17.1 C
New York
Saturday, September 18, 2021
Home Travel കാനഡ കാഴ്ചകൾ – ഒട്ടാവ-Ottawa - (യാത്രാവിവരണം-7)

കാനഡ കാഴ്ചകൾ – ഒട്ടാവ-Ottawa – (യാത്രാവിവരണം-7)

✍റിറ്റ ഡൽഹി

കാനഡയുടെ തലസ്ഥാനം.പ്രസിദ്ധമായ ഒട്ടാവ നദിക്കരയിലായിട്ടാണ് അവിടത്തെ പാർലമെന്റ് സ്ഥിതി ചെയ്യുന്നത്.അവിടെയെല്ലാം ചുറ്റി നടന്ന് കാണുന്നതിനിടയിലാണ് ആ ദീപശിഖ കണ്ടത്. 

(centennial flame)

1 9 6 7 -ല്‍ ജനുവരി 1 നു അന്നത്തെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ അതിന്‍റെ തിരി തെളിച്ചു.കാനഡ രാജ്യസഖ്യത്തിന്‍റെ ശതവാര്‍ഷികമായിരുന്നു അന്ന്.ശതവാര്‍ഷിക ദീപശിഖ (centennial flame)എന്നാണു പേര്. ഞങ്ങളെ കണ്ടപ്പോൾ  വിനോദസഞ്ചാരികൾ ആണെന്ന് തോന്നിയതു കൊണ്ടാകാം  അവിടെയുണ്ടായിരുന്ന volunteer പറഞ്ഞു തന്നതാണിതൊക്കെ. പാർലമെന്റിനകം കാണണോ എന്ന ചോദ്യത്തിൽ ‘വേണ്ട’ – എന്നതായിരുന്നു ഞങ്ങളുടെ മറുപടി.  tv യിലും മറ്റും കണ്ടിട്ടുള്ള ഇന്ത്യൻ പാർലമെന്റ് -ആയിരുന്നു, മനസ്സിൽ. എന്നാൽ അതൊരു നഷ്ടമായിരുന്നു എന്നാണ് പിന്നീട് അവിടെയുണ്ടായിരുന്നവർ പറഞ്ഞത്. ബ്രീട്ടീഷ് രാജ്ഞി ഇടയ്ക്ക് വന്നിരിക്കാറുള്ള ഉപരിസഭയൊക്കെയുണ്ട്.ഇങ്ങനെയൊക്കെ  കേൾക്കുമ്പോഴാണ് വിദേശികളെപ്പോലെ പോകുന്നതിനുമുൻപ് ആ സ്ഥലത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി പോകണമെന്നൊക്കെ തീരുമാനിക്കുക.പക്ഷെ എല്ലാം തീരുമാനങ്ങളിൽ  മാത്രം ഒതുങ്ങും. volunteer ൽ നിന്നുമാണ് ‘sound & light show ‘ കുറിച്ച് അറിഞ്ഞത് .

( Parliament House- sound & light show)

പാർലമെന്റ് ബിൽഡിംഗിൽ  കാണിക്കുന്ന ദൃശശ്രാവ്യസൌകര്യങ്ങള്‍ , കാനഡയുടെ ചരിത്രത്തിൽ തുടങ്ങി രാജ്യത്തിന്റെ പ്രധാന സംഭവങ്ങളേയും കൂട്ടിയിണക്കിയിട്ടുള്ളതാണ്. ബ്ലാക്ക് & വൈറ്റ് യിൽ തുടങ്ങി colour ലേക്കും ഇടയ്ക്ക് 2d യൊക്കെയായി, അരമണിക്കൂർ നമുക്ക്  വിജ്ഞാനപരവും നയനമനോഹരവും ആകുന്നു.ഫ്രീ ആണെന്നുള്ളത് നമ്മളെപ്പോലെയുള്ള സഞ്ചാരികൾക്ക് കൂടുതൽ ആശ്വാസകരം.അവിടത്തെ കറൻസി ആയ ഡോളർ , 1 ഡോളർ എന്നത് ഏകദേശം 53 രൂപയാണ്.

‘ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണം’ എന്നൊക്കെയാണ് പോളിസിയെങ്കിലും കഴിഞ്ഞ ഏതാനും ദിവസത്തെ ഭക്ഷണങ്ങളായ ചീസിലും പലതരം സോസിലും മുങ്ങിത്താഴ്ന്നു പോയ പാസ്തകളും പിസ്സയും സോസേജുകളും മറ്റുമായി  ഓരോ ഭക്ഷണവും കഴിച്ചു കഴിയുമ്പോഴും  കൂട്ടത്തിൽ ഭക്ഷണം പാഴാക്കരുത് എന്ന നമ്മുടെ നയവും കൂടിച്ചേരുമ്പോൾ  പാമ്പ് ഇര വിഴുങ്ങിയ അവസ്ഥയാണ്.അങ്ങനെയാണ് ‘ചോറ് കിട്ടുന്ന സ്ഥലം അന്വേഷിച്ച് നടന്നത്.’ഇന്ത്യൻ ഫുഡ്’ എന്ന് പറയുമ്പോൾ, ‘നോർത്ത് ഇന്ത്യൻ & പാകിസ്ഥാൻ ഭക്ഷണങ്ങൾ ചേർന്ന ഭക്ഷണശാലകളാണ്.അല്ലെങ്കിൽ ചൈനീസ് ഭക്ഷണശാലയിലെ ‘ഫ്രൈഡ് റൈസ്’ നാണ് ഡിമാൻഡ്.അവർ തരുന്ന ഭക്ഷണത്തിന്റെ അളവ് കൂടുതലാണ് എന്നതും ഒരു പ്ലസ് പോയിന്റ് ആണ്. പഠിക്കാനായിട്ട് വന്നിട്ടുള്ള പല ഇന്ത്യൻ കുട്ടികളേയും അവിടെ വെച്ച് കണ്ടു. ചിലർ ഓർഡർ ചെയ്ത ഭക്ഷണത്തിന്റെ പകുതി കഴിച്ച് ബാക്കി പകുതി മറ്റൊരു സമയത്ത് കഴിക്കാനായിട്ട് പാക്ക് ചെയ്തെടുക്കുന്നതു കണ്ടപ്പോൾ വിഷമം തോന്നി.

ഇത്തിരി കാഴ്ചകളും ഒത്തിരി ഓർമ്മകളുമായി തിരിച്ച് താമസ സ്ഥലത്തോട്ട് ….

Thanks

റിറ്റ ഡൽഹി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തിരിഞ്ഞുനോക്കുമ്പോൾ – രതീഷ്

മലയാളസിനിമയിൽ ഒരു കാലഘട്ടത്തിൽ നായകനായും, പിന്നീട് ഒരിടവേളക്ക് ശേഷം വില്ലനായും അരങ്ങിൽ നിറഞ്ഞുനിന്ന നടനാണ് ശ്രീ രതീഷ്. ഒരുപക്ഷെ ചെയ്ത നായകവേഷങ്ങളെക്കാൾ കൂടുതൽ ശ്രദ്ധ നേടിയെടുത്ത വില്ലൻ കഥാപാത്രങ്ങൾ ചെയ്ത അപൂർവ്വം ചില...

കയ്യൊപ്പ് (കവിത) ബിന്ദു പരിയാപുരത്ത്

എൻ്റ ജീവിതത്തിലൊരിക്കൽ പോലുംനിൻ്റെ പ്രത്യക്ഷമായ സാന്നിദ്ധ്യം ഞാൻ ...

വറുത്തരച്ച സാമ്പാർ

എല്ലാവർക്കും നമസ്‌കാരം കുറച്ചു ദിവസങ്ങളായി വിശേഷങ്ങൾ അന്വേഷിച്ചിട്ട്. എല്ലാവരും സുഖമായിരിക്കുന്നു എന്നു വിശ്വസിക്കുന്നു. നിങ്ങളൊക്കെ ബ്രേക്ഫാസ്റ്റ് കഴിച്ച്വോ. സാമ്പാർ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാവില്ലെന്നു തോന്നുന്നു. ദക്ഷിണേന്ത്യക്കാർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കറിയാണ് സാമ്പാർ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം ഭാഗം (32) ഇൻലാൻഡ് ലെറ്റർ കാർഡ്

ഓർക്കുന്നുണ്ടോ…പണ്ടൊക്കെ വിവരങ്ങൾ ഒരിടത്തു നിന്നും വേറൊരിടത്തു എത്തിക്കാൻ ഏറ്റവും അധികം ഉപയോഗിച്ചിരുന്ന ഒരു ഉപാദി ആണ് ഇൻലാൻഡ് ലെറ്റർ. അന്നൊക്കെ ഇൻലാൻഡ് ലെറ്റർ കാർഡും, പോസ്റ്റ്‌ കാർഡും, പിന്നെ വിദേശത്ത് ബന്ധുക്കൾ ക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: