17.1 C
New York
Saturday, October 16, 2021
Home Travel കാനഡ കാഴ്ചകൾ –(യാത്രാവിവരണം-10) Canada - Vancouver

കാനഡ കാഴ്ചകൾ –(യാത്രാവിവരണം-10) Canada – Vancouver

റിറ്റ, ഡൽഹി.

Canada – Vancouver

ഏഷ്യയ്ക്കും  വടക്കേ അമേരിക്കയ്ക്കും  ഓസ്ട്രേലിയ്ക്കും ദക്ഷിണ അമേരിക്കയ്ക്കും ഒക്കെ ചുറ്റുമായി  പരന്ന് കിടക്കുന്ന  ലോകത്തിൻറെ 5 വലിയ സമുദ്രങ്ങളിൽ ഒന്നായ പസഫിക് സമുദ്രത്തിന് മുകളിലൂടെയാണ് കാനഡയിലെ Vancouver ലോട്ടുള്ള ഞങ്ങളുടെ യാത്ര. അതിനായിട്ട് ഞായറാഴ്ച വൈകുന്നേരം ഹോങ്കോങ്ങിൽ നിന്ന് ഞങ്ങൾ വിമാനത്തിൽ യാത്ര പുറപ്പെട്ടു. ഏകദേശം 11 മണിക്കൂർ 30 മിനിറ്റ് സമയമെടുക്കും അവിടെ 

എത്താനായിട്ട്. ഇന്ത്യയും ഹോങ്കോങ്ങ് തമ്മിലുള്ള സമയ വ്യത്യാസവും ഉറക്കം ശരിയാവാത്തതും വിമാനത്തിൽ കയറിയതേ ഓർമ്മയുള്ളൂ. മുഴുവൻ സമയവും ഞാൻ ഉറക്കത്തിലായിരുന്നു.അടി തെറ്റിയാൽ ആനയും വീഴും എന്നത് പറയുന്നതുപ്പോലെ ഉറക്കം നമ്മുടെ ദൈനം ദിന ജീവിതത്തിൽ ഇത്രയും പ്രാധാന്യമുണ്ടെന്ന് അന്നാണ് മനസ്സിലായത് .

ശ്ശെടാ! വാൻകൂവറിൽ ചെന്നിറങ്ങിയപ്പോൾ പിന്നെയും ഞായറാഴ്ച വൈകുന്നേരം . ഭൂഗോളം തിരിഞ്ഞു കൊണ്ടിരിക്കുന്നതുകൊണ്ട് സൂര്യോദയം ഭൂമിയുടെ പല ഭാഗങ്ങളിലും പല സമയത്താണെന്ന് കുഞ്ഞു ക്ലാസ്സിൽ പഠിച്ചത് ഓർമ്മ വന്നു. ഇന്ത്യയിൽ അങ്ങനെ ഒരു സമയം വ്യത്യാസമില്ലാത്തതുകൊണ്ട് പഠിച്ചതൊക്കെ പരീക്ഷാ പേപ്പറിൽ ഒതുങ്ങി. എന്നാൽ കാനഡയിലെ മറ്റൊരു സ്ഥലമായTorento ഇവിടുത്തെക്കാളും

മൂന്ന് മണിക്കൂർ മുന്നേയാണ്.  അതുകൊണ്ട് അവിടെ ഉള്ളവർക്ക് ഇതെല്ലാം പരിചിതമാണ്. എനിക്കുണ്ടായ ആശ്ചര്യം ഒന്നും ഞങ്ങളെ വിളിക്കാൻ വന്നവർക്കില്ല. ഇന്ത്യ, 13 മണിക്കൂർ 30 മിനിറ്റ് മുൻപേയാണ്. കാൽ തെറ്റി മലയറ്റത്തു നിന്നും താഴ്വാരത്തേക്ക് വീണതുപോലെയാണ് , ഉറക്കഭ്രാന്ത് പിന്നീടുള്ള ദിവസങ്ങളിലും അനുഭവപ്പെട്ടത്.

കാനഡയിലെ ഏറ്റവും വലിയ 3 മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ ഒന്നാണിത്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ് പ്രധാനമായും ടൂറിസ്റ്റുകളുടെ സീസൺ ടൈം. പക്ഷേ ഞങ്ങളുടെ കൂടെയുള്ളവരുടെ സൗകര്യങ്ങളെല്ലാം കണക്കിലെടുത്ത് ഡിസംബറിലാണ് അവിടെ സന്ദർശിച്ചത്.

കാനഡയിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ശൈത്യകാലത്ത് ഏറ്റവും ചൂടുള്ള നഗരമാണിത്.  പ്രധാനമായും ചന്നം പിന്നം മഴ യും തണുപ്പും ആയിരുന്നു ഞങ്ങൾ അവിടെ ഉണ്ടായിരുന്ന ദിവസങ്ങളിൽ. ധാരാളം പാർക്കുകളും പൂന്തോട്ടങ്ങളും ബീച്ചുകളും ഒക്കെയായി പ്രകൃതിയെ ചുറ്റിപ്പറ്റിയുള്ള നഗര കേന്ദ്രമാണ്. ഇത്തരം സ്ഥലങ്ങളിലുള്ള സന്ദർശന സമയത്ത് മഴ പലപ്പോഴും ഞങ്ങൾക്ക് വിലങ്ങുതടിയായിരുന്നു.

ഏറ്റവും പ്രശസ്തമായ ബീച്ചുകളിൽ ഒന്നായ “കിറ്റ്സിലാനോ ബീച്ച്’.

ഞങ്ങളെല്ലാം തണുപ്പിൽ നിന്ന് രക്ഷ നേടാനായി ജീൻസും കോട്ടുകളും തൊപ്പിയുമൊക്കെയായി അവിടെ ചുറ്റിനടന്ന് കാണുമ്പോൾ , വോളിബോൾ ജോഗ്ഗിംഗ് അതുപോലെ സ്കീം ബോഡിംഗ് , വിൻസ് സർഫിംഗ്  … വിവിധ കായിക വിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ധാരാളംപേർ അവിടെയുണ്ടായിരുന്നു. വേനൽക്കാലത്ത് അതൊക്കെ വാടകയ്ക്ക് അവിടെനിന്ന് കിട്ടുമെന്നാണ് അറിഞ്ഞത്. ‘ ഓഫ് ലീഷ് ഡോഗ് ‘ ഏരിയകൾ എന്ന് ചില ബോർഡുകൾ കണ്ടു .അത് ഒരു പുതുമയായി തോന്നി . ഏതൊരു കൊച്ചു കാര്യങ്ങൾക്കായിട്ടുള്ള നിയമങ്ങളും അത് അനുസരിക്കുന്ന ജനങ്ങളെയുമാണ് അവിടെ ചെല്ലുമ്പോൾ അത്ഭുതത്തോടെ നോക്കി കാണുക.

മോഡൽ കപ്പലുകളുടെ വിപുലമായ ഗാലറികൾ ചരിത്രപരമായ കപ്പലുകളുടെ മോഡലുകൾ  ഫ്രഞ്ച് യുദ്ധക്കപ്പലുകളുടെ മാതൃക കൾ —

അവിടത്തെ മാരിടൈം മ്യൂസിയം(Maritime Museum) എല്ലായിടത്തേയും പോലെ വിജ്ഞാനപ് പ്രദവും താൽപര്യമുണർത്തുന്നവയുമാണ്.

വണ്ടി പാർക്ക് ചെയ്തിരിക്കുന്നതിന്റെ അടുത്തുള്ള മരങ്ങളൊക്കെ തണുപ്പത്ത് ഉണങ്ങിവരണ്ട സ്ഥിതിയിലാണ്. എന്നാലും എന്തോ കാണാൻ ഒരു പ്രത്യേക ഭംഗി . ആകാശത്തിനും മറ്റെങ്ങുമില്ലാത്ത സൗന്ദര്യമുണ്ട്.

‘ഹോ സമാധാനമായിട്ട് ഒന്ന് വഴക്ക് കൂടാൻ വയ്യല്ലോ ഈശ്വരാ’ ഷോപ്പിങ്ങിനായിട്ട് ഒരു കമ്പ്യൂട്ടർ കടയിൽ കയറിയപ്പോൾ തോന്നിയതാണിത്.പുതിയ ടെക്നോളജി ഉൽപ്പന്നങ്ങൾ നമ്മളെക്കാൾ (ഇന്ത്യ ) മുൻപേ വിദേശ രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്നതാണ്. അങ്ങനത്തെ ഒരു ഉൽപ്പന്നം മേടിക്കാൻ പുറപ്പെട്ട ഭർത്താവിനോട് മലയാളത്തിലുള്ള എൻറെ അഭിപ്രായം പറഞ്ഞപ്പോഴാണ്, ആ അശരീരി ‘ചേച്ചി ചെയ്യുന്നത് ശരിയല്ല അത് ചേട്ടൻറെ ആഗ്രഹം അല്ലേ ‘

ഇളിഭ്യ ചിരിയോടെ ചുറ്റും നോക്കിയപ്പോൾ , പാലക്കാടുക്കാരിയാണ്.ഭർത്താവ് ആറുമാസത്തെ കമ്പനിയുടെ ജോലിക്ക് വന്നപ്പോൾ കൂടെ വന്നതാണ് ഇപ്പോൾ ഈ കടയിൽ ജോലി ചെയ്യുന്നു. മലയാളികൾ എത്തിപ്പെടാത്ത സ്ഥലം ഇല്ലല്ലോ ഒന്നുകൂടെ മനസ്സിലാക്കി തന്നു.

Sea plane  യാത്രയാണ്  മറ്റൊരു കൗതുകം. മഞ്ഞുമൂടിയ പർവ്വതങ്ങളുടെയും താഴ്വരകളുടേയും മുകളിലൂടെയുള്ള യാത്ര അല്ലെങ്കിൽ

വാൻകൂവറിന്റെ ചുറ്റുമുള്ള സ്ഥലങ്ങളിലോട്ടുള്ള യാത്ര അതുമല്ലെങ്കിൽ 20 മിനിറ്റിനുള്ളിൽ നഗരത്തിന് മുകളിലൂടെയുള്ള ഒരു കറക്കം. അത്തരം സഫാരികൾ 20 മിനിറ്റ് മുതൽ എട്ടോ അല്ലെങ്കിൽ 10 മണിക്കൂർ വരെ യാത്ര നടത്തുന്ന ഹെലികോപ്റ്റർ സഞ്ചാരമുണ്ട്. മനോഹരമായ ഈ സാഹസിക പര്യടനത്തിന് ചിലവും വളരെയേറെയാണ്. 

 ക്രിസ്തുമസ്സ് സമയമായതു കൊണ്ടാകാം മിക്ക വീടുകളും റോഡുകളും കവലകളും എല്ലാം ദീപാലങ്കാരങ്ങൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. സ്നോമാൻ,റെയിൻഡിയർ, ക്രിസ്മസ് ഫാദർ ,സമ്മാനപ്പൊതികൾ  & ക്രിസ്മസ് ട്രീ അതിനൊക്കെയാണ് പ്രാധാന്യമുള്ളത്. ദൈവപുത്രനുള്ള പ്രാധാന്യം  പള്ളിയിൽ മാത്രം.

നിറയെ കാഴ്ചകൾ നിറഞ്ഞ Vancouver  എന്ന വിസ്മയരാജ്യത്തിലെ സന്ദർശന വിശേഷങ്ങൾ തീരുന്നില്ല.

Thanks,

റിറ്റ, ഡൽഹി.

COMMENTS

2 COMMENTS

  1. Njan Vancouver ഇല്‍ stay ആണ്. ഇനിയും കാണാന്‍ ഉണ്ടല്ലോ.
    വിവരണം നന്നായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.
WP2Social Auto Publish Powered By : XYZScripts.com
error: