17.1 C
New York
Sunday, September 19, 2021
Home Travel കാനഡ കാഴ്ചകൾ –(യാത്രാവിവരണം-8)

കാനഡ കാഴ്ചകൾ –(യാത്രാവിവരണം-8)

Cambridge, അവിടെയുള്ള മറ്റൊരു സ്ഥലമാണ്. അവിടെ എത്തിയപ്പോൾ പൂർണ്ണമായും പര്യടനക്കാർ ആയി എന്ന് പറയാം. ആകെയുണ്ടായിരുന്ന ഇംഗ്ലീഷ് ഭാഷ കൊണ്ടും പ്രയോജനമില്ലാതായി. Sign board കളെല്ലാം ഫ്രഞ്ച് ഭാഷയിലാണ് എഴുതിയിരിക്കുന്നത്. അവിടെയുള്ളവർക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും ഫ്രഞ്ച് ഭാഷയോടാണ് ആഭിമുഖ്യം.മറ്റു സിറ്റികളെ അപേക്ഷിച്ച് പഴയതരത്തിലുള്ള കെട്ടിടങ്ങളാണ് കണ്ടത്. ആളുകളും ഒട്ടും പരിഷ്കൃതമായി തോന്നിയില്ല. അതുപോലത്തെ മറ്റൊരു പട്ടണമായിട്ടാണ് Brantford കണ്ടത്. പക്ഷേ കാനഡയുടെ ഏത് ഭാഗത്താണെങ്കിലും സാമൂഹ്യമര്യാദകൾ പാലിക്കുന്നതിനും തമ്മിൽ കാണുമ്പോൾ അഭിവാദ്യം ചെയ്യാനും ചെറിയകാര്യങ്ങൾക്കു പോലും നന്ദി പറയാനും മടിയില്ല. പുറകിൽ വരുന്നവർക്കായി വാതിൽ തുറന്ന് പിടിച്ച് കൊടുക്കുന്നതും മറ്റും ശ്രദ്ധാർഹമാണ്. പൊതുവെ തുറന്ന പെരുമാറ്റമാണ്. 

ദിവസങ്ങൾ ഒരു പക്ഷെ യന്ത്രങ്ങളിൽ എണ്ണയിടുമ്പോൾ ഓടുന്ന പോലെ ഓടിക്കൊണ്ടിരിക്കുകയാണ്.3 ആഴ്ചക്കായിട്ടാണ് ഞങ്ങൾ കാനഡയിലേക്ക് വന്നത്. തിരിച്ചു പോകാനുള്ള ദിവസങ്ങൾ അടുത്തിരിക്കുന്നു. അപ്പോഴേക്കും ഏകദേശം 4000 k.m യോളം ഞങ്ങള്‍ യാത്ര ചെയ്തിരിക്കുന്നു. 

Tornoto യില്‍ നിന്നാണ് ഞങ്ങളുടെ യാത്ര തുടങ്ങിയത്. അവിടെ നിന്നുമാണ് ഞങ്ങളുടെ തിരിച്ചുള്ള യാത്രയും.  അവിടെയുള്ള ചില ബന്ധു സന്ദര്‍ശനങ്ങള്‍ നടത്തി വീണ്ടും സിറ്റി കാണാനായിട്ടിറങ്ങി. Tornoto ക്ക് മറ്റു സ്ഥലങ്ങള്‍ പോലെയല്ല ഒരു ‘metropolitan സിറ്റിയുടെ ഭാവവും മട്ടുമാണ്. അംബരചുംബികളായ  കെട്ടിടങ്ങളും ഓഫീസ്‌ സമുച്ചയങ്ങളും ഷോപ്പിംഗ്‌ മാളുകളും എന്തിനോ വേണ്ടി തിരക്ക് കൂട്ടുന്ന  ആള്‍ക്കാരുമൊക്കെയാണ്. അവിടെയാണ്  പേരുകേട്ട ‘ലാൻഡ്മാർക്ക്‌’ ആയ  ‘CN Tower’,553 മീറ്ററാണ് പൊക്കം. 1972 -1976 കാലങ്ങളിലാണ് ഉണ്ടാക്കിയിട്ടുള്ളത്.അതിന്റെ മുകളിൽ നിന്ന് ( 447 മീറ്റർ) പൊക്കത്തിൽ നിന്ന് മൊത്തം സിറ്റിയുടെ കാഴ്‌ച  കാണുകയെന്നതിന്റെ ദൃശ്യഭംഗിയേക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ! 351 മീറ്റർ പൊക്കത്തിലായി ഒരു ‘revolving restaurant’ ഉണ്ട്. ബിൽഡിങ് കണ്ടപ്പോൾ മലേഷ്യയിലുള്ള ‘Meenara KL’ -നെയാണ് ഓർമ്മ വന്നത്. 

(CNN Tower)

അതിൻ്റെ അടുത്തായുള്ള ‘Rogers centre’, domed sports’ സ്ഥലമായിരുന്നു. അന്ന് അവിടെ എന്തോ പരിപാടി നടക്കുന്നതുക്കൊണ്ട് ഭയങ്കര തിരക്കായിരുന്നു.അതുകൊണ്ട് ഓടി നടന്നു സ്ഥലം കണ്ടല്ലോ എന്ന മട്ടില്‍ കണ്ട് ഇറങ്ങുകയായിരുന്നു.

eaton centre, പതിവുപോലെ കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്ന ഷോപ്പിംഗ് മാൾ.ഇപ്പോൾ മാളുകൾ സർവ്വ സാധാരണമായതിനാൽ വലിയ പുതുമ തോന്നിയില്ല.അധികവും ബ്രാൻഡഡ് സാധനങ്ങൾ ആയതുകൊണ്ട് കൂടുതൽ മടുപ്പ് തോന്നി. പിന്നെയും വല്ല ‘discount / sale ‘ -ന്റെ ബോർഡ് കാണുമ്പോളാണ് ഒരാശ്വാസം.

zoo, മ്യൂസിയം, അക്വാറിയം, പാർക്കുകൾ ……. അങ്ങനെ കാണാനേറെയുണ്ട്. കൂടെയുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങളും കൂടി നോക്കുമ്പോൾ പലതും വേണ്ടായെന്ന് വെക്കുകയാണ്.ചില വിദേശരാജ്യങ്ങളിൽ സന്ദർശിക്കുകയും താമസിക്കുകയും ചെയ്തിട്ടുള്ളത് കൊണ്ട് പുതുമ ഇല്ലെന്നാണവരുടെ വാദം.

 അവിടത്തെ ഓരോ കാഴ്ചകളും ഒന്നിനൊന്ന് വ്യത്യസ്തവും വിസ്മയകരവുമായിരുന്നു.എന്നാലും ഇനിയും കാണാനേറെയുണ്ടെന്നാണ് അവിടെ താമസിക്കുന്ന ബന്ധുക്കളുടെ അഭിപ്രായം. അല്ലെങ്കിലും കണ്ടതെല്ലാം മനോഹരം കാണാത്തതെല്ലാം അതിമനോഹരം !

Thanks

റിറ്റ ഡൽഹി

COMMENTS

3 COMMENTS

  1. Canada യില്‍ നിന്ന് ഞാനും എനിക്ക് interest ഉള്ള zoo കാണാതെ മടങ്ങുന്നു. ഇനി മറ്റൊരു സ്ഥലത്തെ വിശേഷങ്ങളിൽ കണ്ടു മുട്ടാ൦.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...

പൊൻചെമ്പകം (കഥ)

ഒരു ഓണത്തിന് മുൻപാണ് വര്ഷങ്ങൾക്ക് ശേഷം ഞാൻ തനുവിനെ വീണ്ടും കാണുന്നത് ഡ്രസ്സ് എടുത്തുമടങ്ങും വഴി ഒരു മാളിൽ വച്ച് ഇങ്ങോട്ടു പേര് ചൊല്ലി വിളിക്കുകയായിരുന്നു, കണ്ടതും എന്റെയും തനുവിന്റേയും കണ്ണ് നിറഞ്ഞു,...
WP2Social Auto Publish Powered By : XYZScripts.com
error: