17.1 C
New York
Thursday, September 23, 2021
Home Travel കാനഡ കാഴ്ചകൾ (യാത്രാവിവരണം-4)

കാനഡ കാഴ്ചകൾ (യാത്രാവിവരണം-4)

✍റിറ്റ ഡൽഹി

കാനാഡയിലെ  ഒരു വീക്കെന്റ് –

നമ്മുടെയവിടെ Weekend ( വാരാന്ത്യം) ന്  വലിയ പ്രാധാന്യമില്ലെങ്കിലും ആ രീതിയല്ല അവിടെ.വീക്കെൻഡ് ആഘോഷിക്കാനുള്ളതാണ് എന്ന മട്ടിലാണ് ഓരോത്തരും .വില കൂടിയതോ കുറവോ എന്നില്ലാതെ പലതരത്തിലുള്ള ബൈക്കുകളും അതിൽത്തന്നെ ഭേദഗതി വരുത്തിയ ബൈക്കുകൾ   അതുപോലെ സ്വന്തം വണ്ടിയുടെ കൂടെ ബോട്ടും സൈക്കിളുമൊക്കെയായി യാത്ര ചെയ്യുന്നവർ, കൂട്ടമായി ദീർഘദൂര ‘ബൈക്ക്  റൈഡേഴ്‌സ് ….. അങ്ങനെ  വഴിയോരക്കാഴ്ചകൾ പുതുമയുള്ളതായിരുന്നു.ഇതിനോടൊക്കെ താൽപര്യമുള്ള കൂടെയുള്ള ആൾ  ഇന്ത്യയിൽ ഇങ്ങനത്തെ സൗകര്യമില്ലാത്തതിന്റെ വിഷമം ആരോടെന്നപോലെ പിറുപിറുക്കുന്നുണ്ടായിരുന്നു.ജൂലൈമാസം അവിടത്തെ സമ്മർ ആയതുകൊണ്ട് പൂക്കളിലും ചെടികളിലും താൽപര്യമുള്ള ഞാൻ അതൊക്കെ കണ്ട് ആസ്വദിക്കുകയായിരുന്നു.

സൈക്കിൾ ഓടിക്കുന്നവരെയോ റോഡുപണിക്കാരേയോ കണ്ടാൽ അവർക്കാണ് പരിഗണന അതുകൊണ്ട് മാറിപ്പോവുക.നമ്മളുടെ ഡ്രൈവിംഗിന്റെ ഭാഗമായി അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ‘ end of your life’, അവിടെ വാഹനമോടിക്കാൻ താത്പര്യം കാണിച്ച ഭർത്താവിനോട് ആ ഡ്രൈവര്‍ കൊടുത്ത ഉപദേശം.

ഞങ്ങളും വീക്കെൻഡ് ആഘോഷിക്കാനുള്ള യാത്രയിലാണ്.

ഓൺലൈനിൽ കൂടി ബുക്ക് ചെയ്ത കോട്ടേജിന്റെ വിലാസം gps യിൽ ഇട്ടിട്ടുണ്ട്.കോട്ടേജിന്റെ വാതിലിന്റെ താഴ്, നമ്പർ ലോക്ക് ആണ്. അതിൻ്റെ നമ്പർ ഇമെയിൽ ആയി അയച്ചു തന്നിട്ടുണ്ട്.ഈ വക സൗകര്യങ്ങളൊക്കെ ഇപ്പോൾ എല്ലായിടത്തും ലഭ്യമാണ്. യാത്രയിൽ പലപ്പോഴായി പണിമുടക്കുന്ന gps -നെ ഇന്ത്യയിൽ പ്രതീക്ഷിക്കാം. അതിനും പത്ത് വർഷം പിന്നോട്ടാണെങ്കിൽ  വീടിന്റെ താക്കോൽ തരാനായിട്ട് കാത്ത് നിൽക്കുന്ന, പേര് കേട്ടപ്പോൾ മമ്മൂട്ടിയെപ്പോലെ ഒരാളെ പ്രതീക്ഷിച്ചെങ്കിലും കണ്ടത് ശങ്കരാടിയെപ്പോലെയുണ്ടല്ലോ, എന്ന നമ്മുടെ ഇടയിലെ കമന്റും …….. ഇതെല്ലാം കാനഡക്കാർക്ക് മുത്തശ്ശിക്കഥകൾ ആയിരിക്കാം. പൊതുവേ ‘ടെൻഷൻ ഫ്രീ’ യാത്രകളാണവിടെ.

കാനഡയിൽ ശുദ്ധജലതടാകങ്ങളും നദികളും ധാരാളം.കോട്ടേജിന്റെ പുറകിൽ കൂടിയും ഒരു നദി ഒഴുകുന്നുണ്ട്. കൂടെയുള്ളവരെല്ലാം നദിയിൽ ഒന്നോ രണ്ടോ ആളുകൾക്ക് തുഴയാൻ പറ്റുന്ന തോണി( Kayak) യും പെഡൽ ബോട്ടിലൊക്കെയായി തിരക്കിലാണ്.അങ്ങനത്തെ 2 -3 തോണികളും പെഡൽബോട്ടുകളൊക്കെ കോട്ടേജിൽ ഉണ്ട്. ഇങ്ങനത്തെ കാര്യങ്ങളിൽ പേടിയായതുക്കൊണ്ട് ഞാൻ വീടൊക്കെ ചുറ്റിക്കണ്ടു.എല്ലാവിധ സൗകര്യങ്ങളുള്ള ഒരു ചെറിയ വീട്.എല്ലാം നല്ല അടുക്കിപ്പെറുക്കി  വൃത്തിയായി വെച്ചിട്ടുണ്ട്.നമ്മൾ തിരിച്ചു പോകുമ്പോഴും അങ്ങനെത്തന്നെ ചെയ്യണമെന്ന് വെബ്‌സൈറ്റിൽ  നിഷ്കർഷിച്ചിട്ടുണ്ട്.കാര്യങ്ങളൊക്കെ ‘നേരെ വാ നേരെ പോ’ എന്ന നയമാണ്.എന്തൊക്കെ കാര്യങ്ങൾ ചെയ്യാം ചെയ്യാണ്ടാത്തവ ….എല്ലാം വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. 

തോണിയാത്ര കഴിഞ്ഞ് വന്നവര്‍ മീന്‍പിടുത്തമായി അടുത്ത പരിപാടി.വെള്ളം തെളിഞ്ഞതായതു കൊണ്ട് മീന്‍ വരുന്നതും ഭക്ഷണം കഴിക്കുന്നതും ഹുക്കില്‍ അകപ്പെടുന്നതുമെല്ലാം നമ്മുക്ക് കാണാം.പിടിക്കപ്പെടുന്ന മീനുകളെ ഹൂക്കില്‍ നിന്ന് ഊരി തിരിച്ച് വെള്ളത്തിലോട്ട് തന്നെയിടുകയായിരുന്നു. മീന്‍പിടുത്തം പ്രധാനമായും ഫോട്ടോ എടുക്കാനും FB യിലെ ലൈക്കിനും കമന്റിനുമായിരുന്നു.

രാത്രിയിൽ എപ്പോഴോ ഗിറ്റാർ വായിച്ചു കൊണ്ട് പാട്ട് പാടുന്നത് കേൾക്കാമായിരുന്നു.അടുത്ത കോട്ടേജിലുള്ളവരുടെ ആഘോഷമായിരിക്കാം. സമയത്തിന്റെ വ്യത്യാസം മൂലം ‘early to bed early to rise’ എന്ന നയത്തിലാണ്, ഞങ്ങൾ.early to rise, പുലർക്കാലേ 3 മണിക്ക് എണീറ്റു പോകുമെന്നുമാത്രം.

ഇന്ത്യക്കാരുടെ വൃത്തിക്കൂടുതല്‍ കൊണ്ടോ അതോ വെള്ളത്തിന്റെ ഉപയോഗ കൂടുതൽ കൊണ്ടോ, എല്ലാവരുടേയും കുളിയുമൊക്കെ കഴിഞ്ഞുവന്നപ്പോൾ കുളിമുറിയും & ടോയ്‌ലറ്റും എല്ലാം ബ്ലോക്ക്.കൂടെയുണ്ടായിരുന്നവർ യാതൊരു മടിയും കൂടാതെ അതൊക്കെ ശരിയാക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനുവേണ്ട സാമഗ്രികളെല്ലാം ആ വീട്ടിലുണ്ട്. ഇതൊക്കെ അവിടത്തെ നിത്യസംഭവങ്ങളാണെന്ന് തോന്നുന്നു.വീടിന്റേയും വാഹനങ്ങളുടേയും അറ്റകുറ്റപണികൾ എല്ലാം സ്വയം ചെയ്യുക എന്നൊരു നയമാണ് അവർക്കുള്ളത്. വീടിന്റെ പെയിന്റിംഗ് പോലും വീട്ടുകാർ തന്നെയാണ് ചെയ്യുന്നത്. ഇങ്ങനത്തെ സാധനങ്ങൾ വിൽക്കുന്ന കടയിലേക്ക് , പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളെ  കൊണ്ടുപോയിരുന്നു.പതിവുപ്പോലെ കിലോമീറ്ററുകളോളം നടക്കേണ്ട സ്ഥലം.നമ്മുടെ ആവശ്യങ്ങൾ അന്വേഷിക്കാനും അതനുസരിച്ച് സഹായിക്കാനും ഇഷ്ടംപ്പോലെ സഹായികൾ. പതിവ് ഷോപ്പിംഗിൽ നിന്ന് വ്യത്യസ്തത തോന്നിയ സ്ഥലം.

ലോകത്തിന്റെ ഓരോ ഭാഗത്തുള്ളവരുടെ മനോഭാവങ്ങളും പ്രവൃത്തികളും കാണുമ്പോൾ – ഓരോ യാത്രകളും വ്യത്യസ്തങ്ങളായ അനുഭവങ്ങളിലൂടെയുള്ള കടന്നുപോകലാണല്ലോ?

Thanks

✍റിറ്റ ഡൽഹി

COMMENTS

2 COMMENTS

  1. Super.. ഓരോ യാത്ര വിവരണവും വ്യത്യസ്തമായ അറിവിലേക്കു൦ ചിന്തയിലേക്കു൦ കൊണ്ടു പോകുന്നു. അടുത്ത ആഴ്ച ആകാൻ കാത്തിരിക്കുന്നു. കാനഡ വിശേഷങ്ങൾക്കായി. ദൈവം അനുഗ്രഹിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർഗോഡ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് . മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ...
WP2Social Auto Publish Powered By : XYZScripts.com
error: