17.1 C
New York
Thursday, October 28, 2021
Home Travel കാനഡ കാഴ്ചകൾ –(യാത്രാവിവരണം-11) Whistler

കാനഡ കാഴ്ചകൾ –(യാത്രാവിവരണം-11) Whistler

റിറ്റ ഡൽഹി.

ഡിസംബറിലെ കാനഡ എന്നു വെച്ചാൽ ശൈത്യകാലം അതിൻറെ ഉച്ചകോടിയിലാണ് . എന്നാലും കനേഡിയന്മാർ ശൈത്യകാലത്ത് അതിൽനിന്ന് ഒഴിഞ്ഞുമാറാനൊന്നുമില്ല. പൊതുവേ കായികവിനോദങ്ങൾ ഇഷ്ടപ്പെടുന്നവരാണ് അവർ. ഐസ് കട്ട ആയിരിക്കുന്ന കനാലിൽ മുകളിൽ കൂടി ഐസ് സ്കേറ്റിങ്  അല്ലെങ്കിൽ അതു പോലത്തെ വിനോദങ്ങളൊക്കെയായി അവർ തിരക്കിലാണ്.

ഞങ്ങൾ വിസിറ്റ് ചെയ്ത വാൻകൂവറിൽ അങ്ങനത്തെ ഒരു ശൈത്യകാലം ഇല്ലാത്തതിനാൽ അതിനടുത്തുള്ള ഏകദേശം 120 കിലോമീറ്റർ ദൂരെയായിട്ടുള്ള whistler ലേക്കായിരുന്നു ഞങ്ങളുടെ അന്നത്തെ യാത്ര. ബ്രിട്ടീഷ് കൊളംബിയയിലെ അതിമനോഹരമായ കോസ്റ്റ് പർവ്വതനിരകൾ സ്ഥിതിചെയ്യുന്ന whistler& black comb resort കാനഡയുടെ വർഷം മുഴുവനും പ്രിയപ്പെട്ട സ്ഥലമാണ്. തണുപ്പുക്കാലത്ത് sking & snowboarding –  പേരു കേട്ടതാണെങ്കിൽ . വേനൽക്കാലത്ത് mountain biking& hiking നാണ് പ്രസിദ്ധം.പ്രതിവർഷം 2 ദശ ലക്ഷത്തിലധികം ആളുകൾ സന്ദർശിക്കുമെന്നാണ് കണക്ക്. Whistler  യും ബ്ലാക്ക്  comb പ്രദേശങ്ങൾ സ്ഥിതിചെയ്യുന്നത്. ഏകദേശം രണ്ട് വടക്കൻ പടിഞ്ഞാറൻ വരികളിലാണ് ആഴത്തിലുള്ള ഒരു താഴ്വരയാണ് ഇരുവരെയും വേർതിരിക്കുന്നത്. 2008 യിൽ peak 2 peak ഗൊണ്ടോള തുറന്നതോടെ 1800 മീറ്റർ ഉയരത്തിൽ രണ്ട് പർവ്വതങ്ങളെയും ബന്ധിപ്പിച്ചു. ശൈത്യകാലം വ്യത്യസ്തവും വൈവിധ്യമാർന്നതുമായ സാഹസികതയും വിനോദവുമൊക്കെയായിട്ട് ഇതിനേക്കാൾ മികച്ച ഒരു സ്ഥലമില്ല എന്ന അഹങ്കാരത്തിലാണ്, വിസ്‌ലർ.

ഞങ്ങൾ അവിടെ ചെല്ലുമ്പോൾ ടിക്കറ്റ് മേടിക്കുന്ന സ്ഥലം മുതൽ നമ്മുടെ സംശയങ്ങൾക്കും വഴികാട്ടാനുമൊക്കെയായി ധാരാളം ജോലിക്കാരുണ്ട്.

അവരിൽ പലരും ഓസ്ട്രേലിയ അമേരിക്ക യുകെ എന്നീ രാജ്യങ്ങളിൽ നിന്ന് ജോലിക്കായി വന്നിട്ടുള്ളവരാണ്.അതിൽ വലിയൊരു പങ്കു സ്റ്റുഡൻസ് ആണെന്നാണ് കൂടെയുണ്ടായിരുന്നവർ പറഞ്ഞത്.ഒരുപക്ഷേ അവരുടെ അടുത്ത സെമസ്റ്റർ – ന് പഠിക്കാനുള്ള ഫീസ് സംഘടിപ്പിക്കാനായിട്ട് വന്നതാകാം. ഇങ്ങനത്തെ കഷ്ടപ്പാടുകൾ ഒന്നും നമ്മുടെ കുട്ടികൾക്ക് ഇല്ല . അതൊക്കെ അവരുടെ ഭാഗ്യമോ നിർഭാഗ്യമോ എന്ന് അറിഞ്ഞുകൂടാ.

Skiing & snowboarding-  മുൻപൊരിക്കലും ചെയ്തിട്ടില്ലാത്തവർക്ക് മുതൽ ഏത് സാഹചര്യത്തിലും ഭൂപ്രദേശങ്ങളിലും നിയന്ത്രണത്തിലുള്ള വെല്ലുവിളികൾ ആസ്വദിച്ചുകൊണ്ട് ഇത്തരം കഴിവുകളെ മെച്ചപ്പെടുത്താനായിട്ട് പലതരം കോഴ്സുകൾ അവർ പഠിപ്പിച്ചു തരുന്നുണ്ട്. അതിനുവേണ്ട വേഷവിധാനങ്ങളലെല്ലാം അവിടെനിന്ന് തന്നെ കിട്ടുന്നതാണ്.

ചില സ്ഥലങ്ങളിൽ സ്റ്റേ ആൻഡ് skiing പാക്കേജുകൾ ധാരാളം.

എന്തായാലും രണ്ടാഴ്ചയ്ക്ക് സന്ദർശനത്തിന് ചെന്ന ഞങ്ങൾ  അതിൽ നിന്നും ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് തലപുകഞ്ഞാലോചിച്ചതിന്റെ ബാക്കിയായി അതൊന്നും ചെയ്യണ്ട എന്ന് തീരുമാനിച്ചു. അതോടെ കാഴ്ചകൾ കാണുകയെന്നതായി പ്രധാന പരിപാടി.

മൂന്നാലു വയസ്സുള്ള കൊച്ചു കുട്ടികൾ മുതൽ ഈ സാഹസത്തിനുണ്ട് . Instructor-  മാരിൽ പലരും വളരെ വയസ്സായവരാണ്. നമ്മുടെ നാട്ടിലെ പോലെ ദൈവത്തിൻറെ വിളി അല്ലെങ്കിൽ വിസ കാത്തുനിൽക്കാനൊന്നും അവരില്ല. സ്ത്രീപുരുഷഭേദമന്യേ എല്ലാവരും മഞ്ഞിൻ മലകളിൽ കൂടി  ഒഴുകിനീങ്ങുന്നത് കാണുമ്പോൾ , എനിക്ക് അവരോടെല്ലാം അസൂയ തോന്നിയോയെന്ന് സംശയം. ഇതൊക്കെ ചെറുപ്രായത്തിൽ പഠിക്കണമെന്നാണ് കൂട്ടത്തിലുള്ളവർ . അതെ, ചെറിയ പ്രായത്തിൽ പഠിച്ചെടുക്കേണ്ടതിന്റെ  ലിസ്റ്റ് നീളുകയാണ്. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഇതെല്ലാം പയറ്റി നോക്കണം.

2010 ലെ winter Olympics (XX1 Olympic winter Games) ന് ആതിഥേയനായതാണ് ഈ സ്ഥലം. ഒളിമ്പിക്സിന്റെ ചിഹ്നമായ Inukshuk – ഒരു വ്യക്തിയുടെ ആകൃതിയിലുള്ള ഇത് സുരക്ഷ പ്രതീക്ഷ സൗഹൃദം എന്നിവയെ സൂചിപ്പിക്കുന്നു.പതിവുപോലെ അതിനു മുമ്പിൽ 

നിന്ന് ഫോട്ടോ എടുക്കുന്നതിനാണ് പലർക്കും താല്പര്യം. ഞങ്ങളുടേയും. 

ഗിന്നസ് റെക്കോർഡ് തകർക്കുന്ന peak 2 peak ഗൊണ്ടോള യാത്രയാണ് കാനഡയുടെ സിഗ്നേച്ചർ ആയ മറ്റൊന്ന്. Whistler &  Black comb പർവ്വതങ്ങൾ തമ്മിലുള്ള 4.4 കിലോമീറ്റർ ഏകദേശം 11 മിനിറ്റ് യാത്രയാണിത്. പ്രത്യേക ഗ്ലാസ് താഴെയുള്ള  ഗെണ്ടോളയിലെ യാത്ര –

 താഴെ ചെറിയ ഉറുമ്പുകളെ പോലെ കാണുന്ന skiing & snowboarding ചെയ്യുന്നവരെയും അഗ്നിപർവ്വത കൊടുമുടികൾ ,

തീരദേശ മഴക്കാടുകൾ….. അങ്ങനെ വ്യത്യസ്തമായ  കാഴ്ചയുടെ വിരുന്നാണ് നമുക്ക് തരുന്നത്.

ചിലപ്പോൾ തണുപ്പിൽ നിന്ന് രക്ഷ എന്ന നിലയിൽ ഷോപ്പിംഗ് മാളുകളുകളും റസ്റ്റോറൻറുകളിലെ ചൂട് ഭക്ഷണങ്ങളും ഉപകാരമായിരുന്നു.

മടക്കയാത്രയിൽ  വണ്ടിയിലോട്ട് വരാനായിട്ട്  ഞങ്ങൾക്ക് വഴിതെറ്റി.

കൂട്ടത്തിലുള്ള ചെറുപ്പക്കാർ ഫോൺ തുറന്ന് ജിപിഎസ് ഓപ്പൺ ചെയ്തതോടെ – അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ അവരുടെ കൂടെ നടന്നു. പ്രായമാകുന്നു പഴയതാകുന്നു  തലമുറകൾക്കിടയിൽ പലതും ഇടുങ്ങി പോകുന്നു. വെറുമൊരു മൊബൈൽ കൊണ്ട് ലോകം മുഴുവൻ ചുറ്റി വരാം എന്നുള്ളതാണ് ചെറുപ്പക്കാരുടെ കോൺഫിഡൻസ് .

അതിശയകരമായ കാഴ്ചകൾ മറികടന്ന് ലോകത്തിലെ മനോഹരമായ 

ഡ്രൈവുകളിൽ ഒന്നാണ് വാൻകൂവർ to whistler ,Sea to sky highway  അതൊക്കെ കാണാനും ആസ്വദിക്കാനും ഉറക്കം വിലങ്ങുതടിയായി.അതൊരു തീരാനഷ്ടമായി തന്നെ ഇപ്പോഴും തോന്നുന്നു.

എൻറെ മനസ്സിലെ ആ കുട്ടിക്കായിട്ടുള്ള കാഴ്ചകളും അറിവുകളും സന്തോഷങ്ങളുമൊക്കെയായി നല്ലൊരു ദിനം സമ്മാനിച്ചതായിരുന്നു  Whistler യാത്ര .

Thanks, റിറ്റ ഡൽഹി.

COMMENTS

2 COMMENTS

  1. Super. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഞാനും കൂടെ ഉണ്ട് സാഹസത്തിന്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: