17.1 C
New York
Wednesday, January 19, 2022
Home Travel കൊണാട്ട് പ്ളേസും ഹനുമാൻ ക്ഷേത്രവും.

കൊണാട്ട് പ്ളേസും ഹനുമാൻ ക്ഷേത്രവും.

ജിഷ ദിലീപ് ✍️

ഡൽഹിയിലെ കൊണാട്ട് പ്ളേസിൽ നിന്നും ഏകദേശം 250 മീറ്റർ തെക്ക് പടിഞ്ഞാറായിട്ടുള്ള ബാബ ഖരക് സിംഗ്റോഡിൽ സ്ഥിതിചെയ്യുന്ന ഹനുമാൻ ക്ഷേത്രത്തെക്കുറിച്ചാണ് ഇന്നത്തെ വിവരണം. എങ്കിലും കൊണാട്ട് പ്ളേസിലേക്ക് ഒന്ന് പോയാലോ ..

കൊണാട്ട് പ്ളേസ്

ഇന്ത്യയിലെ പ്രധാന വാണിജ്യ സാമ്പത്തിക വിനിമയകേന്ദ്രങ്ങളിൽ ഒന്നാണിത്. കൊണാട്ട്പ്ളേസ് രാജീവ്‌ ചൗക്ക്‌ എന്നുമറിയപ്പെടുന്നു. ആദ്യകാലത്ത് കീകർ മരങ്ങളാൽ മൂടപ്പെട്ട ഒരു കൊടുമുടിയായിരുന്നു ഈ പ്രദേശം. രാജീവ്‌ ചൗക്കിന്റെ നിർമ്മാണത്തിനും വികസനത്തിനുമായി ജയ് സിംങ് പുര, രാജാ കാ ബസാർ എന്നിവയുൾപ്പെടെയുള്ള ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു. പടിഞ്ഞാറുള്ള കരോൾ ബാഗിൽ മാറ്റി പാർപ്പിച്ചു. മൂന്ന് കെട്ടിടങ്ങൾ മാത്രം പൊളിക്കുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ടു. അതിൽ ഒന്നാണ് ജയ് സിങ് പുരയിലെ ഹനുമാൻ ക്ഷേത്രം.

ബ്രിട്ടനിലെ വിക്ടോറിയ രാഞ്ജിയുടെ മൂന്നാമത്തെ മകനായ ആർതർ രാജകുമാരന്റെ പേരിലുള്ള കൊണാട്ട് ഡ്യൂക്കിന്റെ പേരിലാണ് ബ്രിട്ടീഷുകാർ ഈ പ്രദേശത്തിന് ആദ്യം കൊണാട്ട് പ്ളേസ് എന്ന് പേരിട്ടത്. ഒരുകാലത്ത് ഇതായിരുന്നു ഡൽഹിയിലെ പ്രധാന അടയാളം. റോബർട്ട്‌ ടോർ റസ്സൽ ആയിരുന്നു ഇതിന്റെ ശില്പി. റെസ് റ്റോറന്റുകൾ, ഹോട്ടലുകൾ, ഷോപ്പുകൾ എന്നിവയുൾപ്പെ ടുന്ന നിരകളുള്ള ഔട്ടർ സർക്കിൾ കൊണാട്ട് സർക്കസ് ഔദ്യോഗികമായി (ഇന്ദിര ചൗക്ക് ) എന്നറിയപ്പെടുന്നു. പല പ്രധാന സ്ഥാപനങ്ങളു ടേയും മുഖ്യ ഓഫിസുകൾ CP എന്നറിയപ്പെടുന്ന ഈ സ്ഥലത്ത് സ്ഥിതിചെയ്യുന്നു. കൊ ണാട്ട് പ്ളേസിനെക്കുറിച്ച് ലഘുവായി സൂചിപ്പിച്ചുവെന്ന് മാത്രം.

ഹനുമാൻ മന്ദിർ

‘ശ്രീ ഹനുമാൻ ജി മഹാരാജ്’ എന്ന് ഭക്തിയോടെ ആരാധിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ വിഗ്രഹം ബാല ഹനുമാൻ ആണ്. ഈ ക്ഷേത്രത്തിന്റെ ശിഖരത്തിൽ സൂര്യന്റെ ഹിന്ദു ചിഹ്നത്തിന് പകരം ചന്ദ്രക്കലയുടെ രൂപം (ഇസ്ലാമിക ചിഹ്നം) ആണുള്ളത്. ഇതൊരു അസാധാരണമായ സവിശേഷത തന്നെയാണ്. മുഗൾ കാലഘട്ടത്തിൽ അസാധാരണമായ ഈ ചിത്രീകരണം വളരെ പ്രധാനമായി തീർന്നു. ശിവ, പാർവതി അവരുടെ മക്കൾ , ദുർഗ്ഗ, ലക്ഷ്മിനാരായൺ , ഗണേശൻ എന്നിവരുടെ വിഗ്രഹങ്ങളും , തെക്ക് വശത്ത് ആഗ്രഹം നിറവേറ്റുന്നദേവി (സന്തോഷി മാതാ ദേവി ) വിഗ്രഹവും അവിടുണ്ട്.

സൂര്യനെ ചുവന്ന പഴമാണെന്ന് വിചാരിച്ച് ഹനുമാൻ കഴിക്കാനായി ആകാശത്തേക്ക്കുതിച്ചെ ന്നും അപ്പോൾ ഇന്ദ്രൻ വജ്രായുധം ഹനുമാന്റെ മേൽ പ്രയോഗിച്ചതായി ഐതിഹ്യത്തിൽ പറയുന്നു. അപ്പോൾ ഹനുവിൽ ( താടിയിൽ )മുറിവേറ്റതുകൊണ്ട് ഹനുമാൻ എന്നറിയപ്പെട്ടു. ശിവന്റെ അവതാരവും രാമന്റെ കടുത്ത വിശ്വാസിയുമായ ഹനുമാനെ ചിരംജ്ഞീവിയായാണ് വിശ്വാസങ്ങൾ പറയുന്നത്. രാമനാമം ജപിക്കുന്നിടത്ത് ഹനുമാന്റെ സാന്നിദ്ധ്യം ഉണ്ടാകുമെന്നും ശനിദോഷം വിശ്വാസികളെ ബാധിക്കില്ലെന്നുമൊരു വിശ്വാസം ഭക്തർക്കിടയിലുണ്ട്.

കുരുക്ഷേത്രം നേടിയ ശേഷം കൗരവർക്കെതിരെ യുദ്ധം ചെയ്ത് പാണ്ഡവർ ഇന്ദ്രപ്രസ്ഥത്തിൽ പുന:സ്ഥാപിച്ചു. ഹനുമാൻ ക്ഷേത്രമുൾപ്പെടെ അഞ്ചു ക്ഷേത്രങ്ങൾ നിർമ്മിച്ചത് ഈ പാണ്ഡവവംശമാണെന്ന് പറയപ്പെടുന്നു. കാളിക്ഷേത്രം, കുത്തബ്മിനാറിന് അടുത്തു ള്ള യോഗമയക്ഷേത്രം, പുരാണകിലയ്ക്ക് സമീപമുള്ള ഭൈരവ ക്ഷേത്രം , നിലി ചാത്രി മഹാദേവ് (ശിവക്ഷേത്രം ) ഇവയാണ് മറ്റ് നാല് ക്ഷേത്രങ്ങൾ.

റോഡ് നിരപ്പിൽ നിന്നും ഒത്തിരി മാർബിൾ പടികൾ വഴിയാണ് ഈ ക്ഷേത്രത്തിലേക്ക് വരേണ്ടത്. ആകർഷണീയമായ ഒന്നാണ്, ഇതിഹാസമായ രാമായണ കഥയുടെ രംഗങ്ങൾ ക്ഷേത്രത്തിന്റെ പ്രധാന പൂമുഖത്തുള്ള കൂറ്റൻ വെള്ളി പൂശിയ വാതിലുകളിൽ കൊത്തി വെച്ചിരിക്കുന്നത്. ഓരോ ഹനുമാൻ ചിത്രത്തിനും താഴെയായി ചുവരുകളിൽ പതിച്ചിരിക്കുന്നു മാർബിൾ ഫലകങ്ങളിൽ തുളസീദാസിന്റെ സുന്ദർ കാണ്ഡത്തിന്റെ പൂർണ്ണരൂപം ആലേഖനം ചെയ്തിട്ടുള്ളത്. ശ്രീകോവിലിന്റെ ഹനുമാൻ വിഗ്രഹം തെക്കോട്ട് അഭിമുഖീകരിച്ചിട്ടാണുള്ളത്. അതുകൊണ്ട് തന്നെ വിഗ്രഹത്തിന്റെ ഒരു കണ്ണ് മാത്രമേ ഭക്തർക്ക് കാണാൻ കഴിയുള്ളൂ.

1964 ഓഗസ്റ്റ് ഒന്ന് മുതൽ ‘ശ്രീ റാം ജയ് റാം ‘എന്ന മന്ത്രം (സ്തുതിഗീതം) 24മണിക്കൂറും ജപിക്കുന്നതാണ് ഈ ക്ഷേത്രത്തിലെ ആരാധനയുടെ ഒരു പ്രധാന സവിശേഷത.

ഈ സ്ഥലം വളരെ പുരാതന പൗരാണികമാണെന്ന് കരുതപ്പെടുന്നു. പ്രത്യേക ആരാധനാ വസങ്ങളായ ചൊവ്വ , ശനി ദിവസങ്ങളിലാണ് ധാരാളം ഭക്തർ ഈ ക്ഷേത്രത്തിൽ ഒത്തുകൂടുന്നത്. ഹിന്ദു കലണ്ടർ പ്രകാരം ചൈത്ര മാസത്തിലെ പൗർണ്ണമി ദിവസത്തിൽ ഹനുമാൻ ജയന്തി വർഷം തോറും ഗംഭീരമായ ആഘോഷത്തോടെ നടത്തപ്പെടുന്നു. ഹനുമാന്റെ വർണ്ണാഭമായ ഘോഷയാത്രയും ഏറെയുണ്ടാകുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം മെഹന്ദിക്ക് ഇതൊരു ജനകീയ പ്രിയ സ്ഥലമാണ്‌.(താൽക്കാലികമായി). ഭക്തരുടെ തിരക്കേറിയ ഒരു ക്ഷേത്രമാണിത്. കൊണാട്ട് പ്ളേസിലെ പ്രാചീന ഹനുമാൻ ക്ഷേത്രം ഡൽഹിയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ്.

ജിഷ ദിലീപ് ✍️

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: