17.1 C
New York
Wednesday, January 19, 2022
Home Travel ഇരുചക്ര വാഹനത്തിൽ ഡൽഹിയിൽ നിന്നു കേരളത്തിലോട്ടുള്ള യാത്ര:-3)

ഇരുചക്ര വാഹനത്തിൽ ഡൽഹിയിൽ നിന്നു കേരളത്തിലോട്ടുള്ള യാത്ര:-3)

റിറ്റ, ഡൽഹി .✍

on d way to Mumbai – മൂന്നാം ദിവസം

സൂര്യൻ ഉദിച്ചു വരുന്നതേയുള്ളൂ പക്ഷേ വെളിച്ചം വരുന്നതു വരെ കാത്തിരിക്കാനൊന്നും  വഡോദരയിലുള്ളവർക്ക് സമയമില്ല.വലിയൊരു ശതമാനം ആൾക്കാരും രാവിലത്തെ വ്യായാമത്തിന്റെ ഭാഗമായിട്ടുള്ള നടത്തത്തിലാണ്.ചിലരുടെ കൈയ്യിൽ വലിയ വടിയുമുണ്ട്. അത് എന്തിനാണെന്ന് മനസ്സിലായില്ല. ചിലപ്പോൾ പട്ടിയെ ഓടിക്കാനായിരിക്കും.ഈ വക കാഴ്ചകളൊക്കെ നഗരത്തിലെ പുലർക്കാഴ്ചകളായി മാറിയിരിക്കുന്നു.  ഗുജാറാത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള മൂന്നാമത്തെ നഗരമാണ്, വഡോദര.  

ചിലപ്പോൾ അങ്ങനെയാണ്, നമ്മുടെ മനസ്സിലെ ചിത്രങ്ങൾ വെച്ച് നോക്കുമ്പോൾ, പണ്ട് നടന്ന ഭൂമികുലുക്കവും അതിനെ തുടർന്ന് ടി. വി യിൽ കണ്ട  ദയനീയക്കാഴ്ചകളുമാണ് ഗുജറാത്ത് എന്നു പറയുമ്പോൾ മനസ്സിൽ തെളിയുന്നത്.അതിൽ നിന്നെല്ലാം വ്യത്യസ്തമായി കുണ്ടും കുഴികളുമില്ലാത്ത മനോഹരമായ ആറു വരി പാതയുള്ള ദേശീയ പാത .യാത്രക്കാരുടെ സൗകര്യങ്ങൾക്കായുള്ള ഭക്ഷണശാലകളും മറ്റും സര്‍വീസ് റോഡില്‍ . ആ സ്ഥലത്തെ കുറിച്ചുള്ള വിവരണങ്ങൾ അടങ്ങിയിട്ടുള്ള ബോർഡുകൾ ദേശീയപാതയിൽ.പാതയിൽ സാധാരണ കാണുന്ന അടയാളങ്ങളിൽ നിന്നു പുറമേ ‘lane’ തുടങ്ങുകയും അവസാനിക്കുന്നതിനു മുൻപേയുള്ള ചെരിഞ്ഞ വരകൾ,ആകെ അന്താരാഷ്‌ട്ര ശൈലി. എങ്കിലും ഓടിക്കുന്നവർ ആ ശൈലിയിൽ അല്ല എന്നു മാത്രം.

പ്രഭാത ഭക്ഷണം കഴിക്കാനായി ചെന്ന സ്ഥലത്ത് ബൈക്കിൽ ദൂരെ യാത്ര ചെയ്തു വരുന്ന മറ്റൊരു ദമ്പതികളെയും കണ്ടുമുട്ടി. അവരുമായുള്ള കുശലാന്വേഷണത്തിൽ നിന്നും അവർ വരുന്നത്, ഞങ്ങൾ താമസിക്കുന്നതിന്റെയടുത്തും പോകുന്നത് ‘ഗോവ’ വഴി കണ്ണൂരിലോട്ടും.ഈ യാത്ര തുടങ്ങുന്നതിനു മുൻപ് കേരളം വരെ ഇതു പോലെ യാത്ര ചെയ്യാൻ ദമ്പതിന്മാരുണ്ടെങ്കിൽ നല്ലതാണെന്നുള്ള എൻ്റെ അഭിപ്രായത്തിൽ കൂട്ടുകാർക്കിടയിൽ അന്വേഷിച്ചതാണ്. 3000 കി.മീ എന്ന കാരണത്താല്‍  പലരും മടിച്ചു.ഇതുപോലുള്ള

സാഹസങ്ങളൊക്കെ മലയാളികൾക്കു മാത്രം പറഞ്ഞിട്ടുള്ളതാണോ ? 

‘സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കരുത്’ എന്നാണെങ്കിലും ബൈക്ക് ഓടിക്കാൻ തുടങ്ങുന്നതോടെ വേഗതയുടെ കാര്യത്തിലും വെട്ടിക്കുന്നതിന്റെ കാര്യത്തിലും ഒട്ടും മോശമല്ല, ഓടിക്കുന്നയാള്‍.അപ്പോൾ വേഗമത്സരത്തിനായി പ്രകോപിക്കുക കൂടി ചെയ്താലോ?,കൈയ്യിലൂടെ ഹെൽമെറ്റ് ഇട്ട് വെള്ള ഷർട്ടും ജീൻസും ധരിച്ച യുവാവും  ഒരു മീറ്റർ തുണി കൊണ്ട് തലയും മുഖവും മൂടിയ യുവതിയുമാണ് ബൈക്കിന്റെ പുറകിൽ ഇരിക്കുന്നത്. ഞങ്ങളാണെങ്കിൽ മുൻകരുതൽ എടുക്കുന്നത്  തലക്ക് മാത്രമല്ല പകരം ശരീരത്തിന്റെ ഒരോ എല്ലുകളേയും സംരക്ഷിക്കാനുള്ള കവചങ്ങളായിട്ടാണ്. കാൽമുട്ടുകൾ കൈമുട്ടുകൾ തോളെല്ലുകൾ  …. എല്ലായിടത്തും രക്ഷാകവചങ്ങളോട് കൂടെയുള്ള ജാക്കറ്റ് ഗ്ലൗസ്സ്, ഹെൽമെറ്റ്‌,ബൂട്ട്സ്സ് പോലത്തെ ഷൂസ്, എല്ലാം കൂടെ ധരിച്ച് കണ്ണാടിയിൽ നോക്കിയപ്പോൾ, എനിക്ക് എന്നെ തന്നെ മനസ്സിലാവാത്ത രൂപം.ഏന്തോ “Iron Man/ Woman യിലെ കഥാപാത്രം പോലെയാണ്.

ഓരോ  രക്ഷാകവചങ്ങളിലും “ബ്രാൻഡ്” കൾക്ക് ആളുകൾ   പ്രാധാന്യം  കൊടുക്കാറുണ്ട് .ARAI or SHOEI യുടെ ഹെൽമെറ്റിന് ഏകദേശം 2 ലക്ഷം രൂപ വിലയുണ്ടെന്നാണ് പറയുന്നത് അങ്ങനെ തലമുതൽ ഷൂസ് വരെ പലതരം ഉല്പന്നനാമങ്ങളുടെ പ്രദര്‍ശനമാണ്. ഈ വക സാധനങ്ങൾക്കുവേണ്ടി പൈസ ചിലവാക്കാൻ വൈമുഖ്യമുള്ള എന്നോട് പലരും കളിയാക്കി ചോദിച്ചത്, ‘നിനക്ക് തലയില്ലെങ്കിൽ ഈ പൈസയൊക്കെ കൈയ്യിൽ സൂക്ഷിച്ചിട്ട്, എന്തു കാര്യം’ എന്നുള്ളതാണ്.അതുകാരണം ഞാനും എൻ്റെ ജാക്കറ്റിന്റെയും ഹെൽമെറ്റ്- ന്റേയും നിലവാരമുയർത്തി.ഇതു കൊണ്ടൊക്കെ ഉപകാരപ്പെടുമോ എന്നറിയില്ല, എന്നാലും.

ഏകദേശം അര- മുക്കാൽ മണിക്കൂർ ആയിട്ടും ഇരുകൂട്ടരും  അന്തോം കുന്തോവുമില്ലാതെ!   ഓരോ പ്രാവശ്യവും ഒരാൾ മറ്റയാളെ പിന്നിലാക്കുമ്പോൾ ‘Thumbs up’ കാണിച്ചാണ് യാത്ര. ഇരുകൂട്ടരും ആസ്വദിച്ചുള്ള മത്സരത്തിലാണ്. പുറകിൽ ഇരിക്കുന്നവരുടെ കാര്യം എങ്ങനെയെന്ന് എനിക്കറിഞ്ഞു കൂടാ.

സാധാരണ സിനിമയിൽ അപകടങ്ങൾ വരാൻ പോകുന്ന സമയത്ത് നായകൻ / നായിക വെള്ള വസ്ത്രമായിരിക്കും ധരിച്ചിരിക്കുക. അല്ലെങ്കിലും അനാവശ്യചിന്തകൾ റബ്ബർ പന്തു പോലെയാണല്ലോ, എത്ര കണ്ടു ആഴത്തിൽ താഴ്ത്തിയിടാൻ ശ്രമിക്കുമ്പോൾ അത് വാശിയോടെ തിരിച്ചു വരുമല്ലോ,എല്ലാം കൂടെ എനിക്ക് പേടിയാവാൻ തുടങ്ങി. ഗതികെട്ട് ഞാൻ പറഞ്ഞു ‘ നിങ്ങൾ മിക്കവാറും അവരെ കൊല്ലും, അവരുടെ തലയിൽ ഹെൽമെറ്റ് പോലുമില്ല’.എന്തോ,  ഞാൻ പറഞ്ഞതിലും കാര്യം ഉണ്ടെന്ന് തോന്നിയതു കൊണ്ടാകും. ‘Thumbs up’ കാണിച്ച്, ഞങ്ങൾ പിൻവാങ്ങി. ഹാവൂ!കനലിൽ വെള്ളം കോരി ഒഴിച്ചതു പോലത്തെ ഒരാശ്വാസം.

ഡൽഹിയിൽ കൂട്ടുകാരുമായി ബൈക്കിലെ സവാരിക്കിറങ്ങുമ്പോൾ, ചിലരുടെ ഭാര്യന്മാരും എന്നെപ്പോലെ വരാറുണ്ട്.ഞങ്ങളുടെ “Iron  Woman പോലത്തെ വേഷങ്ങൾ കാണുമ്പോൾ, പലരും ചോദിക്കാറുണ്ട്, ‘നിങ്ങളും ബൈക്ക് ‘ride’ ചെയ്യാറുണ്ടോ? ‘ കൂട്ടുകാരി പറയാറുണ്ട്, ‘ ഇല്ല, ഞങ്ങൾ പുറകിൽ ഇരുന്ന് ഇവരെ ‘ride’ ചെയ്യാറാണ് പതിവ്.തമാശക്കാണ് അങ്ങനെ പറയാറുള്ളതെങ്കിലും …………..ജീവിതത്തിൽ നേരിടേണ്ടി വരുന്ന ഓരോ സാഹചര്യങ്ങള്‍! 

Thanks

റിറ്റ, ഡൽഹി .

COMMENTS

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: