17.1 C
New York
Thursday, October 28, 2021
Home Travel കാനഡ കാഴ്ചകൾ – wellland കനാല്‍ (യാത്രാവിവരണം-6)

കാനഡ കാഴ്ചകൾ – wellland കനാല്‍ (യാത്രാവിവരണം-6)

✍റിറ്റ ഡൽഹി

അമ്പരപ്പിക്കുന്ന മനുഷ്യനിര്‍മ്മിത അത്ഭുതങ്ങളില്‍ മറ്റൊന്നാണിത്.കാനഡയിലെ ontario യില്‍ കപ്പലുകള്‍ പോകുന്ന ഒരു കനാലുണ്ട്.wellland കനാല്‍ എന്നാണു പേര്.ഇത് eric തടാകത്തെയും ontario തടാകത്തെയും യോജിപ്പിക്കുന്നു.

നയാഗ്രയില്‍ ഭൂമിയുടെ കിടപ്പു കുത്തനെയാണ് .അതുകൊണ്ട് അവിടെ വലിയ വെള്ളച്ചാട്ടം രൂപപ്പെട്ടു.ഇതില്‍ പെടാതെ ജലശക്തിയും ഗുരുത്വാകര്‍ഷണവും  ഉപയോഗിച്ചു കനാലിലൂടെ കപ്പലുകള്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്നു.eric തടാകത്തില്‍ നിന്ന് outaria തടാകത്തിലേക്കു പോകുന്ന വെള്ളം  കൃത്രിമ അറയിലേക്ക് (lock) ഒഴുക്കുന്നു.ജലപ്രവാഹം നിയന്ത്രിക്കുന്ന ചീപ്പുകള്‍ തുറക്കുകയും അടക്കുകയും ചെയ്യുന്നു.ഒഴുക്കിനെ നിയന്ത്രിക്കുന്നു.ലോക്കില്‍ കപ്പല്‍ കയറ്റും.ഗേറ്റുകള്‍ അടക്കും.അകത്തെ വെള്ളം വേറെ ദ്വാരങ്ങളിലൂടെ ഒഴുക്കി കളയും.വെള്ളത്തിന്റെ വിതാനം level താഴും.കൂടെ കപ്പലും താഴും.അടുക്കേണ്ട സ്ഥലമെത്തുമ്പോള്‍ കപ്പല്‍ പുറത്തിറക്കും. .ലിഫ്റ്റ്‌ ഉപയോഗിച്ചു മനുഷ്യര്‍ താഴോട്ടും മേലോട്ടും പോകുന്നത് പോലെ,കപ്പല്‍ lock-ല്‍ കൂടെ താഴോട്ടും മേലോട്ടും പോകുന്നു. ഈ കനാല്‍ ഒരു ‘byepass പോലെയാണ്. 

രസകരമായ ഈ കാഴ്ച കണ്ടു മണിക്കൂറുകള്‍ ചെലവഴിക്കാം. 

എപ്പോഴാണ് കപ്പൽ വരുന്നതെന്ന് മുൻകൂട്ടി ചോദിച്ച് മനസ്സിലാക്കി ഞങ്ങൾ ആ സമയത്ത് അവിടെ എത്തിച്ചേര്‍ന്നു.ഞങ്ങളെപ്പോലെ കാണാൻ വന്നവർ ധാരാളം.ഈ വക കാര്യങ്ങളെപ്പറ്റി ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നതും കാണുന്നതും അതുകൊണ്ടെന്താ ‘പന്തം കണ്ട പെരുച്ചാഴി’ യുടെ മുഖഭാവത്തോടെയാണ് ആ പടുകൂറ്റൻ കപ്പലിന്റെ വരവും കനാലിലെ വെള്ളത്തിന്റെ അളവിലെ വ്യത്യാസവും ഞാൻ നോക്കി നിന്നത്.കപ്പലിനകത്ത് ഏതോ ഓഫീസ്‌ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതു പോലെയുള്ള മൂന്നു നാലു ജോലിക്കാർ ഉണ്ടായിരുന്നു. അവരെല്ലാം ഇന്ത്യക്കാരും അതിൽ ഒരാൾ സർദാർജിയുമാണ്.അവരോട് ഞങ്ങളടക്കമുള്ള കാണികൾ  കൈ വീശി കാണിച്ചതോടെ അവരെല്ലാം ജോലി മതിയാക്കി. ബാൽക്കണിയിൽ വന്നു. അവിടെ എത്തുമ്പോൾ മലയാളികളെ കണ്ടില്ലെങ്കിലും ഇന്ത്യക്കാരെ കാണുമ്പോൾ തന്നെ വളരെ സന്തോഷം. 

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നു വടക്കേ അമേരിക്കയില്‍ വരുന്ന കൂറ്റന്‍ കപ്പലുകള്‍ ഇതു വഴിയാണ് എത്തുന്നത്. ജലഗതാഗതത്തിലെ , ചില പ്രത്യേകതകള്‍ ! 1 8 2 9 -ല്‍ ആയിരുന്നു നിര്‍മ്മാണം.

(welland കനാല്‍)

Thanks

✍റിറ്റ ഡൽഹി

COMMENTS

1 COMMENT

  1. പുതിയ അറിവുകൾ ലോകത്തെ അത്ഭുതങ്ങള്‍ ഇതെല്ലാം rita യുടെ യാത്ര എനിക്ക് സമ്മാനിക്കുന്നു. അത്ഭുതങ്ങളുടെ ലോകത്തേക്ക് പോകാൻ ഇനിയും ഒരാഴ്ചത്തെ കാത്തിരിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: