ആവശ്യമായ ചേരുവകൾ :-
ബിരിയാണി അരി = അര കിലോ.
നെയ്യ്
ആവശ്യമായ തേങ്ങ
(വലുതാണെങ്കിൽ 3, ചെരുതാണെങ്കിൽ 4)
ഇഞ്ചി, വെളുത്തുള്ളി
പേസ്റ്റ് (പാകത്തിന് )
പച്ചമുളക് = 8 or 10
(അരക്കാൻ)എരിവിന്
അനുസരിച്ചു ചേർക്കാം
സവാള, 4,പച്ച മുളക് 2.
കശുവണ്ടി പരിപ്പ് (ആവശ്യത്തിന്)
മുന്തിരി
(ആവശ്യത്തിന്)
ബ്രെഡ്
(ആവശ്യത്തിന്)
ചെറു നാരങ്ങ ഒന്ന് (ചെറുത് )
ജിലേബി കളർ പൗഡർ.
മല്ലി ഇല
ബിരിയാണി അരി കഴുകി വാരാൻ വെയ്ക്കുക. വാഴ്ന്നശേഷം അരി നെയ്യിൽ വറുക്കുക. അണ്ടിപ്പരുപ്പ്, മുന്തിരി, ബ്രെഡ്, എന്നിവയും നെയ്യിൽ വറുത്തു വെയ്ക്കുക.
തേങ്ങയുടെ പാൽ പിഴിഞ്ഞ് ഒന്നാം പാലും, ര ണ്ടാം പാലും എടുത്തു വെയ്ക്കുക.
തയ്യാറാക്കുന്ന വിധം
—————————-
കുക്കർ അടുപ്പത്ത് വെയ്ക്കുക. എന്നിട്ട് അതിലോട്ട് 4 ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. അതു ചൂടായാൽ ഒരു കഷ്ണം പട്ട, അതിന്റെ ഇല ഒരു ചെറിയ കഷ്ണം, ഗ്രാമ്പു (രണ്ടോ മൂന്നോ) പേരും ജീരകം കുറച്ച്, ഏലക്ക രണ്ടെണ്ണം, ജാതിക്ക, ചെറിയ കഷ്ണം എന്നിവ ഇട്ട് വഴറ്റുക. മൂത്തമണം വരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് അരച്ചത് ഇട്ട് ഇളക്കുക. അത് തവിട്ടു നിറമാകുമ്പോൾ പച്ചമുളക് അരച്ചത് ചേർത്തിളക്കുക. അതിനു ശേഷം. ഒരു ലിറ്റർ തേങ്ങാ പാൽ ഒഴിക്കുക. ആദ്യം രണ്ടാം പാലും, പിന്നെ ഒന്നാം പാലും, ഇടക്കിടെ ഇളക്കണം. തിളച്ച ശേഷം നെയ്യിൽ വരുത്ത അരി അതിലേക്ക് ഇടുക. പാകത്തിന് ഉപ്പും, നാരങ്ങ നീരും, കളർ കലക്കിയതും ഒഴിച്ച് കുക്കർ അടക്കുക. ഒരു വിസിൽ വന്ന ശേഷം കുക്കർ ഓഫ് ചെ യ്യുക. ആവി പോയാൽ കുക്കർ തുറന്ന് വറുത്തു വെച്ചിരിക്കുന്ന കശുവണ്ടി പരിപ്പ്, മുന്തിരി, ബ്രഡ്, എന്നിവ ഇതിൽ ചേർത്തിളക്കുക. അതിനു ശേഷം മല്ലി ഇല അരിഞ്ഞതും ചേർക്കുക. ഇപ്രകാരം തയ്യാറാക്കിയ തേങ്ങാ ചോറ് നല്ല രുചിയായിരിക്കും.
അതിനു സൈഡ് ആയി സാലഡ്, കുറുമ, ചിക്കൻ ഗ്രേവിയായി വെച്ചത് ഇവ ഏതും ഉപയോഗിക്കാം. പലരും പല രീതിയിൽ വെയ്ക്കും. ഞാൻ വെയ്ക്കുന്ന രീതിയാണ്
ഇവിടെ ചേർത്തിരിക്കുന്നത്.
ശ്യാമള ഹരിദാസ്✍