17.1 C
New York
Wednesday, December 1, 2021
Home Travel അഗ്നി പര്‍വ്വതത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ദൈവങ്ങളുടെ സ്വന്തം ദ്വീപ്.

അഗ്നി പര്‍വ്വതത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ദൈവങ്ങളുടെ സ്വന്തം ദ്വീപ്.

മലയാളികളുടെ യാത്രാ ലിസ്റ്റില്‍ വളരെ പതുക്കെ മാത്രം എത്തിച്ചേര്‍ന്ന സ്ഥലമാണ് ജെജു ദ്വീപ്. ദക്ഷിണ കൊറിയയില്‍ ദൈവങ്ങളു‌ടെ വാസസ്ഥലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെജു ദ്വീപിന് പ്രത്യേകതകള്‍ വളരെയേറെയുണ്ട്. ഇന്തോനേഷ്യയ്ക്ക് ബാലിയും തായ്ലന്‍ഡിനു ഫുക്കറ്റും സിംഗപ്പൂരിന് സെന്‍റോസയും എന്നു പറയുന്നതു പോലെ തന്നെയാണ് ദക്ഷിണ കൊറിയയ്ക്ക് ജെജു ഐലന്‍ഡ്. ആധുനിക ലോകാത്ഭുതങ്ങളിലൊന്നായി അറിപ്പെടുന്ന ജെജു ദ്വീപ് ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ദ്വീപ് മാത്രമല്ല, സ്വയംഭരണാധികാരമുള്ള ദ്വീപ് കൂടിയാണ്.

ജെജു ദ്വീപ്

ദക്ഷിണ കൊറിയയിലെ ജെജു പ്രവിശ്യയുടെ പ്രധാന ദ്വീപും കൊറിയൻ പെനിസുലയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ദ്വീപും ആണ് ജെജു ദ്വീപ് (ജെജുഡോ) ദക്ഷിണ ജിയോല പ്രവിശ്യയുടെ തെക്കൻ ഭാഗമായ കൊറിയ കടലിടുക്കിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത് .ഒരു പ്രകൃതിദത്ത ലോക പൈതൃക പ്രദേശം ആയ ഈ ദ്വീപിൽ ജെജു അഗ്നിപർവ്വത ദ്വീപ്, ലാവ ട്യൂബ്സ് എന്നിവ കാണപ്പെടുന്നു. Jejudo ൽ മിതമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ശൈത്യകാലത്ത് താപനില അപൂർവ്വമായി 0 ° C (32 ° F) താഴുന്നു. ജെജു ഒരു ജനപ്രിയ അവധിക്കാല പ്രദേശമാണ്. സമ്പദ് വ്യവസ്ഥയുടെ ഒരു വലിയ ഭാഗം സിവിൽ / നാവിക അടിസ്ഥാനത്തിൽ ടൂറിസത്തെയും സാമ്പത്തിക പ്രവർത്തനത്തെയും ആശ്രയിച്ചാണിരിക്കുന്നത്.

ദൈവങ്ങളുടെ ദ്വീപ്

ദൈവങ്ങളുടെ ദ്വീപ് എന്നാണ് ജെജു ദ്വീപിനെ വിശേഷിപ്പിക്കുന്നത്. ദ്വീപുമായി ബന്ധപ്പെട്ട കഥകളില്‍ നിന്നുമാണ് ഈ പേരു ഉരുത്തിരിഞ്ഞു വന്നത്. ഐതിഹ്യ കഥകള്‍ക്ക് ദ്വീപിന്റെ ചരിത്രത്തില്‍ വളരെ പ്രാധാന്യമുണ്ട്.

ഐലൻഡ്‌സ് ഓഫ് ദി ഗോഡ്സ് എന്നാണ് കൊറിയക്കാർ ഈ ദ്വീപിനെ വിശേഷിപ്പിക്കുന്നത്.
സൂര്യോദയ കാഴ്ചകളെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലം കൂടിയാണ് ഇവിടത്തെ സിയോങ് സാൻ ഇൽചുൽബോംഗ് പർവ്വതം. സൺറൈസ് പീക്ക് എന്നപേരിലാണ് ഈ പർവ്വതം അറിയപ്പെടുന്നത്. ഈ പർവ്വതത്തിലെ സൂര്യോദയ സമയത്തെ കാഴ്ചകൾ നിങ്ങൾക്ക് പുത്തൻ അനുഭവം തന്നെയായിരിക്കും.

അഗ്നി പര്‍വ്വത സ്ഫോ‌ടനത്തില്‍ നിന്നും

കാഴ്ചയില്‍ തന്നെ പ്രത്യേകതകളുള്ലതാണ് ജെജു ദ്വീപ്. സഞ്ചാരികല്‍ക്കു വേണ്ടതെല്ലാം നല്കുന്ന ഇവിടം വളരെ പെട്ടന്നാണ് അന്താരാഷ്ട്ര സഞ്ചാരികളുടെ യാത്രാ ലിസ്റ്റില്‍ കയറിപ്പറ്റിയത്. എപ്പോഴും സജീവമായ അഗ്നി പര്‍വ്വതങ്ങളും ലാവാ പ്രവാഹവും കുറോയേറെ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു . തുടര്‍ച്ചായുണ്ടായ അഗ്നി പര്‍വ്വത സ്ഫോ‌ടനങ്ങളില്‍ നിന്നുമാണ് ജെജു ദ്വീപ് സൃഷ്‌ടിക്കപ്പെ‌ട്ടത്. ദക്ഷിണ ജിയോല പ്രവിശ്യയുടെ തെക്കൻ ഭാഗമായ കൊറിയ കടലിടുക്കിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്.

ഒന്നരക്കോടിയോളം സഞ്ചാരികള്‍

വ്യത്യസ്തത തേടിയെത്തുന്ന സഞ്ചാരികളാണ് ഈ പ്രദേശത്തിന്റെ മുതല്‍ക്കൂട്ട്. അവരെ ആകര്‍ഷിക്കുവാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്. ഓരോ വര്‍ഷവും ഒന്നരക്കോടിയോളം സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ബീച്ച്, വ്യത്യസ്തമായ ഭൂ പ്രകൃതി, കാലാവസ്ഥ എന്നിവയൊക്കെ ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. വെറും ആറര ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ദ്വീപിലാണ് ഇത്രയും സഞ്ചാരികള്‍ എത്തുന്നത്.

ദക്ഷിണ കൊറിയയുടെ ഹവായ്…

വിനോദ സ‍ഞ്ചാരത്തിനു വളരെയേറെ സാധ്യതകളുള്ള ഇവി‌ടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ഓഫറുകള്‍ ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇവി‌ടം സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെ‌ടുന്നത് ദക്ഷിണ കൊറിയയുടെ ഹവായ് എന്നാണ്. ചൈനയില്‍ നിന്നുള്ള സ‍ഞ്ചാരികള്‍ക്ക് വളരെയേറെ ആനുകൂല്യങ്ങളും ഇവിടെയുണ്ട്.

അഗ്നിപര്‍വ്വതത്തിനു മുകളിലെ സൂര്യോദയം

സഞ്ചാരികള്‍ ജീവിതത്തിലൊരിക്കലെങ്കിലും ആസ്വദിക്കണമെന്നു കരുതിയ കാഴ്ചകളാണ് ഈ പ്രദേശത്തിന്റെ ആകര്‍ഷണം. അതിലേറ്റവും പ്രധാനപ്പെ‌ട്ടത് ഇവിടുത്തെ സൂര്യോദയ കാഴ്ചകള്‍. അഗ്നി പര്‍വ്വതത്തിനു മുകളിലൂടെ സൂര്യന്‍ ഉദിച്ചുവരുന്നതാണ്. സണ്‍റൈസ് പീക്ക് എന്നറിയപ്പെടുന്ന പര്‍വ്വതത്തിന്‍റെ യഥാര്‍ഥ പേര് സിയോങ്‌സാൻ‌ ഇൽ‌ചുൽ‌ബോംഗ് എന്നാണ്.

പര്‍വ്വതത്തിനു മുകളിലാണ് ഈ കാഴ്ച കാണുവാന്‍ സാധിക്കുക. ഇവിടുത്തെ ബീച്ചിലും സമാനമായ കാഴ്ചകള്‍ കാണാം. അയ്യായിരം വര്‍ഷം പഴക്കമുള്ള അഗ്നിപര്‍വ്വതത്തിനു മുകളിലൂ‌ടെ സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ താഴെ തടാകത്തിലും ബീച്ചിലുമെല്ലാം അതിന്റെ വെള്ളിവെളിച്ചം കാണാം.

നേരേ കടലിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടം

സാധാരണ വെള്ളച്ചാട്ടങ്ങള്‍ നദിയിലേക്ക് പതിച്ച് അവിടുന്ന് ഒഴുകി ക‌ടലിലെത്തുമ്പോള്‍ ഇവിടൊന്ന് നേരെ വെള്ളച്ചാ‌ട്ടത്തിലേക്കാണ് പതിക്കുന്നത്. ജെജു ഐലന്‍ഡിലെ ജിയോങ്പാങ് വെള്ളച്ചാട്ടം നേരെ കടലിലേക്കാണ് പതിക്കുന്നത്. ഏഷ്യയില്‍ ഇത്തരത്തിലുള്ള ഏക വെള്ളച്ചാട്ടമാണിത്.

അഗ്നിപര്‍വ്വതത്തിനു മുകളില്‍ കയറാം

ജെജു ദ്വീപ് സഞ്ചാരികള്‍ക്കു സമ്മാനിക്കുന്ന മറ്റൊരു കാര്യം അഗ്നി പര്‍വ്വതത്തിനു മുകളിലേക്കുള്ള യാത്രയാണ്. സിയോങ്‌സാൻ‌ ഇൽ‌ചുൽ‌ബോംഗ് പര്‍വ്വതത്തില്‍ തന്നെയാണ് ഈ കാഴ്ച. യുനസ്കോയുടെ ലോക പൈതൃക സ്മാരകം കൂടിയാണിത്.

സര്‍ഫിങ്

സര്‍ഫിങ് സര്‍ഫിങ്ങിന്‍റെ അപാരമായ സാധ്യതകള്‍ തുറന്നിടുന്ന സ്ഥലം കൂടിയാണ് ജെജു ജ്വീപ്. ദക്ഷിണ കൊറിയയിലെ ഏറ്റവും മനോഹരമായ സര്‍ഫിങ് അനുഭവങ്ങള്‍ സമ്മാനിക്കുന്ന ഇടം കൂടിയാണിത്. കൊറിയന്‍ സര്‍ഫിങ്ങിന്‍റെ ജന്മകേന്ദ്രം കൂടിയാണിത്. ഇവിടുത്തെ ജംഗ്മുൻ ബീച്ചിലാണ് കൊറിയയിലെ ആദ്യത്തെ സര്‍ഫിങ് ക്ലബ് രൂപംകൊണ്ടത്.

ടെഡി ബിയര്‍ മ്യൂസിയം

ലോകത്തിലെ ഏറ്റവും പ്രസിദ്ദമായ ടെഡി ബിയര്‍ മ്യൂസിയങ്ങളിലൊന്നാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. കൊറിയയിലെ ഏറ്റവും പ്രസിദ്ധമായ മ്യൂസിയവും ഇത് തന്നെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ടെഡി ബിയറുകളെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അവയില്‍ ചിലത് കൈകൊണ്ടു മാത്രം നിര്‍മ്മിച്ചവയാണ്. ‌ടെഡി ബിയറുകളുടെ ചരിത്രം പറയുന്ന ഹിസ്റ്ററി ഹാള്‍ ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.

വോല്‍ജിയോങ്രി ബീച്ച്

ജെജുവിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നാണ് വോല്‍ജിയോങ്രി ബീച്ച്. വെളുത്ത മണലും പരിശുദ്ധമായ തീരവും കാഴ്ചകളും തീരത്തെ കഫേകളും തെരുവുകളും ഇതിനെ സ‍ഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാക്കുന്നു.

കാലാവസ്ഥ

മൺസൂൺ മിതോഷ്ണമേഖല കാലാവസ്ഥ ഇവിടെ വരണ്ട ശൈത്യവും ഈർപ്പമുള്ള വേനൽക്കാലവുമാണ്. ദ്വീപിലും ജൂണിലും ജൂലൈയിലും കനത്ത മഴ പെയ്യുകയാണ്. ശരാശരി എയർ താപനില + 26 ° C ഉം വെള്ളവും + 25 ° C ഉം ആണ്.

നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ ജെജു ദ്വീപിൽ ഒരു മന്ദാരിൻ വിളവെടുക്കുന്നു. ദ്വീപിന്റെയും മലനാടിന്റെയും വടക്കൻ ഭാഗത്ത് മഞ്ഞ്. പൊതുവെ, ശീതകാലം മിതമായിരിക്കും.

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

വര്‍ഷത്തില്‍ എല്ലായ്പ്പോഴും സഞ്ചാരികള്‍ ഇവി‌ടെ എത്താറുണ്ട്. എന്നാല്‍ കാലാവസ്ഥയും മറ്റ് സൗകര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ നവംഹര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...

വേറിട്ട രക്ഷാപ്രവർത്തനവുമായി മലപ്പുറം അഗ്നിരക്ഷാ സേന

മലപ്പുറം : ഇരുപത്തൊന്നായിരം രൂപയോളം വിലവരുന്ന അലങ്കാര തത്തയുടെ കാലിൽ കുടുങ്ങിയ റിങ്ങ് ഊരിയെടുത്ത് മലപ്പുറം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വളാഞ്ചേരി സ്വദേശി വാച്ചാക്കൽ നവാസിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് മാസം പ്രായമുള്ള അമേരിക്കൻ...
WP2Social Auto Publish Powered By : XYZScripts.com
error: