17.1 C
New York
Wednesday, January 19, 2022
Home Travel അബുദാബിയിലെ അനർഘ നിമിഷങ്ങൾ-1 🌻🌻

അബുദാബിയിലെ അനർഘ നിമിഷങ്ങൾ-1 🌻🌻

ലൗലി ബാബു തെക്കേത്തല, കുവൈറ്റ്✍

2013 ഡിസംബർ 22 മുതൽ 2015 ജനുവരി 10 വരെയുള്ള ഒരു വർഷം ആണ് ഞങ്ങൾ അബുദാബിയിൽ ചിലവഴിച്ച അനർഘ നിമിഷങ്ങൾ… അബുദാബിയിലെ ഇലക്ട്ര സ്ട്രീറ്റിൽ ആയിരുന്നു ഞങ്ങൾ താമസിച്ചിരുന്ന കെട്ടിടം. അതിനടുത്തുള്ള ഹംദാൻ സ്ട്രീറ്റിൽ ആയിരുന്നു അന്ന് അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനം. വീട്ടിൽ നിന്നും നടന്നു ജോലിക്ക് പോകാം..

അബുദാബിയെ കുറിച്ച് അറിയാവുന്ന വിവരങ്ങളും എന്റെ ഓർമ്മകളും പങ്കു വെക്കുന്നു.

മധ്യപൂർവ ദേശത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) എന്ന രാജ്യത്തിന്റെ ഏഴ് എമിരേറ്റുകളിൽ ഒന്നാണ് അബുദാബി എമിറേറ്റ് . മറ്റു ആറ് എമിറേറ്റുകളുടേതിനേക്കാൾ ആറു മടങ്ങ് വലുതാണ് അബുദാബി എമിരേറ്റ്സ്. പേർഷ്യൻ ഉൾക്കടലിന്റെ തെക്കേ തീരത്ത്, ഖത്തർ ഉപദ്വീപിനും ഹോർമൂസ് കടലിനുമിടയ്ക്കാണു സ്ഥിതി ചെയ്യുന്നത്. തെക്കും പടിഞ്ഞാറും അതിർത്തികൾ സൗദി അറേബ്യയുമായും കിഴക്കേ അതിർത്തി ഒമാനുമായും വടക്കു കിഴക്ക് അതിർത്തി ദുബൈയുമായും പങ്കിടുന്നു.

രാഷ്ട്രഭാഷ അറബിയാണ്, ജൂതമതം ഒഴികെ മറ്റെല്ലാ പ്രധാന മതങ്ങൾ‍ക്കും പ്രവർത്തന സ്വാതന്ത്ര്യവും, ആരാധനാലയങ്ങളും ഉണ്ട്.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായി യുഎഇയിലെ അബുദാബി, നംബിയോയുടെ ക്വാളിറ്റി ഓഫ് ലൈഫ് സൂചികയില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും 2021ൽ ഉൾപ്പെടെ അബുദാബി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

1971 ൽ അബുദാബിയുടെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാന്റെ നേതൃത്വത്തിൽ 6 എമിറേറ്റുകൾ ചേർന്ന് സ്വതന്ത്രമായ ഫെഡറേഷൻ രുപം കൊണ്ടു. ഒരു വർഷത്തിനു ശേഷം ഏഴാമത്തെ എമിറേറ്റായ റാസ് അൽ ഖൈമയും ഫെഡറേഷനിൽ ചേർന്നു. ‘അബുദാബി, ദുബായ്, ഷാർജ്ജ, ഫുജൈറ, അജ്‌മാൻ, ഉം അൽ കുവൈൻ, റാസ് അൽ ഖൈമ’ എന്നിങ്ങനെ ഏഴ് എമിറേറ്റുകളാണ് ഫെഡറേഷനിലെ അംഗങ്ങൾ. ഈ എമിറേറ്റുകളിൽ ഏറ്റവും വലിയ സാമ്പത്തിക ശക്തി അബുദാബി എമിറേറ്റാണ്. യു.എ.ഇ-ൽ ഏറ്റവും കൂടുതൽ എണ്ണ ഉത്പാദിപ്പിക്കുന്നതും അബുദാബിയാണ്.

പ്രവാസികൾക്ക് നല്ല രീതിയിൽ സുഖമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം അബുദാബിയിൽ ഉണ്ട്… അബുദാബി എമിരേറ്റിന്റെ ഓരോ തെരുവുകളിലും ഒരു മനോഹരമായ പാർക്ക്‌ ഉണ്ടാകും. അവിടെ രാവിലെ നടക്കാനും വൈകുന്നേരം കുഞ്ഞുങ്ങളെയും കൊണ്ട് സായാഹ്‌ന സവാരിക്കും നിറയെ ആളുകൾ..

നടക്കാൻ പോകുന്നവർക്ക് സൗകര്യ പ്രദമായ രീതിയിൽ വീതിയേറിയ നടപ്പാതകൾ.. പ്രായമായവർക്കും കുട്ടികൾക്കും റോഡ് ക്രോസ്സ് ചെയ്യാൻ എളുപ്പമാകുന്നതിനു വേണ്ടി ഒന്നുകിൽ റോഡിനു കുറുകെ മേൽപ്പാലമോ അല്ലെങ്കിൽ സബ് വേ ഉണ്ടായിരിക്കും..അതു വഴി സുഗമമായി കുഞ്ഞുങ്ങളുമൊത്തു നടക്കാം. തിരക്കേറിയ റോഡിന്റെ ഒരു പ്രയാസവും അനുഭവപ്പെടാതെ സുരക്ഷിതമായ നടത്തം. നാലുമണിക്ക് മക്കളുമൊത്തു ഹംദാൻ സ്ട്രീറ്റ്നു തൊട്ടടുത്ത പാർക്കിൽ പോവാൻ എനിക്ക് അത്യുത്സാഹമായിരുന്നു. അവിടെ കുട്ടികൾക്ക് സവാരിക്ക് ചെറിയ കുതിര വണ്ടി ഉണ്ട്. പിന്നെ മനോഹരമായ പാർക്കിന്റെ മധ്യത്തിൽ ഒരു ഫൗണ്ടൻ..ജോലി കഴിഞ്ഞു ഭർത്താവ് നേരെ പാർക്കിൽ വരും ഞങ്ങളൊന്നിച്ചു തിരിച്ചു വീട്ടിലേക്ക്. അങ്ങനെ കുറച്ചു ദിവസങ്ങൾ നന്നായി പോയി

മകന്റെ സ്കൂൾ അഡ്മിഷന് വേണ്ടി അന്വേഷിച്ചപ്പോഴാണ് കാര്യങ്ങൾ അത്ര സുഖമല്ലെന്നു മനസിലായത്. ഞങ്ങൾ താമസിച്ചിരുന്ന അബുദാബി സിറ്റിയിലെ സി.ബി.എസ്. ഇ സ്കൂൾ എല്ലാം സിറ്റിയിൽ നിന്നും 35 കിലോമീറ്റർ അകലെയുള്ള മുസഫ എന്ന മരുപ്രദേശത്തിനടുത്തേക്ക് മാറ്റിയിരുന്നു. പല പഴയ സ്കൂളും വേണ്ടത്ര സൗകര്യം ഇല്ലാത്തതിന്റെ പേരിൽ നിർത്താൻ ഗവണ്മെന്റ് ആവശ്യപ്പെട്ടു.. പുതിയ സ്കൂളിൽ ഗ്രൗണ്ട്, ആഡിറ്റോറിയം. ലൈബ്രറി എന്നിങ്ങനെയുള്ള സൗകര്യം ഉണ്ടെങ്കിൽ മാത്രം അനുമതി കൊടുക്കുകയുള്ളു എന്നതുകൊണ്ട് ചുരുക്കം ചില സ്കൂളിൽ മാത്രമേ അഡ്മിഷന് അപേക്ഷിക്കാൻ സാധിക്കുമായിരുന്നുള്ളു. അവിടെയാണെങ്കിൽ നറുക്കെടുപ്പ് വഴി സെലക്ട്‌ ചെയ്യും. പിന്നെ ഇന്റർവ്യൂ വഴി കൺഫേം ചെയ്യും.. ഞങ്ങൾ എഴോളം സ്കൂളിൽ അപേക്ഷിച്ചു ആറിലും ഭാഗ്യം കടാക്ഷിച്ചില്ല.. പലർക്കും സ്കൂളിൽ അഡ്മിഷൻ കീട്ടാത്തതിനാൽ നാട്ടിലേക്ക് പോകേണ്ട ഗതികേട് ആയി… എന്തോ ഭാഗ്യം കൊണ്ട് ഏഴാമത്തെ സ്കൂൾ അഡ്മിഷൻ നറുക്കെടുപ്പിൽ മകനും അഡ്മിഷൻ ലഭിച്ചതിനാൽ ഞങ്ങൾക്ക് അബുദാബിയിൽ തുടരാനായി.

എങ്കിലും ഇലക്ട്ര സ്ട്രീറ്റിൽ നിന്നും മുസഫയിലെ സ്കൂളിലേക്കുള്ള ബസ് കാലത്തു 5.45 ന് വീടിനു മുന്നിലെത്തുന്നതിനു മുന്നേ മൂന്നര വയസ്സുകാരനെ എഴുന്നേൽപ്പിച്ചു സ്കൂളിൽ അയക്കുമ്പോൾ എന്നോട് തന്നെ എനിക്ക് ദേഷ്യവും മകനോട് സഹതാപവും തോന്നിയിരുന്നു. ഉച്ചക്ക് അവൻ വീട്ടിൽ എത്തുന്ന വരെയുള്ള കാത്തിരുപ്പ് അസഹ്യമായിരുന്നു. പതിയെ പതിയെ അവനും ഞാനും അതിനോട് രമ്യപ്പെട്ടു ( തുടരും )

ലൗലി ബാബു തെക്കേത്തല, കുവൈറ്റ്

COMMENTS

2 COMMENTS

  1. നല്ല എഴുത്ത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: