17.1 C
New York
Thursday, October 28, 2021
Home Travel കാനഡ കാഴ്ചകൾ –(യാത്രാവിവരണം-12) BC ferry

കാനഡ കാഴ്ചകൾ –(യാത്രാവിവരണം-12) BC ferry

✍റിറ്റ, ഡൽഹി .

 ആ അവധിക്കാല യാത്രയിൽ , കഴിഞ്ഞ ഒന്നു രണ്ടു ദിവസമായി ഞാൻ കുറച്ച് ഗമയിലാണ്. രാവിലെ 9 മണി കഴിഞ്ഞാൽ കാനഡയിലെ വാൻകൂവർ -അവിടുത്തെ ഫാസ്റ്റ് ഫുഡിൽ കഴിക്കാൻ ചെന്നപ്പോൾ ഏതോ ‘ ഓൾഡേജ് ഹോമിൽ’ ചെന്ന പ്രതീതി.അവിടെ കസ്റ്റമർ  ആയിട്ടുള്ളവരെല്ലാം  പ്രായം ചെന്നവർ . 

ചിലർ ഭക്ഷണത്തോടൊപ്പം പത്രം വായിക്കുന്നു. മറ്റു ചിലർ പത്രത്തിലെ പദപ്രശ്നം കൂട്ടമായിരുന്നാലോചിച്ച് പൂരിപ്പിക്കുന്നുണ്ട്. എന്നാൽ കടയിൽ ആരെങ്കിലും ഭക്ഷണം കഴിക്കാനായിട്ട് വരുകയാണെങ്കിൽ അവരിൽ ആരെങ്കിലും സ്വമേധയാ ഇറങ്ങി പോകുന്നുണ്ട്. കടക്കാർക്ക് ശല്യമുണ്ടാക്കാതെ  വൃദ്ധലോകത്തിലെ ഏകാന്തത അവർ അങ്ങനെ തരണം ചെയ്യുകയാണ് എന്ന് തോന്നുന്നു. പതിവുപോലെ ഞങ്ങളെയും ഞങ്ങളുടെ മലയാളത്തിലുള്ള വർത്തമാനവും അവരിൽ പലരിലും ഞങ്ങളെപ്പറ്റി  കൂടുതൽ  അറിയാനുള്ള താല്പര്യമായി. ഇന്ത്യ -കേരളം എന്നൊക്കെ പറഞ്ഞതോടെ ചിലർ ഗൂഗിളിൽ  അതിനെക്കുറിച്ച് തപ്പാൻ തുടങ്ങി.

സത്യം പറഞ്ഞാൽ കേരളത്തിന്റെ വെബ്സൈറ്റ് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. നമ്മുടെ ഈ കൊച്ചുകേരളത്തിന് ഇത്ര സൗന്ദര്യമോ ?

 മൂന്നാറിലെ തേയിലത്തോട്ടങ്ങൾ, ഹൗസ് ബോട്ട്, കോവളം ബീച്ച് ….അങ്ങനെയൊക്കെയായി  അതിമനോഹരമായ ചിത്രങ്ങളും വിവരണവും. 

നിത്യ ജീവിതത്തിലെ ദിനചര്യകൾക്കിടയിൽ ഈ വെബ് സൈറ്റൊന്നും ഞാൻ ശ്രദ്ധിച്ചിട്ടേയില്ല. 

ഇവിടത്തെ ഹർത്താലുകളും സമരങ്ങളും അതുപോലെ മഴ പെയ്താലുണ്ടാകുന്ന റോഡുകളുടെ സ്ഥിതികളും അതുപോലത്തെ  ഒന്നിലധികം ചിന്തകൾ എന്റെ മനസ്സിലേക്ക് എത്തി നോക്കിയെങ്കിലും ഞാൻ അവയെല്ലാം ഓടിച്ചുവിട്ടു. 

‘ശ്ശോ…പാവത്തുങ്ങൾക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലേ’ എന്ന ഡയലോഗാണ് അപ്പോൾ മനസ്സിലേക്ക്  വന്നത്. 

അതോടെ അവിടെയുള്ള ബ്യൂട്ടിഫുൾ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരണമായവർക്ക് .എത്ര പെട്ടെന്നാണ് അവരിൽ നമ്മളെക്കുറിച്ചുള്ള ധാരണ മാറ്റിയെടുത്തത് ! അവരുടെയും കൂടെ നിർദ്ദേശത്തിന്റെ ഭാഗമായിട്ടാണ് ഞങ്ങൾ BC Ferry യിൽ കൂടെയുള്ള ഒരു യാത്ര പ്ലാൻ ചെയ്യുന്നത്. 

നമ്മുടെ സ്വന്തം വാഹനമടക്കം ജോർജിയ കടലിടുക്കിലൂടെയുള്ള ഒരു കപ്പൽ യാത്ര. 

അതിനായിട്ട് തലേദിവസം തന്നെ അതിനെക്കുറിച്ചുള്ള പ്ലാനുകളായ, പോകേണ്ട വഴി , ഫെറിയുടെ സമയം ,  ടിക്കറ്റ് വില …. എല്ലാത്തിനും വലം കൈ എന്ന പോലെ ഇന്റർനെറ്റുണ്ട്. കൂട്ടത്തിൽ പോകേണ്ട സ്ഥലമായ ബിസിയുടെ( British Columbia) തലസ്ഥാനനഗരമായ വാൻകൂവർ ദ്വീപിന്റ തെക്കു കിഴക്കേ അറ്റത്തുള്ള വിക്ടോറിയ island –   അവിടത്തെ കാലാവസ്ഥയെ കുറിച്ചും പരിശോധിക്കുന്നത് കണ്ടപ്പോൾ ചിരിയാണ് വന്നത്. നമ്മുടെയവിടെ ആ പ്രവചനം പലപ്പോഴും ശരിയാകാറില്ല.  കൂടെയുള്ളവർ ബന്ധുക്കളാണെങ്കിലും അവിടെത്തന്നെ സെറ്റിലായവരാണ്. ഓരോ സാഹചര്യത്തിൽ വളർന്നു വരുമ്പോൾ ഉണ്ടാകുന്ന വ്യത്യസ്തമായ സമീപനത്തെ സാകൂതം വീക്ഷിക്കുകയായിരുന്നു ഞാൻ .

 നേരത്തെ നിശ്ചയിച്ച സമയത്ത് തന്നെ ഞങ്ങൾ അവിടെ എത്തി. ഫെറിക്കായി കാണിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് കൗണ്ടറിനടുത്ത് എത്തിയപ്പോൾ  വ്യക്തതയോടെയും അധികാരത്തോടെയുമാണ്  നമ്മുടെ  ഓരോ ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമുള്ള മറുപടി.

ടിക്കറ്റ് മേടിച്ചു കഴിഞ്ഞാൽ അവർ പറയുന്നയവിടെ കാർ പാർക്ക് ചെയ്ത് അതിനടുത്തുള്ള വെയിറ്റിംഗ് ഏരിയ നമുക്ക് കാത്തിരിക്കാം. ഭോജനശാലയും ഷോപ്പിങ്ങിനായി കടകളും ടോയ്‌ലറ്റും ഒക്കെയായി വൃത്തിയുള്ള സ്ഥലം. 

ഇൻറർനെറ്റും ഫ്രീയാണ്. ഒരു ഡെക്ക് ഉള്ളത് / രണ്ട് deck ഉള്ളത് അങ്ങനെ . ഏറ്റവും വലിയ കപ്പലിൽ ഏകദേശം 350 കാറുകളും ക്രൂ മെമ്പേഴ്സ് അടക്കം 2100 ആളുകളുമായി യാത്ര ചെയ്യാൻ സാധിക്കും.യാത്ര പുറപ്പെടേണ്ട സമയമാകുമ്പോൾ  വെയിറ്റിംഗ് ഏരിയയിലേക്ക്  സ്പീക്കറിലൂടെ അറിയിക്കും. ഏകദേശം 15 വർഷം മുമ്പ് എറണാകുളത്ത് നിന്ന്  ചേർത്തല യിലേക്ക് ഇതുപോലെയുള്ളൊരു യാത്ര നടത്തിയതായി ഞാൻ ഓർക്കുന്നു.

പലരുടെയും അലർച്ചയും ബഹളങ്ങളുടെ ഭാഗമായി ഏതോ ജിഗ്സോ പസിൽ ( jigsaw puzzle ) പോലെ അടുക്കിയെടുപ്പിച്ച വാഹനങ്ങളും ഞങ്ങളുമൊക്കെയായുള്ള  യാത്ര . ആ യാത്ര വെച്ചുനോക്കുമ്പോൾ പണ്ട് സ്കൂളിൽ വടി കാണിച്ച്  50- 55 കുട്ടികളെ നല്ല അനുസരണ കുട്ടികളാക്കി മാറ്റുന്ന ചില അധ്യാപകരെയാണ് ഓർമ്മ വന്നത്. ഇവിടെ  വടി ഇല്ല പകരം നിയമങ്ങളായിരിക്കാം അല്ലെങ്കിൽ നിയമങ്ങൾ തെറ്റിച്ചാലുള്ള  ശിക്ഷകളായിരിക്കാം. ആരും  അറിയാതെപ്പോലും  ആവശ്യമില്ലാതെ  ഹോണടിക്കാനില്ല.

സഞ്ചാരികളിൽ പലരും സ്ഥിരയാത്രക്കാരായിട്ടാണ് തോന്നിയത്. പലരും അവരുടെ കമ്പ്യൂട്ടറും ജോലിയുക്കെയായി  തിരക്കിലാണ്. ഞങ്ങളെപ്പോലെ കാഴ്ച കാണാനായിട്ടുള്ളവർ വളരെ വിരളമായിരുന്നു.

കപ്പലിലെ ഡെക്കിൽ നിന്ന് കാണാനാവുന്ന മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ, കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന സമുദ്രം കാണാൻ മനോഹരം.  തിമിംഗലങ്ങൾ ഡോൾഫിനുകനുകളൊക്കെ കാണാൻ നല്ല അവസരം ആണെങ്കിലും ഞങ്ങൾ ഒന്നിനെയും കണ്ടില്ല.

കപ്പലിന്നകത്താണെങ്കിൽ ഭക്ഷണം കഴിക്കാനുള്ള ഭക്ഷണശാലകൾ & കോഫി ഷോപ്പ്, ഷോപ്പിങ്ങിനായിട്ട് ഗിഫ്റ്റ് ഷോപ്പ് – വെസ്റ്റ് കോസ്റ്റ് ആഭരണങ്ങൾ അവിടത്തെ എഴുത്തുകാരുടെ പുസ്തകങ്ങൾ — അങ്ങനെ 90 മിനിറ്റ് ദൈർഘ്യമുള്ള ഒരു യാത്രയാണിത്.ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന ഒരു ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമാണിത്. മിതശീതോഷ്‌ണവും മഞ്ഞുവീഴ്ചയില്ലാത്ത കാലാവസ്ഥയായതിനാൽ നഗരത്തിന്റെ ശാന്തത ആസ്വദിക്കാൻ വരുന്നവരുമുണ്ട്. എന്തായാലും ഞങ്ങളുടെ ആ യാത്രയുടെ ആദ്യത്തെ ഘട്ടം കഴിഞ്ഞിരിക്കുന്നു.

Thanks

റിറ്റ, ഡൽഹി .

COMMENTS

2 COMMENTS

  1. ഞാന്‍ deck ഇല്‍ തന്നെ ആണ്.
    രണ്ടാം ഘട്ട
    വിശേഷങ്ങള്‍ക്കായി.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: