17.1 C
New York
Thursday, October 28, 2021
Home Travel ഒഡീഷയിലെ പുരി (യാത്രാവിവരണം)

ഒഡീഷയിലെ പുരി (യാത്രാവിവരണം)

✍തയ്യാറാക്കിയത്: ജിഷ ദിലീപ്

ഒഡീഷയിലെ ഒരു പ്രധാന നഗരമാണ് പുരി. പതിനൊന്നാം നൂറ്റാണ്ടിൽ പണിത പ്രശസ്തമായ ജഗന്നാഥക്ഷേത്രം ഈ നഗരത്തിൽ ആയതുകൊണ്ട് ജഗന്നാഥപുരി എന്നൊരു പേര് കൂടി പുരിക്കുണ്ട്. ജഗന്നാഥപുരി അല്ലെങ്കിൽ പുരുഷോത്തമപുരി ലോപിച്ചുണ്ടായ പേരാകാം പുരി എന്നതെന്ന് പുരാണ ങ്ങളിൽ പരാമർശിക്കപ്പെടുന്നു.

ഭാരതത്തിലെ പുണ്യഭൂമി യായ പുരിയിലെ മനോഹാരിതയുള്ള കടൽത്തീരങ്ങൾ ആകർഷണീയമാണ്. കടലിൽകൂടിയുള്ള ബോട്ട് യാത്ര രസകരമാണ്. തണുത്ത കാറ്റും ശാന്തമായ കടൽത്തിരകളുമാണ്. പുരിയെ ഒരു തീർത്ഥാടന കേന്ദ്രമാക്കുന്നത് ഒട്ടേറെ പുണ്യ ക്ഷേത്രങ്ങളും ആശ്രമങ്ങളുമാകാം.

തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നാണ് ജഗന്നാഥക്ഷേത്രം.
‘പുരി ജഗന്നാഥക്ഷേത്രം “എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രാധാനപ്രതിഷ്ഠ ജഗന്നാഥനാണ്. കിഴക്കൻ ഗംഗ രാജവംശത്തിലെ രാജാവായ അനന്തവർമ്മൻ ചോഡഗംഗയാണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ പുരുഷോത്തമൻ ജഗന്നാഥന്റെ പേരിൽ ഒരു ക്ഷേത്രം പണിയാൻ തീരുമാനിക്കുകയും പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കം ജഗന്നാഥക്ഷേ ത്രം നിർമ്മിതമാകുകയും ചെയ്തു. ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
വർഷംതോറും ജൂലായിയിൽ നടത്തപ്പെടുന്ന രഥയാത്ര
പ്രശസ്തമാണ്. ജഗന്നാഥക്ഷേത്രത്തിൽ നിന്നും ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര എന്നിവരെ അലങ്കരിച്ച രഥത്തിലേറ്റി നഗരപ്രദക്ഷിണം നടത്തുന്നതാണ് ഈ രഥയാത്ര
ഗോകുലത്തിൽ നിന്നും മധുരയിലേക്കുള്ള കൃഷ്ണന്റെ യാത്രയെ ഓർമ്മിക്കുന്ന ഒരു ചടങ്ങാണ് ഈ രഥയാത്ര.

കൊണാർക്ക് സൂര്യക്ഷേത്രമാണ് മറ്റൊന്ന്. സൂര്യദേവൻ ആണ് ഇവിടുത്തെ ആരാധനാമൂർത്തി. നരസിംഹദേവൻ എന്ന രാജാവാണ് പതിമൂന്നാം നൂറ്റാണ്ടിൽ ഈ ക്ഷേത്രം പണികഴിപ്പിച്ചത്. യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ സ്ഥാനം പിടിച്ചക്ഷേത്രം എന്ന ഒരു പ്രത്യേകത കൂടിയുണ്ട്.

“ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നു ” എന്നാണ് കൊണാർക്ക് ക്ഷേത്രത്തെക്കുറിച്ച് രവീന്ദ്രനാഥടാഗോർ പറഞ്ഞത്.

കൊണാർക്കിലെ സൂര്യക്ഷേത്രം ഒരു വലിയ രഥത്തിന്റെ ആകൃതിയിൽ രൂപകല്പന ചെയ്ത അതിശയകരമായ സ്മാരക
ങ്ങളിൽ ഒന്നാണ്. ഏഴ് കുതിരകളും ഇരുപത്തിരണ്ട് ചക്രങ്ങളും സൂര്യദേവനെ ആകാശത്തിന് കുറുകെ വഹിക്കുന്ന പതിമൂന്നാംനൂറ്റാണ്ടിലെ വാസ്തുവിദ്യാവിസ്മയമാണ്
ബംഗാൾ ഉൾക്കടലിന്റെ സ്വർണ്ണമണലിന്മേലുള്ള സൂര്യദേവന്റെ ഈ ക്ഷേത്രരഥം. ഇന്ത്യയിൽ വേദകാലംതൊട്ട് ആരാധിക്കപ്പെടുന്ന പ്രധാന ദേവനാണ് സൂര്യഭഗവാൻ.

ഒറീസ്സ സംസ്ഥാനത്തെ ‘ടൂറിസത്തിന്റെ സുവർണ്ണ ത്രികോണത്തിന്റെ ‘ മൂന്ന് പോയിന്റുകളിൽ ഒന്നാണ് പുരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ലോകപ്രശസ്ത സൂര്യക്ഷേത്രത്തിന്റെ ഇരിപ്പിടമായ കൊണാർക്ക്. ‘കോൺ ‘ എന്ന വാക്കിന് ‘ദിക്ക് ‘ എന്നും അർക്കൻ ‘എന്ന വാക്കിന് ‘സൂര്യൻ’ എന്നും അതുകൊ
ണ്ടാണത്രെ കിഴക്ക് ഉദിച്ച സൂര്യന്റെ ക്ഷേത്രം എന്നർത്ഥ ത്തിൽ കൊണാർക്ക് എന്ന വാക്ക് ക്ഷേത്രത്തിന് നാമമായി നൽകപ്പെട്ടത്. സൂര്യദേവനെ ആരാധിച്ചിരുന്ന സ്ഥലത്തെ കൊണാർക്ക് എന്നാണ് വിളിച്ചിരുന്നത് കാരണം ബ്രഹ്മപുരാണത്തിൽ അർക്കക്ഷേത്രത്തിലെ സൂര്യദേവനെ ‘കൊണാദിത്യ ‘ എന്നാണ് വിശേഷിപ്പിച്ചിരുന്നത്

ബംഗാൾ ഉൾക്കടലിലെ നാവികരുടെ പ്രധാന അടയാളങ്ങളായ കൊണാർക്ക് ക്ഷേത്രം ബ്ലാക്ക് പഗോഡ എന്നും ജഗനാഥക്ഷേത്രം വൈറ്റ് പഗോഡ എന്നും വിളിക്കപ്പെടുന്നു. ഫെബ്രുവരി മാസത്തിൽ ചന്ദ്രഭാഗമേളക്കായി ഒത്തുചേരുന്ന ഹിന്ദുക്കളുടെ പ്രധാന തീർത്ഥാടനകേന്ദ്രമായി ഇത് തുടരുന്നു. ഒറീസ്സൻ വാസ്തുവിദ്യ ഓർമ്മപ്പെടുത്തുന്ന ഈ സ്ഥലം വിനോദസഞ്ചാരിക-
ളുടെ പറുദീസ്സയായി കണക്കാക്കപ്പെടുന്നു.
ഒട്ടേറെ തീർത്ഥാടനകേന്ദ്രമുള്ള പുരിയിലെ ഈ രണ്ട് ക്ഷേത്രത്തിൽ മാത്രമേ പോകാൻ സാധിച്ചുള്ളൂ.. ശാന്തവും ദൃശ്യമനോഹരവുമായ കടൽത്തീരം ഇവിടുത്തെ സുപ്രധാനമായ പ്രത്യേകത തന്നെയാണ്..

✍തയ്യാറാക്കിയത്:
ജിഷ ദിലീപ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: