17.1 C
New York
Sunday, June 13, 2021
Home Travel അസീസ് മാഷ് കാടുകയറുകയാണ്

അസീസ് മാഷ് കാടുകയറുകയാണ്

സി. കെ. രാജലക്ഷ്മി, മാഹി

കാടുകയറ്റം ഒരു പിൻനടത്തമാണ്.
മണ്ണിലേക്കും , പ്രകൃതിയിലേക്കും, നമ്മുടെ ഉൺമയിലേക്കും!

കാടുകയറിയും കാമറയിൽ കാടിനെ പകർത്തിയും അസീസ് മാഹി പങ്കുവയ്കുന്നത് ഈ ജീവിതാവബോധമാണ്.

എന്തുകൊണ്ടാണ് താങ്കൾ കാട് കയറുന്നത് എന്ന് ചോദിച്ചാൽ അസീസ് മാഹിക്ക് വ്യക്തമായ ഉത്തരമുണ്ട്.അദ്ദേഹത്തിന്റെ ഭാഷയിൽ തന്നേ പറയട്ടേ.

“ഒരോ മനുഷ്യനിലും ധ്യാനപത്മങ്ങൾ വിരിയുന്ന ഒരു കാടുൾതടമുണ്ട്, ആദിമവന്യത എന്ന് പറയാവുന്ന ചോദന.
ഈ പ്രപഞ്ചത്തിനാകെകെ, തണലും തണുപ്പും തെളിനീരുമേകി കാട് പരിരക്ഷിക്കുന്നു. പുല്ലിലും പുഴുവിലും പുൽചാടിയിലും പാറ്റയിലും പറവയിലും മാനിലും മയിലിലും കടുവയിലും കരടിയിലും ആനയിലുമെല്ലാം തുടിക്കുന്ന ജീവചൈതന്യമാണ് കാടഴകും ഭൗമപ്പച്ചയുമായി ഇതൾ വിരിയുന്നത് “

“കാടൊരു മുലത്തടമായി മടിത്തടമായി തൊട്ടിലായി കട്ടിലായി കൊട്ടിലായി മാതൃസാന്നിദ്ധ്യമായി നമ്മെ പോറ്റുന്ന അമ്മത്തണലാണ്. അത്കൊണ്ട് തന്നെ അമ്മയിലേക്കുള്ള സല്ലയനമാണ് ഓരോ കാട്
കയറ്റവും.
കാടില്ലെങ്കിൽ ഈ പ്രഞ്ചമില്ല മനുഷ്യകുലമില്ല. “

കാഴ്ചകൾ തേടി പോകുവാനും ദൃശ്യങ്ങൾ കണ്ടാസ്വദിക്കുവാനും ആർക്കുമാകും.

പക്ഷേ, അതേ സുന്ദരനിമിഷങ്ങളെ അവയുടെ തനിമ ചോരാതെ മറ്റുള്ളവർക്കായി പങ്കുവയ്ക്കുമ്പോഴാണ് അയാൾ ഒരു പൂർണ്ണമനുഷ്യനാവുന്നത്.

അത്തരത്തിലെ അതിവിദഗ്ദ്ധനായ ഒരു ഫോട്ടോഗ്രാഫർ മാഹിലുണ്ടെന്നത് ഒരുപക്ഷെ നമ്മുടെ ഭാഗ്യമാകും.എല്ലാവരെയും സ്നേഹിച്ചു കൊണ്ട് വിനീതമായി ഒതുങ്ങിക്കൂടുന്ന പ്രകൃതിയുടെ കൂട്ടുകാരനായ മാഹിയുടെ സ്വന്തം അസീസ് മാഷ്.

കേരളം മുഴുവൻ അറിയപ്പെടുന്ന അദ്ദേഹത്തെ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.

മാതൃഭൂമി യാത്രാമാസിയിലെ വന്യജീവി ഫോട്ടോഗ്രാഫറാണദ്ദേഹം. കാടിന്റെ നിറങ്ങൾ എന്ന പേരിലെ പ്രതിമാസകോളത്തിലെ ഓരോ വിവരണവും അറിവുപകരുന്നതാണ്. ഗൃഹലക്ഷ്മി, ശാസ്ത്രകേരളം തുടങ്ങിയവയിലും ഇദ്ദേഹത്തിൻ്റെ ചിത്രങ്ങളും ലേഖനങ്ങളും നമുക്കുകാണാനാവും.

ഇന്ത്യയിലെ പ്രധാന വനമേഖലകളിൽ മാത്രമല്ല ആഫ്രിക്ക, മധ്യപൂർവഷ്യ എന്നിവിടങ്ങളിലും കാലടികൾ പതിഞ്ഞിട്ടുണ്ട്.

മട്ടന്നൂർ സാസ്കാരിക- യാത്ര സമിതിയുടെ വന്യജീവി ഫോട്ടോഗ്രാഫർ 2020 പുരസ്കാരം നേടിയിട്ടുണ്ട്. മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന കാടിന്റെ നിറങ്ങൾ എന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണ്. കാടിനെയും പ്രകൃതിയെയും കുറിച്ചുള്ള സെമിനാറുകളും പ്രഭാഷണങ്ങളും അദ്ദേഹം ചെയ്തുവരുന്നു.

വേട്ടക്കാരന്റെ ക്രൗര്യവും ഇരയുടെ നിസ്സഹായതയും ഒരേ സമയം വീണുകിട്ടുന്ന അപൂർവ്വ നിമിഷങ്ങൾ പകർത്തുമ്പോഴും , കരൾ പിടയുന്ന രംഗങ്ങളെ വേദനയോടെ അദ്ദേഹം വിവരിക്കുന്നു.

പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹത്തിൻ്റെ കൈയ്യൊപ്പില്ലാത്ത ഒരിടം മാഹിയുടെ സാംസ്കാരിക ഭൂപടത്തിൽ ഉണ്ടാവില്ല.വേഴാമ്പൽ, ദേശാടന പക്ഷികൾ ആനകൾ, കബനിയിലെ കടുവകൾ തുടങ്ങി ….. ജീവൻ തുടിക്കുന്ന ആയിരക്കണക്കായ ചിത്രങ്ങൾ അദ്ദേഹം നമുക്കു തന്നിട്ടുള്ള അദ്ദേഹത്തിൻ്റെ പിൻനടത്തങ്ങൾക്ക് ആശംസകൾ.

മണ്ണിലേക്കും ,
പ്രകൃതിയിലേക്കും,
നമ്മുടെ ഉൺമയിലേക്കും!

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പിസയിലെ ചരിഞ്ഞ ഗോപുരവും അനുബന്ധ കാഴ്ചകളും – (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 32)

 ഉണർത്താനുള്ള അലാറം ആറുമണിക്ക് ആയിരുന്നെങ്കിലും അതിനുമുമ്പേ എഴുന്നേറ്റിരുന്നു  ഏഴ് മണിക്കായിരുന്നു പ്രഭാതഭക്ഷണം.. എട്ടുമണിയോടെ എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ കയറ്റാൻ തുടങ്ങി സമയം എട്ടര. ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി ഇന്ന്‌ ഇറ്റലിയോട് വിട പറയും പിസ കാണാൻ ആണ്...

തിരിഞ്ഞു നോക്കുമ്പോൾ – ഭരത് ഗോപി

മലയാളിയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ അഭിനയകുലപതിയായിരുന്നു ഭരത് ഗോപി. അഭിനയത്തികവിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ. അദ്ദേഹം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ...

ഓർമ്മയിലെ മുഖങ്ങൾ – എസ്.പി. പിള്ള.

തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന, മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ള. ജൂൺ 12...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ...

ഉമിക്കരി ഉമിക്കരി ഓർമ്മ ഉണ്ടോ… ടൂത്‌പേസ്റ്റ്, ടൂത് ബ്രഷ്, പ്രചാരത്തിൽ വരും മുന്നേ മിക്കവാറും മലയാളികൾ പല്ല് തേയ്ക്കാൻ (ദന്തധാവനം) ഉപയോഗിച്ചുരുന്ന ചൂർണ്ണം ആണ് ഉമിക്കരി. നെല്ലിന്റ പുറം പാളി ആയ ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap