17.1 C
New York
Wednesday, January 19, 2022
Home Travel എന്റെ ലഖ്‌നൗ യാത്ര (യാത്രാവിവരണം -1)

എന്റെ ലഖ്‌നൗ യാത്ര (യാത്രാവിവരണം -1)

റിറ്റ ഡൽഹി.✍

ഉത്തരേന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്ന്. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗ. ഇതിന്റെ ചരിത്രം എന്നു പറയുന്നത്, നൂറു വർഷത്തിലധികം  പഴക്കമുള്ളതാണ്. സാഹിത്യം, കല, നൃത്തം, സംഗീതം, ഭക്ഷണം എന്നിവയുടെ വലിയ ആരാധകരായിരുന്നു അവധ് രാജ്യത്തിലെ ഭരണാധികാരി കാളായിരുന്ന നവാബുകാർ.  ലഖ്നൗവിനെ ‘സിറ്റി ഓഫ് നവാബ്സ് ‘ എന്നും അറിയപ്പെടുന്നുണ്ട്.

‘Bara Imambara

കരയണോ ചിരിക്കണോ എന്നറിയാത്ത നിമിഷങ്ങൾ ‘ , പടികളിലൂടെ മുകളിലോട്ട് കയറിയും താഴോട്ട് ഇറങ്ങിയും    ഇടുങ്ങിയ ഇടനാഴികളിലൂടെ  പലവട്ടം തിരിച്ചും മറിച്ചും നടന്നിട്ടും അവിടെ നിന്നും പുറത്തോട്ട് ഇറങ്ങാനുള്ള വഴി കണ്ടുപിടിക്കാൻ സാധിക്കുന്നില്ല. ഈ നടപ്പ് തുടങ്ങിയിട്ട് സമയം ഏറെയായി. ഭൂമി ഉരുണ്ടതാണല്ലോ, അതുകൊണ്ടായിരിക്കാം ഞങ്ങൾ തുടങ്ങിയിടത്ത് തന്നെ പിന്നെയും പിന്നെയും എത്തിച്ചേരുന്നത്. ഇവിടത്തെ ടൂറിസ്റ്റ് സ്ഥലമായ ‘Bara Imambara(ബാരാ ഇമാംബര ) സന്ദർശിച്ചപ്പോൾ ഉള്ള അനുഭവമാണിത്.

സന്ദർശകരുടെ തിരക്ക് കൂടുന്നതിന് മുൻപ് വേഗം കണ്ടിറങ്ങനായി വന്നവരാണ് ഞങ്ങൾ.

യൂറോപ്യൻ സ്വാധീനമില്ലാതെ മുഗൾ ശൈലിയിലുള്ള വാസ്തുവിദ്യയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഒരു മത്സരത്തിലൂടെയാണ് ഇതിന്റെ രൂപകൽപ്പന നിശ്ചയിച്ചത്. ദില്ലിയിലെ വാസ്തുശില്പിയായിരുന്നു വിജയി. ഇതിന്റെ നിർമ്മാണത്തെ കുറിച്ച് പറയുകയാണെങ്കിൽ 1784 – യിൽ ഈ പ്രദേശം കടുത്ത വരൾച്ചയിലായിരുന്നു . ഭക്ഷണം കുറവായിരുന്നു. നിർമ്മാണ ജോലിയിൽ ഏർപ്പെടുന്നവർക്ക് കൂലിയായി ഭക്ഷണം ലഭിക്കുമെന്ന് നവാബ് പ്രഖ്യാപിച്ചു. ദരിദ്രരരും തൊഴിലാളികളും രാവിലെ ഇതിന്റെ നിർമ്മാണത്തിൽ പങ്കുച്ചേർന്നു. പ്രമാണിവർഗ്ഗം രാത്രി കാലങ്ങളിലും . അവർ അന്ന് ചെയ്തിരുന്ന ജോലികൾ നശിപ്പിക്കുമായിരുന്നു. എല്ലാവർക്കും ജോലി ലഭിക്കാനായിട്ടുള്ള  രസകരമായ മാർഗ്ഗമായിരുന്നു.ഇത് പൂർത്തീകരിക്കാൻ 11 വർഷമെടുത്തു. അതോടെ ക്ഷാമവും അവസാനിച്ചിരുന്നു.

സെൻട്രൽ ഹാൾ, ലോകത്തിലെ ഏറ്റവും വലിയ നിലവറയുള്ള അറയാണെന്നാണ് പറയുന്നത്. ഉൾഭാഗത്തിലെ ഗാലറികളിൽ ഒഴിച്ച് ബാക്കിയുള്ള ഘടനയിൽ മരപ്പണികൾ ഇല്ല . ഏതൊരു ചരിത്ര സ്മാരകങ്ങളുടെ പിന്നിലെ ചരിത്രവും വാസ്തുവിദ്യയും മറ്റും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. ഇവിടേയും അതിന് മാറ്റം വന്നിട്ടില്ല.

തിരിച്ചിറങ്ങാനുള്ള വഴി കണ്ടുപിടിക്കാനാവാതെ ഞങ്ങൾ മടുത്തു. സന്ദർശകരുടേയും ഗൈഡുമാരുടേയും എണ്ണം കൂടി വരുന്നു. ഇടുങ്ങിയ ഇടനാഴികളും ആളുകളുടെ എണ്ണം കൂടുതലാകുന്നതും

ശരിക്കും ശ്വാസംമുട്ടൽ അനുഭവപ്പെടാൻ തുടങ്ങി. പല ഗൈഡുമാരോട് വഴി ചോദിച്ചെങ്കിലും അവർക്കൊരു തമാശ. ടെറസ്സിലേക്ക് പോകാൻ 1024 വഴികളിലുണ്ട്. അവിടെ നിന്ന് തിരിച്ച് പുറത്തോട്ട് പോകാൻ ആകെ രണ്ടു വഴികളാണുള്ളത്. ഞങ്ങളും ട്ടെറസ്സ് കണ്ടിറങ്ങുന്നതിനിടയിൽ ഇവിടെ എന്താണെന്നറിയാൻ ആദ്യത്തെ നിലയിലേക്ക് വന്നതാണ്.

പണ്ട് വായിച്ചിട്ടുള്ള ഹെമലിൻ നഗരത്തിലെ എലിയെ പിടിക്കാൻ വരുന്ന കുഴലൂത്തുകാരനെയാണ് ഓർമ്മ വന്നത്.ഞങ്ങളെ പോലെ അബദ്ധം പറ്റിയവർ ധാരാളം. അങ്ങനെയുള്ള ഞങ്ങളെല്ലാവരും ഗൈഡിനെ ചുറ്റിപ്പറ്റിയായി. ഗൈഡിന്റെ വിവരണത്തിൽ പണ്ടുണ്ടായിരുന്ന ഭൂഗർഭ പാതകൾ മറ്റും കാണിച്ചു തന്നു.

ആ കൂട്ടത്തിലുള്ളവരുടെ ഏതാനും ആൾക്കാരുടെ ദിശ , ദിക്ക് കണ്ടു പിടിക്കാനുള്ള കഴിവായിരിക്കാം വല്ല വിധവും ട്ടെറസ്സിലെത്തി. അവിടെ നിന്ന് exit ലോട്ടും.

ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കുമെന്നു പറയുന്ന അവസ്ഥയായി ഞങ്ങളുടേത്.അരമണിക്കൂറിനകം ഞങ്ങൾ തിരിച്ചു വരാമെന്നാണ് ഞങ്ങളെ അവിടെ കൊണ്ടാക്കിയവരോട്  പറഞ്ഞിരുന്നത്. ആ ഞങ്ങളാണ് മണിക്കൂറുകളോളം പുറത്തോട്ട് കടക്കാനാവാതെ കറങ്ങിയത്. അതുകൊണ്ടെന്താ

ഇതിന്റെ പടിഞ്ഞാറ് ഭാഗത്തായി  ധാരാളം  മുസ്ലീം ഭക്തർ സന്ദർശിക്കുന്ന മനോഹരമായ ഘടനയോട് കൂടിയ  Asafi Mosque യാണുള്ളത്.  അതും മുഗൾ വാസ്തുവിദ്യയിൽ പണി കഴിപ്പിച്ചിട്ടുള്ളതാണ്.അതുപോലെ 19ാം നൂറ്റാണ്ടിൽ മൂന്നാമത്തെ നവാബ് നിർമ്മിച്ച  ഇന്ത്യോ ഇസ്ലാമിക് പേർഷ്യാ വാസ്തുവിദ്യയിൽ രൂപകൽപ്പനയിൽ നിർമ്മിച്ച ഛോട്ടാ ഇമാംബര , അതെല്ലാം സന്ദർശിക്കാൻ പോയിട്ട് അതിന്റെ മുൻപിൽ നിന്ന് ഒരു ഫോട്ടോ പോലും എടുക്കാൻ തയ്യാറല്ലായിരുന്നു.

Rumi Darwaza, കാണേണ്ടേ എന്ന ചോദ്യത്തിന്, വേണോ എന്ന് രണ്ടു പ്രാവശ്യം ചിന്തിച്ചു. തുർക്കിഷ് ഗേറ്റ് എന്നും കൂടി അറിയപ്പെടുന്ന ഇത് 60 അടി ഉയരമുള്ള ഇസ്താംബൂളിലെ സപ്ലൈം പോർട്ടിനെ മാതൃകയാക്കി ഉണ്ടാക്കിയിട്ടുള്ളതാണ്.അവിടെ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമ്പോൾ ദാനമായി ഭക്ഷണമോ പണമോ കൊടുക്കുന്നതിന് പകരം  നവാബ് ഏതെങ്കിലും തരത്തിലുള്ള പുതിയ കെട്ടിടം പണി തുടങ്ങും. അത്തരംനയത്തിന്റെ ഭാഗമാണ് റൂമി ദർവാസ. എന്തായാലും മനസ്സമാധാനത്തോടെ രണ്ടു – മൂന്ന് ഫോട്ടോ എടുത്തു.

ഹുസൈനാബാദ് ക്ലോക്ക് ടവർ, അവധിലെ ആദ്യത്തെ ലെഫ്റ്റനൻറ്റ് ഗവർണർ വരവിനെ സൂചിപ്പിക്കുന്നതായി 1881 യിൽ പണികഴിപ്പിച്ച ക്ലോക്ക് ടവർ. ഇപ്പോഴും സമയം കിറുകൃത്യം.

2018 യിൽ നടത്തിയ ലഖ്‌നൗ യാത്രയിൽ  ഇന്നും രസകരമായി ഓർക്കുന്നത് Bara Imambara യിലുണ്ടായ exit വഴി കണ്ടുപിടിക്കാനുള്ള പ്രയാസങ്ങളാണ്.അതു തന്നെയായിരിക്കാം ആ വാസ്തു ശൈലിയുടെ വിജയവും അല്ലേ…?.

Thanks

റിറ്റ ഡൽഹി.

COMMENTS

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: