17.1 C
New York
Wednesday, January 19, 2022
Home Travel ഇരുചക്ര വാഹനത്തിൽ ഡൽഹിയിൽ നിന്നു കേരളത്തിലേക്കുള്ള യാത്ര 🙂 -5

ഇരുചക്ര വാഹനത്തിൽ ഡൽഹിയിൽ നിന്നു കേരളത്തിലേക്കുള്ള യാത്ര 🙂 -5

റിറ്റ, ഡൽഹി✍

പൂനെയിലെ ദേശീയ പാതയുടെ വഴിയോരത്ത് കണ്ട ‘കാമത്ത്’ ഭക്ഷണശാലയിലിരുന്ന് ദോശയും ഫിൽട്ടർ കോഫിയും – സ്റ്റീൽ ഗ്ലാസ്സും അതിനടിയിലെ പാത്രത്തിലുമായി കാപ്പി ആറ്റി തണുപ്പിച്ച് കുടിച്ചപ്പോൾ,  എവിടെ നിന്നോ വന്ന ആ കാറ്റിന്  ‘South India’ യുടെ വാത്സല്യം. ചുറ്റുമിരിക്കുന്നവരിൽ ഇന്നത്തെ യുവത്വമൊക്കെ ‘മോഡേൺ’ എന്ന ഒരു കുടക്കീഴിൽ വരുമ്പോൾ പ്രായമായ സ്ത്രീകളിൽ പലരും തലമുടി നിറയെ പൂവും നെറ്റിയിലെ പൊട്ടും മൂക്കിലെ വലിയ മൂക്കുത്തിയും പൊതുവെ ജീവിതം തീർന്നു തുടങ്ങിയെന്ന മട്ടിലുള്ള മുഖഭാവവും ഓരോ കാലഘട്ടങ്ങളെ ഓർമ്മിപ്പിക്കുന്നു.ചുറ്റുമുള്ളവർക്കും പരിഗണന കൊടുക്കുന്ന രീതിയിലുള്ള അവിടുത്തെ ആളുകളുടെ പെരുമാറ്റം, എന്തോ ആദ്യമായിട്ടാണ് ‘നോർത്ത് & സൗത്ത്’ എന്ന വ്യത്യസ്തത എനിക്ക് അനുഭവപ്പെട്ടത്.

മനോഹരമായ പാത, അധികം വാഹനങ്ങളുമില്ല.പെട്ടെന്ന് ദൈവത്തെ വിളിച്ചു ഞാൻ കണ്ണടച്ചു.വണ്ടിയുടെ വേഗത ഒരു പൊടി കുറഞ്ഞുവോ, എന്താണ് കാണേണ്ടി വരുക എന്നറിഞ്ഞു കൂടാ.ഏതാനും സെക്കന്റുകൾ കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, ‘രക്ഷപ്പെട്ടു’. ഒരു ചെറിയ പട്ടിക്കുട്ടി ആയിരുന്നു.റോഡ് ക്രോസ്സ് ചെയ്യാനായി വന്നു. വണ്ടികളുടെ ബഹളം കേട്ടായിരിക്കും തിരിച്ചു പോകും പിന്നെയും തിരിച്ചു വരും.അവസാനം പട്ടിക്കുട്ടിക്ക് ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞത് ഞങ്ങളുടെ ബൈക്കിന്റെ മുൻപിലുടെ ഓടിയാണ്.

കണ്ണടയ്ക്കുന്നത് ഇതാദ്യമല്ല.വളരെ സാവധാനത്തിൽ സാധനങ്ങൾ കൊണ്ടു പോകുന്ന നീളമുള്ള ലോറി, വശത്തിലെ  ഇട്ടാവിട്ട സ്ഥലത്തുകൂടെയുള്ള ‘ഓവർ ടേക്ക്’ മുന്നോട്ട് പോകുതോറും ലോറിയുടെ നീളം കൂടുകയാണോ എന്ന് തോന്നി പോയി.അതുപോലെ ട്രക്കുകാരുടെ പെട്ടെന്നുള്ള ‘lane’ മാറ്റവും പുറകിലിരിക്കുന്ന എനിക്ക് കണ്ണടയ്ക്കാനേ നിവൃത്തിയുള്ളൂ.ഇങ്ങനെയൊക്കെയാണെങ്കിലും കാർ, ബൈക്ക് ഓടിക്കുന്നവരെ വെച്ച്  ട്രക്ക് ഓടിക്കുന്നവർ മര്യാദക്കാരായിട്ടാണ് തോന്നിയിട്ടുള്ളത്. അവർ വശങ്ങളിലുള്ള ‘mirror’ നോക്കാറുണ്ട്.  

‘ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും – ചെരുപ്പ്’.കോലാപ്പൂർ,നെ കുറിച്ച് എനിക്കറിയാവുന്ന ഒന്നാണ് ‘കോലാപ്പൂർ ചെരുപ്പ്. പണ്ട് സ്ഥിരം കോളേജിലേക്ക് ഇട്ടിരുന്നതാണ്. നല്ല ഈടും ഉറപ്പുമുള്ളതാണ് പക്ഷെ വെള്ളം നനഞ്ഞാൽ തഥൈവ.അവിടെയാണ് ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചത്. 

Jainism, അവർക്കുള്ള ഭക്ഷണവും അവിടെ വിളമ്പുന്നതാണ് എന്ന ബോർഡ് കണ്ടു. ഈ യാത്രയിൽ ആദ്യമായാണ് ഇതുപോലുള്ള 

ഒരു ബോർഡ് കാണുന്നത്. Jainism, വളരെ പഴയ മതമാണ്. അഹിംസയിൽ അടിയുറച്ച് വിശ്വസിക്കുന്നു. അവർ സസ്യഭുക്കുകളാണ്. അതിനുപുറമെ ഉള്ളി, ഉരുളൻക്കിഴങ്ങു അങ്ങനെ മണ്ണിനടിയിൽ വളരുന്നതൊന്നും കഴിക്കാറില്ല. പണ്ട് ഈ വിശ്വാസത്തിൽപ്പെട്ട കൂട്ടുകാരിയും കുടുംബവും വന്നപ്പോൾ, ഭക്ഷണം ഉണ്ടാക്കാനായിട്ട്  ഉള്ളി അരിഞ്ഞ് കണ്ണീർ വാർക്കേണ്ടി വന്നില്ല. പകരം എണ്ണയിലേക്ക് എല്ലാ പൊടികളും പച്ചക്കറികളും മാത്രം ഇട്ടു വേവിച്ചെടുത്താൽ മതി. സംഗതി നല്ല എളുപ്പമായി തോന്നിയിട്ടുണ്ട്.

അന്ന് ഞങ്ങൾ കർണ്ണാടകയിലുള്ള ‘Hubili’യില്‍  താമസിക്കാനാണ് തീരുമാനിച്ചിരു. അതിനുള്ള സൗകര്യം മുൻപേ ഏർപ്പാട് ചെയ്യാത്തതു കൊണ്ട്, ഗൂഗിൾ & സേർച് ആയി അദ്ദേഹം തിരക്കിലായപ്പോൾ,  ‘നൊസ്റ്റാൾജിയ’ യുടെ ഭാഗമായി ഒരു ജോടി ‘കോലാപ്പൂർ ചെരുപ്പ്’ സംഘടിപ്പിക്കാനുള്ള തിരക്കിലായിരുന്നു, ഞാൻ. 

ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ നേരത്ത് പലര്‍ക്കും അറിയേണ്ടത് മുറിയില്‍ നിന്ന് വെള്ളം (Unkal lake) കാണുന്ന തരത്തിലെ മുറി വേണോ എന്നതാണ്. വെള്ളം (Unkal lake) കാണുന്നതും അല്ലാത്തതുമായ മുറികളുടെ വാടകയ്ക്ക് വളരെയധികം വ്യത്യാസമുണ്ട്. ആ വ്യത്യാസം മനസ്സിലായത് രാവിലത്തെ മനോഹരമായ സൂര്യോദയം കണ്ടപ്പോള്‍ ആണ്. 

Thanks

റിറ്റ, ഡൽഹി

COMMENTS

1 COMMENT

  1. Good ….സൂര്യോദയം കണ്ട് ഞാനും ഉണർന്നു. വീണ്ടും കാണാം അടുത്ത point il. അടുത്ത ആഴ്ച്ച.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: