17.1 C
New York
Tuesday, May 17, 2022
Home Travel ആനവണ്ടിയിൽ ഉല്ലാസയാത്ര,പോകും മുൻപ് അറിയാം ഈ കാര്യങ്ങൾ.

ആനവണ്ടിയിൽ ഉല്ലാസയാത്ര,പോകും മുൻപ് അറിയാം ഈ കാര്യങ്ങൾ.

മലപ്പുറത്തു നിന്ന് മലക്കപ്പാറയിലേക്ക്.

മലപ്പുറത്തു നിന്നു മലക്കപ്പാറയിലെത്തി മടങ്ങി വരുന്നതിന് ഒരാൾക്ക് ബസ് ടിക്കറ്റ് 600 രൂപ. പുലർച്ചെ 3.30ന് മലപ്പുറത്തു നിന്നു പുറപ്പെടുന്ന ബസ് പിറ്റേന്നു രാത്രി 12.00ന് തിരിച്ചെത്തും. കൂടുതൽ വിവരങ്ങൾക്ക്: 0483 2734950 📞

ആനവണ്ടിയെന്നു മലയാളികൾ ചെല്ലപ്പേരിട്ടു വിളിക്കുന്ന കെഎസ്ആർടിസി വിനോദസഞ്ചാരികൾക്കായി തുടങ്ങിയ പകൽസഞ്ചാരമാണ് ഉല്ലാസയാത്ര. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു നടത്തുന്ന ഏകദിന യാത്രയ്ക്ക് വൻ സ്വീകാര്യത ലഭിച്ചു. യാത്രാക്കൂലി മാത്രം ഇടാക്കി നടത്തുന്ന ഉല്ലാസയാത്രകളും ഭക്ഷണം ഉൾപ്പെടെയുള്ള പാക്കേജ് യാത്രകളുമുണ്ട്.

◽നാടിന്റെ സ്പന്ദനം ആസ്വദിച്ചുകൊണ്ടുള്ള യാത്രയുടെ കൂടുതൽ വിവരങ്ങൾ ഇതാ…

▪️മലപ്പുറത്തു നിന്ന് മലക്കപ്പാറയിലേക്ക്

സഞ്ചാരികൾ ‘മാലാഖപ്പാറ’യെന്നു വിശേഷിപ്പിക്കുന്ന മലക്കപ്പാറയിലേക്കു മലപ്പുറത്തു നിന്ന് കെഎസ്ആർടിസി ഉല്ലാസയാത്ര നടത്തുന്നുണ്ട്. അതിരപ്പള്ളി വ്യൂ പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലിക്കുന്ന്, മലക്കപ്പാറ ടീ എേസ്റ്ററ്റ് എന്നിവിടങ്ങൾ സന്ദർശിക്കാം. മലപ്പുറത്തു നിന്നു മലക്കപ്പാറയിലെത്തി മടങ്ങി വരുന്നതിന് ഒരാൾക്ക് ബസ് ടിക്കറ്റ് 600 രൂപ. പുലർച്ചെ 3.30ന് മലപ്പുറത്തു നിന്നു പുറപ്പെടുന്ന ബസ് പിറ്റേന്നു രാത്രി 12.00ന് തിരിച്ചെത്തും. കൂടുതൽ വിവരങ്ങൾക്ക്: 0483 2734950.

▪️വാഗമൺ വഴി പരുന്തുംപാറ

പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് വാഗമൺ – പരുന്തുംപാറ ഉല്ലാസയാത്രയുണ്ട്. ഈരാറ്റുപേട്ട, അരുവിത്തറപള്ളി, വാഗമൺ വ്യൂപോയിന്റ്, കുരിശുമല, ഷൂട്ടിങ് പോയിന്റ്, മൊട്ടക്കുന്ന്, സുയിസൈഡ്പോയിന്റ്, തേയില പ്ലാന്റേഷൻ, കുട്ടിക്കാനം, പൈൻഫോറസ്റ്റ്, പരുന്തുംപാറ, കുട്ടിക്കാനം വെള്ളച്ചാട്ടം എന്നിവയാണ് ഈ യാത്രയിൽ ആസ്വദിക്കാനുള്ള കാഴ്ചകൾ. ടിക്കറ്റ് നിരക്ക്: 350 രൂപ. രാവിലെ 8.00 ന് പൊൻകുന്നത്തു നിന്നു പുറപ്പെടുന്ന ബസ് വൈകിട്ട് 7.00ന് തിരിച്ചെത്തും. കൂടുതൽ വിവരങ്ങൾ: 04828 28221333, 9447710007.

▪️പോകാം കുമ്പളങ്ങിയിലേക്ക്

കായലിന്റെ സൗന്ദര്യം ആസ്വദിക്കാനും രുചിപ്പെരുമ തൊട്ടറിയാനും ചങ്ങനാശേരിയിൽ നിന്നു കുമ്പളങ്ങിയിലേക്ക് ഉല്ലാസയാത്ര നടത്താം. കുമരകം പക്ഷിസങ്കേതം, തണ്ണീർമുക്കംബണ്ട്, അർത്തുങ്കൽ ബസലിക്ക, കുമ്പളങ്ങി – ചെല്ലാനം ബീച്ച്, അന്ധകാരനഴി ബീച്ച്, ഓമനപ്പുഴബീച്ച്, മങ്കൊമ്പ്, ചമ്പക്കുളം എന്നിവിടങ്ങളാണ് യാത്രയിലെ കാഴ്ചകൾ. കേരളത്തിലെ ആദ്യ ടൂറിസം ഗ്രാമത്തിന്റെ കാഴ്ചകളിലൂടെ കറങ്ങാൻ ഒരാൾക്ക് ടിക്കറ്റ് നിരക്ക് 400 രൂപ. രാവിലെ 7.30ന് ചങ്ങനാശേരിയിൽ നിന്നു പുറപ്പെടുന്ന ബസ് രാത്രി 9.00ന് തിരിച്ചെത്തും. കൂടുതൽ വിവരങ്ങൾക്ക്:9400861738.

▪️നെല്ലിയാമ്പതി യാത്ര, ഭക്ഷണം ഉൾപ്പെടെ

മലമുഴക്കി വേഴാമ്പലിന്റെ വാസസ്ഥലമെന്ന് അറിയപ്പെടുന്ന നെല്ലിയാമ്പതിയിലേക്ക് പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നാണ് ഉല്ലാസയാത്ര പുറപ്പെടുന്നത്. പോത്തുണ്ടി ഡാം, വരയാടുമല, സൈറ്റ് സീയിങ്, സീതാർകുണ്ട്് വ്യൂപോയിന്റ്, ഓറഞ്ച്ഫാം, കേശവൻപാറ വ്യൂപോയിന്റ് എന്നിവിടങ്ങൾ സന്ദർശിക്കാം. രാവിലെ 7.00ന് പാലക്കാട് ബസ് സ്റ്റാൻഡിൽ നിന്നു പുറപ്പെടുന്ന രാത്രി 7.00ന് തിരിച്ചെത്തും. ഒരാൾക്ക് ടിക്കറ്റ് നിരക്ക് 600 രൂപ (പ്രഭാതഭക്ഷണം, ഉച്ചയൂണ്, ചായ എന്നിവ ഉൾപ്പെടെ). കൂടുതൽ വിവരങ്ങൾ: 9495450394.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലൈഫ് പദ്ധതി; 20,808 വീടുകളുടെ താക്കോൽദാനം ഇന്ന്; ഉദ്ഘാടനം മുഖ്യമന്ത്രി.

ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന്. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഠിനംകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍...

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: