17.1 C
New York
Wednesday, January 19, 2022
Home Travel ഇരുചക്ര വാഹനത്തിൽ ഡൽഹിയിൽ നിന്നു കേരളത്തിലേക്കുള്ള യാത്ര 🙂 - 6

ഇരുചക്ര വാഹനത്തിൽ ഡൽഹിയിൽ നിന്നു കേരളത്തിലേക്കുള്ള യാത്ര 🙂 – 6

റിറ്റ, ഡൽഹി.

നീണ്ട യാത്രക്ക് സമ്മതം മൂളിയതോടെ ഒരു പ്രോജക്ടിന്റെ ആരംഭമായി.ആദ്യംതന്നെ ഏത് വഴി തിരഞ്ഞെടുക്കണം എന്നതായിരുന്നു.പോകുന്ന വഴിയെപ്പറ്റി, അവിടത്തെ ഗതാഗത തിരക്കുകൾ , സുരക്ഷിതത്വം ….. അങ്ങനെ ചിന്തിച്ചുകൂട്ടാൻ ഒരുപാടുകാര്യങ്ങളുണ്ട്.ഗൂഗിൾ & ബൈക്കിൽ യാത്ര ചെയ്യുന്നവരുടെ വാട്ട്സ് ഗ്രൂപ്പിലുള്ളവരുടെ നിർദ്ദേശങ്ങളും അനുഭവങ്ങളും അഭിപ്രായങ്ങളുമെല്ലാം ഒരു തീരുമാനത്തിലെത്താൻ സഹായിച്ചു..

ഫസ്റ്റ് എയ്ഡ്, എന്ന് പറയുന്നതുപോലെ വണ്ടിക്ക് യാത്രയിൽ സംഭവിക്കാൻ സാധ്യതയുള്ള ചെറുതകരാറുകൾക്കായുള്ള  ഉപകരണങ്ങളുടെ ടൂൾകിറ്റ്. ട്യൂബ് ലെസ്സ് ടയർ ആയതുകൊണ്ട് എയർ പമ്പ്.  അതുപോലെയുള്ള  വണ്ടിയുടേതായ പലതരം ടൂൾകിറ്റുകൾ  തന്നെ ഏകദേശം എട്ട് കിലോ ഉണ്ട്.വാട്ട്സ് അപ്പ് ഗ്രൂപ്പിലെ ആരുടെയോ ബൈക്കിന്റെ ചക്രത്തിൽ ആണി കേറിയതിന്റെ ഭാഗമായിട്ടുള്ള കഷ്ടപ്പാടുകളും ശരിയാക്കിയതുമൊക്കെ വലിയ ചർച്ച ആയതുകൊണ്ട്, എങ്ങനെ ശരിയാക്കാം എന്നതിനെക്കുറിച്ചുള്ള യൂ-ട്യൂബ് ഡൌൺലോഡ് ചെയ്തു വെച്ചു.തുണിയും മറ്റു സാധനങ്ങളും എല്ലാം അളന്നും തൂക്കിയുമാണ് എടുത്തിരിക്കുന്നത്. മൊത്തം 40kg.

ബാക്ക് പാക്കുമായി ദൂരെ യാത്രചെയ്യാൻ ബുദ്ധിമുട്ടാണ്. അതിനുയോജ്യമായ ‘സാഡിൽ ബാഗ്/ ബോക്സ്’ ആണു അനുയോജ്യം.അത് സംഘടിപ്പിക്കാനായിട്ടുള്ള അന്വേഷണത്തിലാണ്, അതു പോലുള്ള ബാഗ് മാത്രമല്ല ബൈക്ക്, നമുക്ക് വേണ്ട ഹെൽമെറ്റ്, സുരക്ഷക്കായി  വേണ്ട എല്ലാ ചമയങ്ങളും വാടകക്ക് കിട്ടുന്നതാണ്.അവർ യാത്രകളും നടത്തിക്കൊടുക്കുന്നതാണ്.

എൻ്റെ ടീനേജു പ്രായത്തിൽ ബൈക്കിൽ പോകുന്ന ചുള്ളന്മാരെ നോക്കുകയെന്നല്ലാതെ, ഈ മോട്ടോർ ബൈക്കുകളുമായിട്ട് എനിക്ക് വലിയ അടുപ്പമൊന്നുമില്ലായിരുന്നു. അന്നൊന്നും ഇങ്ങനെയാരും യാത്ര ചെയ്തതായിട്ട്‌അറിവുമില്ലായിരുന്നു. അതുകൊണ്ടുതന്നെ, ഈ വക വിവരങ്ങളൊക്കെ പുതുമ നിറഞ്ഞതായിരുന്നു

ഹൂബ്ലിയിൽ താമസിച്ച സ്ഥലത്തിനടുത്തായി   വലിയ whole sale market -യിൽ ഷോപ്പിംഗിനായി അവസരമുണ്ടായിരുന്നെങ്കിലും എന്തിനോവേണ്ടി പിണങ്ങിനിൽക്കുന്ന കുട്ടിയെപ്പോലെയായിരുന്നു എല്ലായിടത്തും. ഏകദേശം 2000കി.മീ കഴിഞ്ഞു. ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ പിന്നിട്ടെങ്കിലും ഒരു മൊട്ടുസൂചിപോലും വാങ്ങിച്ചില്ല. നൊസ്റ്റാൾജിയായിരുന്ന ‘കോലാപൂർ ചെരുപ്പിനായി വിലപേശൽ നടത്തിയെങ്കിലും സ്ഥലമില്ല എന്നതിനാൽ   ആ ആഗ്രഹവും  ഉപേക്ഷിക്കേണ്ടി വന്നു. ബൈക്ക് യാത്രയുടെ  ദോഷം എന്നു വേണമെങ്കില്‍ പറയാം.

പ്രഭാതഭക്ഷണത്തിൽ പ്രധാനമായും ഉപ്പുമാവുകളുടെ വൈവിധ്യമാണ് കണ്ടത്. മൂന്നു തരം – റവയുടെ മധുരമുള്ളത് / അല്ലാത്തത് / സേമിയാ. എല്ലാം നല്ല രുചിയുണ്ട്. പതിവുപോലെ ഹോട്ടലിലെ ജീവനക്കാരും സെക്യൂരിറ്റിക്കാരും ഞങ്ങളെ യാത്ര അയക്കാനുണ്ടായിരുന്നു.

ദേശീയപാതയിൽ ധാരാളം ദീർഘദൂരബൈക്കുയാത്രക്കാരെ കൂട്ടമായും ഒറ്റയ്ക്കായും പോകുന്നത് കാണാം. അടുപ്പിച്ചുള്ള നാലഞ്ചു ദിവസത്തെ യാത്ര, ദേഹം ആകെ കുലുക്കി എടുത്തിട്ടുണ്ട്. ഒരു മണിക്കൂറിൽ കൂടുതലൊന്നും ബൈക്കിൽ ഇരിക്കാൻ പറ്റാതെയായി.എല്ലാ 100കി.മി .യിലും 15 മിനിറ്റ് വിശ്രമം വേണമെന്നായി. ഗുജറാത്ത് പോലെ നമ്മൾ വിചാരിക്കുന്നയിടത്ത് ലഘുഭക്ഷണ ശാലകൾ(cafe) ഇല്ലാത്തതും ബുദ്ധിമുട്ടായി. കഫേ കളിൽ മുൻപരിചയമില്ലെങ്കിലും ‘റൈഡേഴ്‌സ്’ എന്ന ലേബലിൽ പല ബൈക്ക് യാത്രക്കാരും അല്ലാത്തവരും  ഞങ്ങൾ വന്നതും പോകുന്നതുമായ സ്ഥലങ്ങളെക്കുറിച്ചും വഴികളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും വാചാലരായി. കൂട്ടത്തില്‍ പോണ്ടിച്ചേരിയിലേക്ക് പോകുന്ന ഒരു വിദേശിയുമുണ്ടായിരുന്നു. ഫ്രഞ്ചുകാരാനാണദ്ദേഹം.

അല്ലെങ്കിലും യാത്രകൾ അങ്ങനെയാണ്, പ്രത്യേകിച്ച് പുതുമകൾ ഒന്നുമില്ലാത്ത കാഴ്ചകളുമായിട്ട് ഇരുന്നപ്പോഴാണ്, Wind’s energy’ ക്കായി വെച്ചിരിക്കുന്ന വൈദ്യുതിയുത്പാദനകേന്ദ്രങ്ങൾ നിരയായി വെച്ചിരിക്കുന്നത് കണ്ടത്. കുഴലാകൃതിയിലുള്ള വലിയൊരു ദണ്ഡും അതിൽ ഘടിപ്പിച്ചിരിക്കുന്ന മൂന്ന് ബ്ലേഡുകളും. ദൂരെ ഫാൻപോലെ കറങ്ങുന്നതു കാണാൻ നല്ല ഭംഗിയുണ്ട്.

പിന്നീട് വഴിയിൽ അതിൻ്റെ ഓരോ ബ്ലേഡുകൾ ട്രക്കിൽ കൊണ്ടുപോകുന്നത് കാണാം. ബ്ലേഡിന്റെ വലുപ്പം നമ്മൾ ദൂരെ നിന്ന് കാണുന്നത് പോലെയല്ല. ഭീമമായവ.ഇന്ത്യയുടെ ഏറ്റവും വലിയ 5 ‘Wind farm ‘ യിൽ ഒന്നാണ്, കർണ്ണാടകയിലുള്ളത്. അത് എനിക്ക് ഒരു പുതിയ അറിവാണ്.

…………………………………………………………

‘എന്നാലൊന്നു കാണട്ടെ’ എന്ന മട്ടിൽ അയാളും എന്തു ചെയ്യണമെന്നറിയാതെ ഞങ്ങളും.സാധാരണ 2 -3 ചക്രവാഹനങ്ങൾക്ക് ‘ടോൾ’ കൊടുക്കേണ്ടതില്ല. അതിനായിട്ട് വളരെ വീതി കുറഞ്ഞ പാതകൾ ഏറ്റവും ഇടതുഭാഗത്തായിട്ടുണ്ട്. പക്ഷേ ബാംഗ്ലൂരിലേക്ക് കയറുന്നതിനു മുമ്പായിട്ടുള്ള ടോളിന്റെയവിടെ പതിവു പോലെ ആ lane നിൽ ചെന്നപ്പോൾ, അവിടുത്തെ ജീവനക്കാരൻ അടുത്തുള്ള വലിയ സ്ളാബ് വെച്ച് ആ പാത അടച്ചിട്ട് ഞങ്ങളെ നോക്കി നിൽപ്പായി. വണ്ടിയുടെ രജിസ്ട്രേഷനിൽനിന്നു ഞങ്ങൾ അവിടെയുള്ളവല്ല എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. അവിടെ ‘ടോൾ  കൊടുക്കണം. അത് പറഞ്ഞാൽ മതിയല്ലോ അല്ലാതെ ഞങ്ങളെ നോക്കിനിൽക്കുമ്പോൾ, മർക്കടമുഷ്ടി എന്നേ പറയാൻ പറ്റൂ.

ബാംഗ്ലൂരിലെ ‘ഇലക്ട്രോണിക് സിറ്റി ‘ യിലാണ്, അന്നത്തെ ഞങ്ങളുടെ താവളം. ഇനി 548കി.മീ മാത്രം !

Thanks, റിറ്റ, ഡൽഹി.

COMMENTS

2 COMMENTS

  1. ടോൾ കൊടുത്തു ഞാനും പിന്നാലെ ഉണ്ട്. ഇനി xamas കഴിയട്ടെ. Electronics city യില് നിന്നാകാം അടുത്ത യാത്ര

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: