17.1 C
New York
Monday, September 20, 2021
Home Travel കാനഡ കാഴ്ചകൾ (യാത്രാവിവരണം-3)

കാനഡ കാഴ്ചകൾ (യാത്രാവിവരണം-3)

തയ്യാറാക്കിയത്: റിറ്റ ഡൽഹി✍

30000 Island

കാനഡയുടെ മറ്റൊരു ആകർഷണമായ ‘30000 islands’ ക്കാണ് ഞങ്ങളുടെ അന്നത്തെ   യാത്ര.അനേകവര്‍ഷങ്ങള്‍ക്കു മുമ്പു കാനഡയുടെ ഭാഗത്ത് greaville എന്നൊരു പര്‍വ്വതനിര ഉണ്ടായിരുന്നുവത്രെ.ജലം,കാറ്റ് മുതലായ പ്രകൃതി ശക്തികളുടെ പ്രവര്‍ത്തനം കൊണ്ടു മലയുടെ  മിക്കവാറും ഭാഗങ്ങള്‍ പിന്നീട് ഇല്ലാതായി.അസ്തിവാരം ഏതാണ്ട് മുപ്പതിനായിരം ദ്വീപുകളുള്ള ദ്വീപസമൂഹമായി എന്നു കരുതപ്പെടുന്നു.

 കൂടെയുണ്ടായിരുന്നവരെല്ലാം  ഫ്രഞ്ച്, സ്പാനിഷ്, സംസാരിക്കുന്നവരും ഞങ്ങളെപ്പോലെ കാണാൻ വന്നവരുമാണ്. കൂടുതലും  വയസ്സായവര്‍ ആയിരുന്നു.പലരും  ഞങ്ങളെ അത്ഭുതജീവികളെപ്പോലെയാണ് നോക്കിയിരുന്നത്. ഞങ്ങളുടെ ഭാഷയും സൗന്ദര്യത്തിലെ വ്യത്യാസവുമായിരിക്കാം. ഇംഗ്ലീഷ് ഭാഷയിൽ പറയുന്ന ഉച്ചാരണത്തില്‍ നിന്നാണ് പലരേയും ഏത് രാജ്യത്തിൽ നിന്നാണെന്ന് മനസ്സിലാക്കുക. കൂടെയുള്ളവർ അവിടെ പഠിച്ച് വളർന്നവർ ആയതുകൊണ്ട് എല്ലാവരുടേയും നോട്ടം എന്നിലായിരുന്നു. ‘വേല മനസ്സിലിരിക്കട്ടെ’ എന്ന മട്ടിൽ  എല്ലാവരുമായി പുഞ്ചിരിയിലും അത്യാവശ്യം ചേഷ്ടകളിലുമായിട്ടായിരുന്നു പിന്നീട് ഞാൻ കാര്യങ്ങൾ മനസ്സിലാക്കിയത്.

കപ്പലിന്റെ ക്യാപ്റ്റ്യൻ പ്രധാന ഐലൻഡുകളെ  കുറിച്ച് മൈക്കിൽ കൂടി പറഞ്ഞു തരും. Lambert Island -Wright Brothers, അവരുടെ വേനൽക്കാലം ചെലവഴിച്ചിരുന്ന ദ്വീപ്,Discovery Harbour, Brebeuf Island- 1626 യിൽ വന്ന ജെസ്യുട്ട് മിഷിനറി വന്നതും താമസിച്ചതുമായ ദ്വീപ്, ….. അങ്ങനെ ദ്വീപുകളെ പറ്റിയുള്ള വിശേഷങ്ങൾ ഏറെ. ചില ദ്വീപുകൾ  വലുതും എന്നാൽ മറ്റു ചിലത്  ഒരു ചെറിയ മേശയുടെ വലിപ്പമുള്ളവയുമാണ്. ചെറിയ ദ്വീപുകളിൽ  ഏതെങ്കിലും ഒരെണ്ണം സ്വന്തമാക്കി അതിനോട് ചേർന്ന് കല്ലും മണ്ണും ചപ്പും ചവറും എല്ലാമിട്ട് ദ്വീപിനെ വലുതാക്കി എടുത്തു കൂടെ, എന്നൊരു ഐഡിയ കൂട്ടത്തിൽ ഉള്ള ഒരാൾക്ക് തോന്നാതിരുന്നില്ല.  ചിലർ കുടുംബമായി സ്വന്തം ബോട്ടുകൾ ഓടിച്ച് പോകുന്നതും കാണാമായിരുന്നു. 

ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലസംഭരണി ആയ (georgian bay)  ജോര്‍ജിയന്‍ ചെറുകടലില്‍  ആണിത്.ഈ കടലിലൂടെയുള്ള കപ്പൽ യാത്രയിൽ ദ്വീപുകളൊക്കെ കാണാവുന്നതാണ്.ഏകദേശം രണ്ടര – മൂന്നു മണിക്കൂറിന്റെ യാത്രയാണ്. നയനാനന്ദകരമായതും വ്യത്യസ്തമായ കാഴ്ചകളായിരുന്നു അതൊക്കെ.


Thanks

✍റിറ്റഡൽഹി

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: