടവർക്കും അനാഥർക്കും രോഗികൾക്കും വേണ്ടി സേവനമനുഷ്ടി ക്കുന്നതായിരുന്നു.
1970 കളോടെ ലോകമെങ്ങും അറിയപ്പെടുന്ന സാമൂഹികപ്രവർത്തകയാ യ് അവർ മാറി. 1979 ൽ മദർതെരെസക്ക്സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകപ്പെട്ടു. മരണശേഷം ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കൊൽക്കത്തയിലെ വാഴ്ത്തപ്പെട്ട തെരേസ എന്നപേരിൽ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

നിക്കോ പാർക്ക് ഈ നഗരത്തിന്റെ സവിശേഷതയാണ്. രാജ്യത്തെ ഏറ്റവും വലിയ അമ്യുസ്മെന്റ് പാർക്കുകളിൽ
ഒന്നാണിത്. ഏറെക്കുറെ ആകർഷണീയവും മാനസിക ഉല്ലാസം കിട്ടുന്ന ഈ പാർക്ക്സാൾട്ട് തടാകത്തിൽ സ്ഥിതി ചെയ്യുന്നു. അവിടെ കിട്ടുന്ന ബംഗാളി, ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ രുചികരമായ വിഭവങ്ങൾ മറക്കാനാകാത്ത ഒരു കാര്യം തന്നെയാണ്. അത്രയ്ക്കും സ്വാദുണ്ടേ. ഏകദേശം 40 ഏക്കറിലുള്ള വിശാലമായ ഈ പാർക്ക് 1991ലാണ് തുറന്നത്.

കൂടാതെ ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേള നടക്കുന്നതും ഇവിടെ തന്നെ.

കൊൽക്കത്തയിലെ പ്രധാന തീർത്ഥാടനകേന്ദ്രമാണ് കാളിഘട്ട്. അത്യധികം തിരക്കുള്ള ഒരു സ്ഥലമാണത്.

ഈ മഹാനഗരത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ദുർഗ്ഗാപൂജ. 7 ദിവസം നീണ്ടു നിൽക്കുന്ന ഈ പൂജയ്ക്ക് ഓരോരോ ഭാഗങ്ങളിലായി കളിമൺ നിർമ്മിതമായ കാളിമാതാവിന്റെ വലുതും ചെറുതുമായ പ്രതിമകൾ കാണാം. എങ്ങും പന്തലുകളും. കസവുപട്ടണിഞ്ഞ സർവ്വാഭരണവിഭൂഷിതയായ കാളിമാതാവിന്റെ ഓരോ മൂർത്തിയും ജീവനുള്ള പ്രതീതി നമ്മളിൽ ഉണർത്തും എന്നത് പറഞ്ഞറിയിക്കാൻ കഴിയാത്തത്രയും മഹത്തരമാണ്. പൂജ തുടങ്ങി അവസാനിക്കും ദിവസങ്ങൾ വരെ ഓരോ ദിവസവും പുതു വസ്ത്രങ്ങൾ മാത്രം ധരിക്കുക എന്നതിവിടുള്ള ആചാരമാണ്. ഇത്രേം വർണ്ണാഭമായ പൂജ മറ്റെവിടെയും ഉണ്ടോ എന്ന് സംശയമാണ്.

പിന്നെ മലയാളികളുടേതായ ശ്രീകൃഷ്ണന്റെ ഒരു അമ്പലം ഇവിടുണ്ട് എന്നത് അഭിമാനാർഹമാണ്. നാട്ടിലെപോലെ എല്ലാ പൂജാദി കർമ്മങ്ങളും അവിടെയുമുണ്ട്.

മനോഹാരിതയേകുന്ന ഈ മഹാനഗരം സഞ്ചാരികളുടെ തിരക്കേറിയ ആകർഷണ കേന്ദ്രമായി ഇന്നും നിലനിൽക്കുന്നു.

തയ്യാറാക്കിയത്:
ജിഷ ദിലീപ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: