17.1 C
New York
Tuesday, May 17, 2022
Home Travel എന്റെ നാട് കോതമംഗലം, ചരിത്രവഴികളിലൂടെ.(10) (എൽദോ മോർ ബസേലിയോസ്‌ ബാവയുടെ കോതമംഗലം സന്ദർശനം.)

എന്റെ നാട് കോതമംഗലം, ചരിത്രവഴികളിലൂടെ.(10) (എൽദോ മോർ ബസേലിയോസ്‌ ബാവയുടെ കോതമംഗലം സന്ദർശനം.)

മിനി എൽദോസ്, പുത്തൻപുരക്കൽ.

 

മഹാ പരിശുദ്ധനായ എൽദോ മോർ ബേസെലിയോസ്‌ ബാവയുടെ കോതമംഗലം സന്ദർശനം.

പരിശുദ്ധ ബാവായും ഇവാനിയോസ് റമ്പാനും കൂടി പള്ളിയിലെത്തി. വിശ്വാസികൾ ബാവായെയും കൂട്ടരെയും കാണുന്നതിനായി നാടിന്റെ നാനാ ഭാഗത്തുനിന്നും ഒഴുകിയെത്തികൊണ്ടിരുന്നു. അവരെല്ലാം അത്ഭുതത്തോടെ, അതിലേറെ അതിശയത്തോടെ തന്റെ മഹാ ഇടയനെ ചേർത്തുപിടിച്ചു അനുഗ്രഹം വാങ്ങി.കരിങ്ങാച്ചിറ, പിറവം. റാക്കാട്, കണ്ടനാട് മുളന്തുരുത്തി തുടങ്ങിയ പള്ളികളിൽ നിന്നുള്ള ഭരണക്കാരും വിശ്വാസികളും നേർച്ച കാഴ്ചകളോടെ വന്നു അനുഗ്രഹം പ്രാപിച്ചു. തമുക്ക് നേർച്ച, അരി വറത്തുപൊടിച്ച്, പഴം വട്ടത്തിൽ അരിഞ്ഞു, ശർക്കരയും ചേർത്തിള ക്കിയ മധുരപലഹാരമാണ് “തമുക്ക് “. ബാവാക്കിത് യേറെ ഇഷ്ടപ്പെട്ടു. അന്ന് മുതലാണ് ബാവായുടെ കരിങ്ങാച്ചിറ പള്ളിയിൽ ബാവായുടെ ഓർമ്മദിവസം പെരുന്നാളിന് തമുക്ക് നേർച്ച വിളമ്പുന്നു.ഈ പെരുന്നാളിന് “തമുക്കുപെരുന്നാൾ” എന്നും അറിയപ്പെടുന്നു.പിന്നെ. പല പള്ളികളും ഈ നേർച്ച നടത്തപ്പെടുന്നു.

രണ്ടാം മാർതോമ്മയുടെ സന്ദർശനം.
രണ്ടാം മാർത്തോമാ കോതമംഗലം ചെറിയ പള്ളിയിൽ എത്തി പരിശുദ്ധ ബാവയെ കണ്ട് അനുഗ്രഹം വാങ്ങുകയും മലങ്കര സഭയിൽ പറങ്കികളുടെ പീഡനങ്ങളെ കുറിച്ചും അത് മൂലം സഭ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകളെക്കുറിച്ചുംനെസ്തോറിയയിലെ അബ്രഹാംമല്പാൻ സഭയിൽ വരുത്തിയ തെറ്റായ ഭരണ ക്രമീകരണങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിശദീകരിച്ചു.അന്ന് വൈകിട്ടു ചന്ദനപ്പള്ളി ഇടവകയിലെ കരിങ്ങാട്ടിൽ കുടുംബത്തിന്റെ കാരണവർ വന്നു. പരിശുദ്ധ ഇഗ്നാത്തിയോസ് ശീമയോൻ പാത്രിയാർക്കീസ് ബാവായുടെ കാലത്തുണ്ടായിരുന്ന ഒരു ഫോട്ടോ അദ്ദേഹത്തിന് സമ്മാനിച്ചു. അന്ന് തന്നെ തേവലക്കര പള്ളിക്കാർക്ക് കുറുക്കുമ ദയറായിൽ നിന്നുള്ള ഒരുപഹാരവും സമർപ്പിച്ചു.

പരിശുദ്ധ ബാവായുടെ അന്ത്യകാല ആഗ്രഹങ്ങൾ.

വന്ദ്യ വയോധികനായ ബാവയുടെ ക്ഷീണമേറി വന്നു.ഇവിടെ വരെ എത്തിച്ച ദൈവത്തിന് നന്ദിപറഞ്ഞ ബാവയുടെ അവസാനകാലത്തെ ആഗ്രഹമായിരുന്നു. സഭക്കൊരു ഇടയനെ നൽകുക എന്നത്.ബാവ വന്നതിന്റെ 8-ആം ദിവസം “സ്ലീബ പെരുന്നാൾ ‘ആഘോഷിക്കുന്നത്തത്.രണ്ടാം മാർത്തോമായുടെ സാന്നിധ്യത്തിലെ എൽദോ മോർ. ബസ്സെലിയോസ്‌ ബാവ തന്നെ അന്ന് വി. കുർബ്ബാന അർപ്പിക്കുകയും
ബാവായും രണ്ടാം മാർത്തൊമ്മായും ചേർന്ന് “ഹിദായത്തുള്ള റമ്പാനെ ഹിദായത്തുള്ള മോർ ഇവാനിയോസ് “എന്ന നാമത്തിൽ,, അദ്ദേഹത്തെ “മെത്രാപ്പോലിയായി”വാഴിച്ചു.അതിന്റെ സ്ഥാത്തികോൻ (അധികാരിപത്രം)അദ്ദേഹത്തിന് നൽകുകയും ചെയ്തു.മലങ്കരയുടെ ഭരണച്ചുമതലയും എല്പിച്ചു.

പരിശുദ്ധ ബാവായുടെ പിൻഗാമി.

തന്റെ പിൻഗാമിയായി വാഴിക്കപ്പെട്ട ഈവാനിയോസ് മെത്രാപ്പൊലിത്തായോട് പല കാര്യങ്ങളും സംസാരിക്കുകയും സംസാരിക്കുകയും, സഭായുടെ ആത്മീയ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയും ചില ഉത്തരവാദിത്വങ്ങൾ ഏല്പിക്കുകയും ചെയ്തു.
പ്രത്യേകിച്ചു അവിടുന്ന് പോന്നപ്പോൾ മലങ്കരയിൽ എത്തുമ്പോൾ ദൈവമാതാവിന്റെ നാമത്തിൽ ഒരു ദൈവാലയം നിർമ്മിച്ചുകൊള്ളാമെന്നൊരു നേർച്ചയും ഉണ്ടായിരുന്നു. അതിനുള്ള പണവുമായാണ് വന്നത്. ആ പള്ളിക്കുള്ള പണവും എല്പിച്ചു. ആ പള്ളിയാണ് “ദൈവമാതാവിന്റെ നാമത്തിലുള്ള റാക്കാട് നേർച്ചപ്പള്ളി ” ബാവ ഉപയോഗിച്ചതായ കുർബ്ബാന വസ്തുക്കളെല്ലാം അവിടെ ഉണ്ടെന്നു പറയപ്പെടുന്നു.
(തുടരും….)

മിനി എൽദോസ്, പുത്തൻപുരക്കൽ.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: