ബാവാ അതി ക്ഷീണിതനായി കാണപ്പെടുന്നു.
ബാവ കോതമംഗലം നാട്ടിൽ വന്നതിന്റെ 10-ആം ദിവസം, അന്ന് രാവിലെ മുതൽ ബാവായ്ക്ക് അല്പം അസ്വസ്ഥത കാണപ്പെട്ടു. അത് കേട്ട് നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും പള്ളികളിൽ നിന്നും കാഞ്ഞിരപ്പിള്ളി, മണർകാട്, വെണ്മണി, കടമ്പനാട്, മുളക്കുളം എന്നീ പള്ളികളിൽ നിന്നും വൈദികരും, കമ്മറ്റിക്കാരും, വിശ്വാസികളും വന്നു ബാവയെ കാണുകയും ചെയ്തു. രോഗിയായപ്പോൾ തന്നെ ബാവയെ പള്ളിയിലാണ് കിടത്തിയിരുന്നത്. തന്റെ ആന്ത്യ നാളുകൾ അടുത്തുവെന്ന് മനസ്സിലാക്കിയ ബാവ പെട്ടെന്ന് തന്നെ എല്ലാം ചെയ്തിരുന്നു. സർവ്വ കാര്യങ്ങളും ഈവാനിയോസ് മെത്രാപ്പോലീത്തായേ ഭരമേല്പിച്ചു.
ബാവായ്ക്കുള്ള തൈലാഭിഷേകശുശ്രുഷകൾ നൽകുന്നു.
ഹിദായത്തുള്ള മോർ ഈവാനിയോസ് മെത്രാപ്പൊലീത്തായും, രണ്ടാം മാർതൊമ്മയും ചേർന്ന് എൽദോ മോർ ബേസെലിയോസ് ബാവായ്ക്കു രോഗസൗഖ്യത്തിനുള്ള തൈലാഭിഷേക ശുശ്രുഷകൾ നടത്തി. വി. കുർബ്ബാന മോർ. ഈവാനിയോസ് ഹിദായത്തുള്ള തിരുമനസ്സുകൊണ്ട് അർപ്പിക്കുകയും ബാവായ്ക്കു കർത്താവിന്റെ തിരുശരീരരക്തങ്ങൾ അനുഭവിക്കുവാൻ നൽകി.
ബാവായുടെ രോഗ വിവരങ്ങൾ അറിഞ്ഞ ജനങ്ങൾ
കോതമംഗലം പള്ളിയിലേക്ക് ഒഴുകികൊണ്ടിരുന്നു. കാലം ചെയ്യുന്നതിന് മുൻപ് ആ പുണ്യവാനെ ഒരു നോക്ക് കാണുവാൻ തിക്കും തിരക്കുമായിരുന്നു. വെയിലും മഴയും, രാവും പകലും ഭേദമില്ലാതെ ജനങ്ങൾ തിങ്ങിക്കൂടി, തന്റെ സഭയുടെ ഇടയനുവേണ്ടി കരഞ്ഞു പ്രാർഥിച്ചുകൊണ്ടിരുന്നു. ബാവ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു നെൽമാണിക്യം ചേലാട്ടുകുടുംബത്തിന് നൽകി അനുഗ്രഹിച്ചു, ആ കുടുംബത്തിൽ പട്ടക്കാരുണ്ടാകട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തു.
ബാവയുടെ മരണവും കുരിശിന്റെ പ്രാധാന്യവും.
പള്ളിയിലും പുറത്തുമായി തിങ്ങികൂടിയ ആളുകളോടായി ബാവ ഇപ്രകാരം മൊഴിഞ്ഞു.നിങ്ങൾ എന്റെ മരണം കാണാനാണ് ഇങ്ങനെ വളരെ ത്യാഗങ്ങൾ സഹിച്ചു നില്കുന്നതെന്നു എനിക്കറിയാം. ദൈവം തന്നിട്ടുള്ള “എന്റെ ആത്മാവ് എന്നിൽ നിന്നും വേർപെടുന്ന സമയത്ത് പള്ളിയുടെ പടിഞ്ഞാറുവശത്തുള്ള കൾക്കുരിശ്ശിലേക്ക് എല്ലാവരും നോക്കിയാൽ മതി “. ആ സമയത്ത് കുരിശ്ശിൽ ഒരു അടയാളം കാണും, കുരിശൂപ്രകാശത്താൽ മിന്നി തിളങ്ങും അത് കേട്ട ജനം കൽകുരിശ്ശിനെ നോക്കി ലക്ഷ്യമായി നീങ്ങി.ഈവാനിയോസ് മെത്രാപൊലീത്തയും രണ്ടാം മാർതൊമ്മയും വൈദികരും ശുശ്രുഷകരും ബാവാക്കുവേണ്ടി കണ്ണീരോടുകൂടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ബാവായോട് ചേർന്ന് നിന്ന്, എല്ലാ കാര്യങ്ങളിലും സഹായിയായി വസ്ത്രം കഴുകി, ഭക്ഷണം കൊടുത്തും സഹായിയായിരുന്ന കൊച്ചേരിൽ തോമയെ ബാവ പ്രത്യേകം അനുഗ്രഹിക്കുകയും ഒരു മോ
മിനി എൽദോസ്, കോതമംഗലം.