17.1 C
New York
Wednesday, December 1, 2021
Home Travel കാനഡ കാഴ്ചകൾ – Seattle -(യാത്രാവിവരണം-16)

കാനഡ കാഴ്ചകൾ – Seattle -(യാത്രാവിവരണം-16)

Amazon go

നമ്മൾ മനസ്സിൽ കാണുന്നത് അവർ മാനത്ത് കാണും ടെക്നോളജി അത് നടപ്പിലാക്കുന്നു.കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മൾ കണ്ടു വരുന്നത് ഇതാണല്ലോ.

അതുപോലെത്തെ ഒന്നായിട്ടാണ് ഈ  സ്ഥലവും എനിക്ക് തോന്നിയത് . സാധാരണയായി സൂപ്പർമാർക്കറ്റിൽ ഷോപ്പിംഗ് കഴിഞ്ഞു  ട്രോളിയുമായി വരുമ്പോൾ 

മിക്കവാറും നീണ്ട ക്യൂ ആയിരിക്കും. മിക്കവരുടെയും  ട്രോളികൾ  സാധനങ്ങൾ കൊണ്ട് കുത്തി നിറഞ്ഞതുമാവാറുണ്ട്. അതിനിടയിൽ 

ചില സാധനങ്ങളുടെ ബാർകോഡ് കമ്പ്യൂട്ടറിലേക്ക്  അടിക്കാൻ പറ്റാത്തത് മറ്റു ചിലപ്പോൾ വില  രണ്ടുപ്രാവശ്യം തെറ്റി അടിക്കുന്നത് അങ്ങനെ 

 സ്ഥിരം കാണുന്ന ചില കാഴ്ചകൾ . അതിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടാണിത്.

ഈ കടയിലോട്ട് കേറാനായിട്ട് നമ്മൾക്ക് വേണ്ടത്, ആമസോണിന്റെ അക്കൗഡ്,അതിൻറെ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് .റാക്കിൽ നിന്നും ആവശ്യമുള്ള സാധനങ്ങൾ എടുത്ത് സ്റ്റോറിൽനിന്ന് പോകാനാവും എന്നതാണ്  പ്രത്യേകത.എടുത്തവ ട്രാക്ക് ചെയ്യാനും അഥവാ എടുത്തവ തിരിച്ചു വയ്ക്കുകയാണെങ്കിൽ അതിനും സെൻസറുകൾ ഉണ്ട്.കടയുടെ മുകളിലെല്ലാം  ക്യാമറകളും  അതുപോലത്തെ മറ്റു ഉപകരണങ്ങളായിരിക്കാം. ആകെ കൂടെ പലതരം വയറുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.

കടയിൽ നിന്നും പുറത്തോട്ട് കടക്കുമ്പോൾ നിങ്ങൾക്ക് രസീത് അയച്ച്  ആമസോൺ  അക്കൗണ്ടിൽ നിന്നും പൈസ ഈടാക്കുന്നു. കൂടെയുണ്ടായിരുന്നവർ സാധനങ്ങൾ എടുത്തും  തിരിച്ചു വച്ചും അതിലൊക്കെ എത്രത്തോളം കൃത്യതയുണ്ട് എന്ന പരീക്ഷണത്തിലായിരുന്നു.

ചെറുപുഞ്ചിരിയോടെ നമ്മുടെ സംശയങ്ങൾക്ക് എല്ലാത്തിനും  

ക്യാമറകളെക്കാളും ഊർജിതമായ കണ്ണുകളുമായി   മറുപടി തരാനായിട്ട്  ധാരാളം സ്റ്റാഫുകളും  കടയിലുണ്ട്. Mac Donald, Burger King…. സാധാരണയായി നമ്മുടെ ഫാസ്റ്റ് ഫുഡ് യിൽ കണ്ടുവരുന്ന ‘drive through’  ആ ടെക്നോളജിയാണ് ഇതിൻറെ പുറകിലെന്നാണ് പറഞ്ഞത്.

കടയിൽ ഒരു കുട പിടിച്ചു കൊണ്ട് സാധനങ്ങൾ എടുക്കുകയാണെങ്കിൽ ക്യാമറ &  സെൻസറുകൾ – അതിന് മനസ്സിലാവുമോ? കൂടെയുണ്ടായിരുന്നവരുടെ  സംശയങ്ങൾക്ക് അവസാനമില്ല. അവിടെ വളർന്ന അവരുടെ  ഭാഷയും ജീവിത രീതിയുമെല്ലാം  അവിടുത്തെ രീതിയിലാണെങ്കിലും ആ സംശയം കേട്ടപ്പോൾ , നീ താൻ ശരിയായ മലയാളി എന്നാണ് പറയാൻ തോന്നിയത്.

ഞങ്ങൾ പോയത്  സിയാറ്റിലെ  ആമസോണിന്റെ ഒരു  ചെറിയ  മിനി മാർട്ടിലാണിത്.  2019 യിൽ നടത്തിയ അവധിക്കാലയാത്രയിൽ കണ്ട ഇത് ലോകത്തിലെ ഏറ്റവും നൂതനമായ ഷോപ്പിംഗ്  സാങ്കേതികവിദ്യയായിട്ടാണ് എനി

ക്ക് തോന്നിയത്. ഒരുപക്ഷേ നമ്മുടെ വരുംകാലങ്ങളിലെ ഷോപ്പിംഗ് സ്റ്റൈൽ ആയിരിക്കാം.

 അവിടെയുള്ള ആമസോൺ കാരുടെ ഓഫീസിനും  പുതുമകളേറെയുണ്ട്.

. പ്രകൃതിയുമായി നേരിട്ടുള്ള ലിങ്ക് – മുപ്പതിലധികം രാജ്യങ്ങളിലെ ക്ലൗഡ് ഫോറസ്റ്റ് പ്രദേശങ്ങളിൽനിന്നുള്ള 40,000 ത്തിലധികം സസ്യങ്ങൾ ഇതിനകത്തുണ്ട്. സാധാരണ ജോലി സ്ഥലങ്ങളിൽ കാണാത്ത ഇതെല്ലാം നൂതന ചിന്തയുടെ ഭാഗമായി ട്ടായിരിക്കാം ഈ ഗോളങ്ങൾ .

3 -4 നില വരെയുള്ള ഈ താഴികക്കുടങ്ങളിൽ  മീറ്റിംഗ് സ്ഥലവും റീട്ടെയിൽ സ്റ്റോറുകളുമുണ്ട്.താഴത്തെ നില പ്രദർശനത്തിനായി പൊതുജനങ്ങൾക്ക് തുറന്നിട്ടുണ്ട്. മൊത്തം 800 പേർക്ക് ഇരിക്കാവുന്ന മീറ്റിംഗ് സ്പേസുകൾ, ടേബിളുകൾ ,  ബെഞ്ചുകൾ  എല്ലാം ഈ ഗോളത്തിലുണ്ട്. ബെസോസിന്റെ പന്തുകൾ എന്ന് വിളിപ്പേരുള്ള ഈ സമുച്ചയം   നിർമാണത്തിലെ തുടക്കം മുതലെ തിരിച്ചറിയാവുന്ന പ്രധാന അടയാളവും ടൂറിസ്റ്റ് കേന്ദ്രവുമാണ്.

അതൊക്കെ കണ്ടപ്പോൾ വെറും മൂഢത്വം എന്നാണ് കൂടെയുള്ളവരുടെ അഭിപ്രായം . എന്നാൽ എനിക്ക് ഇഷ്ടമായി. സസ്യങ്ങൾക്ക്  ചുറ്റുമിരുന്ന് ചിലപ്പോൾ വ്യത്യസ്തമായി  ചിന്തിക്കാനും പ്രവർത്തിക്കാനും ജീവനക്കാർക്ക് കഴിയുമായിരിക്കുമല്ലേ ?

മറ്റൊരു ആപ്പ് ബന്ധപ്പെട്ട് കണ്ടത് ‘uber bikes’.യൂബർ ആപ്ലിക്കേഷൻ തുറക്കുക അടുത്തുള്ള ബൈക്ക് റിസർവ് ചെയ്യുക അല്ലെങ്കിൽ വാഹനത്തിൽ സൈക്കിളിന് അടുത്തോട്ട് നടക്കുക. അൺലോക്ക് ചെയ്യാനായിട്ട് ബൈക്കിലെ ക്യൂആർ കോഡ് സ്കാൻ( QRCode) ചെയ്യുക. കേബിൾ ലോക്ക്  പൂർണമായും പിൻവലിക്കുക. അതോടെ നമുക്ക് സൈക്കിൾ ഉപയോഗിക്കാൻ തുടങ്ങാം.

പെഡൽ ആൻഡ് ഇലക്ട്രിക് ബൈക്കുകളാണിവ. മോട്ടർ ഉള്ളതിനാൽ പെഡൽ ചെയ്യുമ്പോഴും വലിയ പ്രയാസം തോന്നുകയില്ല. പ്രത്യേകിച്ച് കയറ്റമെല്ലാം കേറുമ്പോൾ.

യാത്ര തീരുമ്പോൾ പിൻചക്രത്തിലെ കേബിൾ ലോക്ക് ഉപയോഗിച്ച് ബൈക്ക് ലോക്ക് ചെയ്യുക. ബൈക്ക് അൺലോക്ക് ചെയ്യുന്നതിന് ഒരു ഡോളറും പിന്നെ ഓരോ മിനിറ്റിന് 10 സെന്റസുമാണ് ചാർജ് .  ആപ്ലിക്കേഷനിൽ കൊടുത്തിരിക്കുന്ന മാപ്പിലുള്ള(map) സ്ഥലത്തായിരിക്കണം ബൈക്ക് പാർക്ക് ചെയ്യേണ്ടത്.  എന്നാൽ ആ പരിധിക്ക് പുറത്താണ്  ബൈക്ക് പാർക്ക് ചെയ്യുന്നതെങ്കിൽ 25 ഡോളർ കൊടുക്കേണ്ടിവരും. ഞാനിത് ആദ്യമായിട്ടാണ്  ഈ സൗകര്യം  അവിടെ കണ്ടത് എന്നാൽ  ഇവിടെ ബാംഗ്ലൂർ, മുംബൈ അതു പോലുള്ള മെട്രോപൊളിറ്റൻ സിറ്റികളിൽ  ഈ സൗകര്യങ്ങൾ ഉണ്ടെന്നാണ് കൂട്ടുകാർ പറഞ്ഞത്.

അന്നത്തെ ദിവസമെന്നത് apps കളുടെ ലോകത്തിലൂടെയായി😀രുന്നു.

Thanks

റിറ്റ ഡൽഹി.✍

COMMENTS

2 COMMENTS

  1. Amazon കാഴ്ചകള്‍ വായിക്കാൻ കിട്ടിയ നല്ല ഒരു അവതരണം..

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: