17.1 C
New York
Friday, September 17, 2021
Home Travel കാനഡ കാഴ്ചകൾ (യാത്രാവിവരണം-2)

കാനഡ കാഴ്ചകൾ (യാത്രാവിവരണം-2)

തയ്യാറാക്കിയത്: റിറ്റ ഡൽഹി✍

‘ചുരുട്ടീട്ടും ചുരുട്ടീട്ടും തീരാത്ത പായ’ ഏതോ റേഡിയോ ജോക്കി ചോദിച്ചതാണ് ഈ ചോദ്യം. ഉത്തരം – റോഡ് . ഉത്തരം കേട്ടപ്പോൾ അതിനെ വിഭാവന ചെയ്യാൻ ശ്രമിച്ചപ്പോൾ എന്തോ, മനസ്സ് അംഗീകരിക്കാത്തതുപോലെ.എന്തായാലും അവിടത്തെ റോഡുകൾ അക്ഷരംപ്രതി ശരിയാണെന്ന് മട്ടിലുള്ളതായിരുന്നു. വണ്ടിയുടെ വേഗം മുൻപിലത്തെ വണ്ടിയുമായിട്ടുള്ള അകലം ലേയിന്റെ (lane) നിന്റെ പുറത്തോട്ട് പോയാലുള്ള താക്കീത് എല്ലാം തിട്ടപ്പെടുത്തി.കാപ്പിയോ ജ്യൂസോ അല്ലെങ്കിൽ ചിപ്സ് യൊക്കെ തിന്നുകൊണ്ടുള്ള ഡ്രൈവിംഗ് രീതി കാണുമ്പോൾ ഇയാൾ വണ്ടി ഓടിക്കുകയാണോ അതോ വല്ല കമ്പ്യൂട്ടർ ഗെയിം കളിക്കുകയാണോ എന്ന് തോന്നാതിരുന്നില്ല. ആരും നിയമം വിട്ട് ഒന്നിനുമില്ല. എന്നാലും വിസിറ്റിംഗിന് ചെന്ന ഞങ്ങൾക്ക് ‘right hand drive’യും അതിനോട് ചേർന്നുള്ള നിയമങ്ങളും പരിചയമില്ലാത്തതുകൊണ്ട് പലപ്രാവശ്യം വെറുതേ ആധിപിടിക്കേണ്ടിവന്നു.

‘Scenic caves- Nature adventure, കാണാനാണ് അന്നത്തെ ഞങ്ങളുടെ യാത്ര.പേരിൽ പറയുന്ന പ്രത്യേകത അവിടെ ചെല്ലുമ്പോൾ കാണാം. ഹിമയുഗത്തില്‍ ഭൂമിയുടെ ഒട്ടേറെ ഭാഗങ്ങള്‍ മഞ്ഞുമൂടിക്കിടന്നു.സൂര്യന്‍റെ ചൂടുകൊണ്ടു പര്‍വതമുകളിലെ മഞ്ഞുരുകി താഴോട്ടു പ്രവഹിച്ചു.അനേകവര്‍ഷങ്ങള്‍കൊണ്ടു പ്രകൃതിതന്നെ ശില്പവേല ചെയ്തു.ഗുഹകളും നിലവറകളും (caverns) ഉണ്ടായി.കാനഡയുടെ മഹത്തായ പ്രകൃതിവിസ്മയങ്ങള്‍ രൂപപ്പെട്ടു .

(Scenic caves)
ടിക്കറ്റെടുത്ത് അകത്തോട്ട് കേറുമ്പോൾ തരുന്ന മാപ്പ് ഒരു കീറാമുട്ടിയായിട്ടാണ് തോന്നിയിട്ടുള്ളത്.എനിക്ക് വായിക്കാൻ കണ്ണാടി വേണമെന്ന് പറഞ്ഞ് ആ കടലാസ്സുകഷണം, കൂടെയുള്ളവരെ ഏൽപ്പിക്കുമ്പോൾ, നോക്കാനറിയാത്തത് ആണെന്നുള്ള സത്യം മറച്ചുവെയ്ക്കാൻ സാധിച്ചതിലുള്ള സന്തോഷം. ദൈവത്തിന്റെ ഓരോ അനുഗ്രഹങ്ങൾ.

Ice cave & fat man’s cave – രണ്ടു സ്ഥലത്തും അനായാസമായി അകത്തോട്ട് കേറാമെങ്കിലും ഉള്ളിലോട്ട് പോകുന്നതോടെ ഇടുങ്ങിയതാവും. അതുകൊണ്ട് പകുതിയാത്രയായപ്പോൾത്തന്നെ ഞാൻ പിൻവാങ്ങി.ice cave യിൽ എത്തുന്നതോടെ താപനിലയിലെ വ്യത്യാസം പ്രകടമാണെന്നാണ് മറ്റുള്ളവരുടെ അഭിപ്രായം. അനേകം നിരീക്ഷണസ്ഥാനങ്ങളിലൂടെ (lookouts)പുറമെയുള്ള കൌതുകക്കാഴ്ചകളും കാണാം.

(fat man’s cave)

വിനോദസഞ്ചാരികളെ ആകർഷിക്കാനായിട്ട് 2003 യിൽ ഉണ്ടാക്കിയ ‘Ontario യുടെ ഏറ്റവും നീളം കൂടിയ ‘suspension foot bridge , 420 മീറ്റർ നീളമുള്ളത്.രണ്ടു വശങ്ങളിലേയും മനോഹരമായ കാഴ്ചകൾ അതിമനോഹരം. ഞാൻ ആദ്യമായിട്ട് ഇത്തരം ബ്രിഡ്‌ജിൽ കേറുന്നത്, പത്താംക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽനിന്നു കൊണ്ടുപോയ പിക്നിക്കിൽ മലമ്പുഴയിൽവെച്ചാണ്. അതിൽ കേറിയ ഉടനെ മൂന്നു നാലു കുട്ടികൾ കരയാൻ തുടങ്ങി അതോടെ ബാക്കിയുള്ളവരും കൂടി കരയാൻ തുടങ്ങി. അങ്ങനെ കൂട്ടക്കരച്ചിലിലായിരുന്നു ആ യാത്ര.ആ അനുഭവമൊക്കെ കൂടെയുള്ളവരുമായി പങ്കുവെച്ചുകൊണ്ടിരിക്കുമ്പോഴാണ് ബ്രിഡ്ജ് ഭയങ്കരമായി ആടിയുലയാൻ തുടങ്ങിയത്.ശരിക്കും പേടിച്ചുപോയിരുന്നു. മൂന്നു നാലു യുവാക്കൾ കോണോടുകോണായ രീതിയിൽ നടന്നാണ് അതിനെ ആട്ടിയുലച്ചത്.

(suspension foot bridge)

ഭക്ഷണസ്ഥലത്തെ കാക്കയെപ്പോലെതന്നെ കൗശലമുള്ള ആ പക്ഷിയെ നോക്കിയിരിക്കാനും രസകരം.


ചില പുതിയ കാഴ്ചകൾ കാണാൻ കഴിഞ്ഞ സന്തോഷത്തോടെ ഞങ്ങൾ തിരിച്ച് ഞങ്ങളുടെ താമസസ്ഥലത്തേക്ക് !

Thanks

✍റിറ്റ ഡൽഹി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com