തയ്യാറാക്കിയത്: റിറ്റ, ന്യൂ ഡൽഹി
ഇവിടെ, 1971 -ലെ ഇന്ത്യ -പാക് യുദ്ധത്തിൽ ഉള്ള പങ്ക് വളരെ വലുതാണ്. ജൈസൽമീർ -യിൽ നിന്ന് 115 കി.മീ യുള്ള അങ്ങോട്ടേക്കായിരുന്നു
അന്നത്തെ ഞങ്ങളുടെ യാത്ര. ഭൂപ്രകൃതിക്ക് മാറ്റം ഒന്നുമില്ല. മരുഭൂമിയിൽ അങ്ങിങ്ങായി കാണുന്ന ഉണങ്ങിയ സസ്യങ്ങൾ മാത്രം. മുന്നോട്ട് പോകവേ നിരയായി നിൽക്കുന്ന ‘wind mill’ , അപ്രതീക്ഷിതമായി കണ്ട ആ കാഴ്‌ച കൂടുതൽ കൗതുകമായി തോന്നി.ഇന്ത്യയിലെ ഏറ്റവും വലിയ 5 ‘wind farm’ യിൽ ഒരെണ്ണമാണ് ‘ജൈസൽമീർ’ ഉള്ളതെന്നാണ് ഗൂഗിൾ പറയുന്നത്.അതൊരു പുതിയ അറിവായിരുന്നു.പോകുന്ന വഴിക്ക് ‘Royal Enfield’ന്റെ ബൈക്ക് ഓടിച്ചു പോകുന്നവരും അവരുടെ crew members ആയിട്ടുള്ള ഒരു ടെമ്പോ യും പിന്നെ ഞങ്ങളുമാണ് ആ വഴിയിലത്തെ യാത്രക്കാർ. അവർ പരസ്യത്തിനായിട്ടുള്ള
ഷൂട്ടിംഗിന് പോവുകയാണത്ര.മീഡിയയിൽ ചില സ്ഥലങ്ങൾ കാണുമ്പോൾ പലപ്പോഴും ഏതോ വിദേശ രാജ്യങ്ങളാണെന്നാണ് അനുമാനിക്കാറുള്ളത്.ആരേയും മോശമായി കാണണ്ട അതിപ്പോൾ ഒരു സ്ഥലമാണെങ്കിൽ പോലും എന്ന രീതിയിലായിരുന്നു അവിടത്തെ കാഴ്ചകൾ !

രാജസ്ഥാന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ‘ലോങ്ങ വാല’, 35 ടാങ്കുകളോടെ ആക്രമിച്ച പാകിസ്ഥാൻ സൈന്യത്തെ മേജർ ചങപുരിയുടെ
നേതൃത്തിലുള്ള വെറും 120 യോളം വരുന്ന നമ്മുടെ ആർമി പരാജയപ്പെടുത്തിയത്. ബോർഡർ സിനിമയിൽ പറയുന്നത് പോലെ, ‘ഉച്ചഭക്ഷണം രാമഗ്രയിലും അത്താഴം ജൈസൽമീർ’ – പാകിസ്ഥാന്‍റെ ആ മോഹം നടന്നില്ല. എളുപ്പത്തില്‍ ജയിക്കാമെന്ന് വിചാരിച്ച് പാക് തുടങ്ങിവെച്ച യുദ്ധത്തിൽ നിന്ന് അവർക്ക്
തിരിഞ്ഞോടേണ്ടി വന്നു. അങ്ങോട്ട് അടുക്കുതോറും ആർമിക്കാരുടെ വാഹനങ്ങൾ കാണാം.
യുദ്ധത്തിന്റെ ഓർമപ്പെടുത്തലോടെ പാകിസ്ഥാനിൽ നിന്നും പിടിച്ചെടുത്ത ടാങ്കർ, ജീപ്പുകൾ അന്ന് യുദ്ധത്തിൽ പ്രധാന
പങ്ക് വഹിച്ച ബങ്കറുകൾ മരിച്ചു പോയ നമ്മുടെ സൈനികർക്കുള്ള സ്മാരകം, അന്നത്തെ ചിത്രങ്ങൾ അടങ്ങിയ മ്യൂസിയവുമൊക്കെയുണ്ട്.സഞ്ചാരികൾക്കായി ഒരു മിനി തിയറ്റർ ഉണ്ട്. അവിടെ 1971 നടന്ന യുദ്ധത്തെക്കുറിച്ചും നമ്മൾ എങ്ങനെ വിജയിച്ചുവെന്നും വിവരിക്കുന്ന 17 മിനിറ്റിന്റെ ഒരു ഡോക്യൂമെന്ററി
കാണിക്കുന്നുണ്ട്. അതും കൂടിയാവുമ്പോൾ ഏതൊരു ഇന്ത്യനും രോമാഞ്ചവും ദേശഭക്തിയും അതിൻ്റെ ഗ്രാഫിന്റെ അങ്ങേയറ്റം ആകുന്നു
‘താനോട് ദേവി’ ക്ഷേത്രമാണ് മറ്റൊരു ആകർഷണം. ഈ ക്ഷേത്രത്തിന് ‘മിറക്കിൾ ടെംപിൾ’ എന്നൊരു പേരുമുണ്ട്. 1971 യിൽ
ഇന്ത്യാ-പാക് യുദ്ധത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അന്ന് ഈ ക്ഷേത്രം നശിപ്പിക്കാൻ ശ്രമിച്ചില്ലെങ്കിലും നടന്നില്ല.ആ യുദ്ധത്തോടെ ഇത് ഏറ്റെടുത്ത് നടത്തുന്നത് BSF യാണ്.പ്രധാനമായും ആർമിക്കാരും ടൂറിസ്റ്റ് ക്കാരെയുമാണ് അവിടെ കണ്ടത്.പ്രധാന കവാടത്തിന് പുറത്തായിട്ട്
പൂജക്കുള്ള സമാനങ്ങളൊക്കെ മേടിക്കാൻ കിട്ടും.
പഞ്ചാബിലെ ‘വാഗ ബോർഡറിലെ പോലെ ‘Beating Retreat Ceremony ‘ ഇല്ലാത്തത് കൊണ്ടായിരിക്കാം Border Post bp 609 ന്
വലിയ പ്രാധാന്യമില്ലാത്തത്.അങ്ങോട്ട് പോകണമെങ്കിൽ BSF -ന്റെ അനുവാദം കിട്ടണം അത് ജൈസൽമീർ നിന്നുള്ള അവരുടെ ഓഫീസിൽ നിന്നാണ് കിട്ടേണ്ടത് . ഇവിടെ നിന്നും കിട്ടുമെന്നാണ് ഞങ്ങൾ അറിഞ്ഞിരുന്നത്. അതുകൊണ്ടെന്താ, എൻ്റെ ദേശഭക്തിയൊക്കെ അവിടെ തന്നെ ഉപേക്ഷിക്കേണ്ടി വന്നു.

തിരിച്ചുള്ള യാത്രയിൽ ചില സ്ഥലങ്ങളിൽ റോഡിന്റെ വശങ്ങളായി ധാരാളം ആടുകളും അവരെ പരിപാലിക്കുന്നവരേയും കണ്ടു. അവിടെയായി
കാർ നിറുത്തിയതും ഞങ്ങളെ കാത്ത് നിന്നപ്പോലെ ഒരു ആട് വണ്ടിയുടെ അടുത്തോട്ട്, പുറകെ മറ്റു ചില ആടുകളും. ഒരു നിമിഷം കാര്യമറിയാതെ അന്തം വിട്ടെങ്കിലും വണ്ടിയുടെ നിഴലിൽ ഇരിക്കാനായിട്ടായിരുന്നു.വലിയ ആടുകളും ചെറിയ ആടുകളും ചെമ്മരിയാടുകളുമൊക്കെയായി വലിയ ഒരു കൂട്ടം തന്നെയുണ്ട്.
അവരെ പരിപാലിക്കുന്ന ആ 5 -6 ചെറുപ്പക്കാർ അവിടെത്തന്നെ താമസിച്ചാണ് പരിപാലനം. അമ്മയും ഭാര്യയും കുട്ടികളൊക്കെ അടുത്തുള്ള ഗ്രാമത്തിലാണ് താമസം.കൂട്ടത്തിലെ ചെറുപ്പക്കാരനായിരുന്നു ഞങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി തന്നത്.ചില ആട്ടിൻകുട്ടികളെ മറ്റുള്ളവയിൽ നിന്ന് മാറ്റി വെച്ചിട്ടുണ്ട്.
അവരൊക്കെ ദൈവത്തിന്റെ അടുത്തോട്ട് പോയികൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞത്.വയറിന് സുഖമില്ലാത്ത ആ ആട്ടിൻകുട്ടികൾക്ക് വെള്ളം കൊടുത്താൽ അസുഖം കൂടും എന്നാണ് അവരുടെ വിശ്വാസം. അതിനെപ്പറ്റിയൊക്കെ ഞങ്ങൾ മാറ്റി പറഞ്ഞെങ്കിലും അവർ അംഗീകരിക്കാൻ തയ്യാറല്ല.എന്തായാലും ദൈവത്തിന്റെ
അടുത്തേക്ക് പോവുകയല്ലേ എന്നാണ് മറുചോദ്യം. അങ്ങനെ എല്ലാം തമാശയോടെ കാണുന്ന അവർക്ക് പട്ടണത്തിൽ നിന്ന് വന്ന രണ്ടു വിവരമില്ലാത്തവരായിരിക്കാം ഞങ്ങൾ. ചായ കുടിക്കാനൊക്കെ ഞങ്ങളെ ക്ഷണിച്ചെങ്കിലും കുറച്ചു സമയം അവരുടെ കൂടെ ചെലവഴിച്ച് ഞങ്ങളുടെ യാത്ര തുടർന്നു.
വൈകുന്നേരം മരുഭൂമിയിലെ തണുപ്പറിഞ്ഞു ടെന്റിലാണ് താമസം. ഹോട്ടൽ മുറികളെപ്പോലെ എല്ലാവിധ സൗകര്യങ്ങളുള്ള ടെന്റുകൾ
അവിടെ ധാരാളം. വൈകുന്നേരത്തെ ‘camp fire & അവിടെത്തുകാരുടെ ഡാൻസും പാട്ടുമൊക്കെ രാജസ്ഥാനിൽ എവിടെ താമസിച്ചാലുമുള്ളതാണ്.ഇവിടേയും അതിന് വ്യത്യാസമൊന്നുമില്ല. ഡാൻസ് കാണുന്നതിനിടയിൽ വിളബുന്ന ബജിയകൾ കാരണമായിരിക്കാം അവിടെയുണ്ടായിരുന്ന എല്ലാ അതിഥികളും ഒരേ സമയത്ത് ഒത്തു
കൂടി.രണ്ടു ഡ്രിങ്ക്സ് കഴിച്ചതോടെ എല്ലാവർക്കും ‘God bless you’, അനുഗ്രഹം വാരിക്കോരി കൊടുക്കുന്ന ഗോവക്കാരൻ അങ്കിളും കുട്ടികളെ കണ്ണുരുട്ടിയും പേടിപ്പിച്ചും ബജിയ തീറ്റിപ്പിക്കുന്ന ബംഗാളി കുടുംബവും അമ്മയോട് തമിഴിലും അച്ഛനോട് മറാഠിയിലും ഞങ്ങളോട് ഇംഗ്ലീഷിലും അനായാസം
വർത്തമാനം പറയുന്ന ആ കുട്ടികൾ ………..ലോകം മുഴുവനും അവനവനിലേക്ക് ഒതുങ്ങുന്ന ഈ കാലത്ത് ബജിയയും രാജസ്ഥാൻ ഡാൻസും പാട്ടും അവരുടെ തമാശകളുമൊക്കെ ഞങ്ങളെ ഒരു കുടുംബം പോലെയാക്കി.അല്ലെങ്കിലും യാത്രകൾ അവിസ്മരണീയമാക്കുന്നത് ഇത്തരം ഓരോ കഥാപാത്രങ്ങളാണല്ലോ ?
സ്ഥിരമുള്ള നമ്മുടെ ചിന്തകളില്‍
നിന്നും സംഘര്‍ഷങ്ങളില്‍ നിന്നുമുള്ള മോചനം പോലെ ഈ യാത്രയും ഒരു പാട് പുതുമകള്‍ സമ്മാനിച്ചിരിക്കുന്നു.

Well written
സുന്ദരമായ യാത്രാ വിവരണം