17.1 C
New York
Wednesday, March 22, 2023
Home Taste 🌞സൂപ്പർ സ്പഷ്യൽ കട്‌ലറ്റ് വിത്ത് ചട്പടാ ഗ്രീൻ ചട്ണി 🌞

🌞സൂപ്പർ സ്പഷ്യൽ കട്‌ലറ്റ് വിത്ത് ചട്പടാ ഗ്രീൻ ചട്ണി 🌞

ദീപ നായർ (deepz) ബാംഗ്ലൂർ

എല്ലാവർക്കും നമസ്കാരം

കൊറോണ ഭീതിയൊഴിഞ്ഞ ഓണക്കാലം കഴിഞ്ഞുപോയി. മുന്നൊരുക്കങ്ങളും ആളും ആരവവും ആഘോഷവും അവധിക്കാലവും കഴിഞ്ഞ് എല്ലാവരും ദൈനംദിന ജീവിതത്തിലേക്ക് തിരികെ വന്നു. കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും ക്രിസ്മസ് വരേയും ഓണാഘോഷങ്ങൾ നീണ്ടുനിൽക്കും. വീട്ടിൽ നിന്നും മാറി നിൽക്കുന്നവർക്ക് ഇങ്ങനെയുള്ള ആഘോഷങ്ങൾ വലിയ ആശ്വാസമാണ്. ചെറിയ കുട്ടികൾക്ക് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ ഓണം എന്താണ് എന്ന് മനസ്സിലാക്കാനും കഴിയും. നാലുമണിയ്ക്ക് കഴിക്കാൻ പറ്റിയ ഒരു പലഹാരമാണ് ഇന്നത്തെ വിഭവം

🌞സൂപ്പർ സ്പഷ്യൽ കട്‌ലറ്റ് വിത്ത് ചട്പടാ ഗ്രീൻ ചട്ണി 🌞

🌼ആവശ്യമായ സാധനങ്ങൾ

🌻സോയ ചങ്ക്സ്-100 ഗ്രാം
🌻തിളച്ച വെള്ളം-500 മില്ലി
🌻ഉരുളക്കിഴങ്ങ്-2 മീഡിയം
🌻ഉള്ളി-1 മീഡിയം
🌻ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂൺ
🌻മഞ്ഞൾപ്പൊടി-1/2 ടീസ്പൂൺ
🌻മല്ലിപ്പൊടി -1ടീസ്പൂൺ
🌻മുളകുപൊടി-1ടീസ്പൂൺ
🌻ഗരംമസാല-1/2 ടീസ്പൂൺ
🌻ഉപ്പ് പാകത്തിന്
🌻മല്ലിയില അരിഞ്ഞത്-2 ടീസ്പൂൺ
🌻പുതിനയില അരിഞ്ഞത് -2 ടീസ്പൂൺ
🌻പച്ചമുളക് -3 എണ്ണം
🌻മുട്ട-1 എണ്ണം
🌻സേമിയ-50 ഗ്രാം
🌻വെളിച്ചെണ്ണ-വറുത്തെടുക്കാൻ ആവശ്യത്തിന്

🌼 ഉണ്ടാക്കുന്ന വിധം

🌻ഉരുളക്കിഴങ്ങ് വേവിച്ച് ആറിയതിനു ശേഷം തൊലികളഞ്ഞ് പൊടിച്ചു വയ്ക്കുക.

🌻സോയ ചങ്ക്സ് തിളച്ച വെള്ളത്തിൽ 10-15 മിനിറ്റ് കുതിർത്ത് വയ്ക്കുക. കുതിർന്ന ശേഷം വെള്ളം മുഴുവൻ പിഴിഞ്ഞു കളഞ്ഞ് മിക്സിയിൽ ഒന്നു കറക്കിയെടുക്കുക.

🌻ഉള്ളിയും പച്ചമുളകും ചെറുതാക്കി അരിഞ്ഞു വയ്ക്കുക.

🌻മുട്ട കുറച്ച് ഉപ്പും ചേർത്ത് നന്നായി പതപ്പിച്ചു വയ്ക്കുക

🌻സേമിയ ചെറിയ കഷണങ്ങളാക്കി പൊട്ടിച്ചു വയ്ക്കുക.

🌻പൊടിച്ച ഉരുളക്കിഴങ്ങ്, അടിച്ചെടുത്ത സോയ ചങ്ക്സ്, ഉള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മല്ലിയില, പുതിനയില, ഉപ്പ്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല എന്നിവയെല്ലാം ഒന്നിച്ചാക്കി കുഴച്ച് ഇഷ്ടമുള്ള ആകൃതിയിൽ കട്‌ലറ്റ് പരത്തിയോ ഉരുട്ടിയോ വയ്ക്കുക.

🌻വെളിച്ചെണ്ണ ചൂടാകാൻ വയ്ക്കുക.

🌻ഉണ്ടാക്കിയ കട്‌ലറ്റ് പതിച്ച മുട്ടയിൽ മുക്കി സേമിയയിൽ ഉരുട്ടിയെടുത്ത് തിളച്ച എണ്ണയിലിട്ട് വറുത്തു കോരുക.

🌻അതുപോലെതന്നെ ബാക്കിയുള്ളവയും ചെയ്യുക.

🌻സൂപ്പർ സ്പെഷ്യൽ കട്‌ലറ്റ് തയ്യാർ.

🌻ചൂടോടെ ചട്പടാ ഗ്രീൻ ചട്ണി കൂട്ടിക്കഴിക്കാം.

🌼ചട്പടാ ഗ്രീൻ ചട്ണി

ഒരുപിടി മല്ലിയിലയും പുതിനയിലയും മൂന്നു ടീസ്പൂൺ തേങ്ങയും മൂന്നു പച്ചമുളകും ചെറിയ നെല്ലിക്ക വലുപ്പത്തിൽ പുളിയും പാകത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. ചട്ണി റെഡി.

ദീപ നായർ (deepz) ബാംഗ്ലൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഹുയാങ്സാങും ശ്രീബുദ്ധനും ✍ശ്രീകുമാരി ശങ്കരനെല്ലൂർ

സ്വർലോകം. സന്മാർഗ്ഗികളായവരാണ് സ്വർലോകത്തിൽ എത്തുന്നത് .പ്രസിദ്ധ ബുദ്ധമത ഗ്രന്ഥകർത്താവായ ഹുയാങ് സാങ് സ്വർഗ്ഗത്തിന്റെ വിവിധ ഭാഗത്തിലൂടെ സഞ്ചരിക്കുകയാണ് . അമേരിക്ക ജപ്പാൻ ബ്രിട്ടൻ തുടങ്ങിയ പല രാജ്യക്കാരെ കണ്ടു കണ്ട് വരുമ്പോൾഒരു വിജനമായ സ്ഥലത്ത്...

മടുപ്പ് (കവിത) ✍അനിത പൈക്കാട്ട്

ഒറ്റയ്ക്കാവുന്ന തൃസന്ധ്യകളിൽ നോവിന്റെ കടൽ ഇളകി മറിയുന്നു, ചിത്തത്തിൽ പേര് പറയാനാവാത്ത എതോ വിഷാദം കരൾ കൊത്തി പറിക്കുന്നു, കഥ പറയാത്ത ചുമരുകളും ചിരിക്കൊരു മറുചിരി തരാത്ത വീടിന്റെ അകത്തളങ്ങളും... മടുപ്പേറിയ ദിനങ്ങൾ സമ്മാനിക്കുന്ന മനസ്സിന്റെ താളപ്പിഴക്കു അടുക്കളച്ചുമരുകൾ സാക്ഷി, പാത്രങ്ങളുടെ മുഖങ്ങൾ ഒട്ടിയതും പൊട്ടിയതും എന്റെ കളിയാട്ടത്തിന്റെ നേർക്കാഴ്ചകൾ... സ്നേഹിക്കാൻ ആരുമില്ലാത്തവളുടെ ഗദ്ഗദങ്ങൾക്ക് പല്ലിയും പഴുതാരയും മാത്രം സാക്ഷി.. നിന്നെ പ്രണയിച്ച്...

തായദെെവങ്ങളും താ(യ്)വഴിയും. ✍രാജൻ പടുതോൾ

  കുംഭമാസം അവസാനിച്ചു. ഈയാണ്ടിലെ അവസാനത്തെ രണ്ടേകാല്‍ ഞാറ്റുവേലകളടങ്ങുന്ന മീനമാസം തുടങ്ങുകയും ചെയ്തു. മീനമാസം പൂരങ്ങളുടെ മാസമാണ്.വടക്കന്‍കേരളത്തില്‍ മീനത്തിലെ കാര്‍ത്തികനാള്‍ തുടങ്ങി പൂരംനാളുവരെ കാമദേവപൂജയുടെ ഉത്സവം ആണ്. ക്ഷേത്രങ്ങളിലും കാവുകളിലും തറവാട് ഭവനങ്ങളിലുമാണ് പൂരോത്സവങ്ങൾ നടക്കുക....

പാവക്കുട്ടി (കവിത) ✍വൈക

പാവമൊരു പാവക്കുട്ടിപോലിരുന്ന പാലിന്റെ നിറമുള്ള പൗർണ്ണമി പോലെയായിരുന്ന പട്ടിന്റെ മനസ്സുള്ള പെണ്ണവളിന്ന് നിന്നു, പടവെട്ടാനുറച്ചു തന്നെ പലരും കൂടി നിന്ന സഭയിൽ മറുവാക്കോതി ചെമ്മേ പാവമവളഹങ്കാരിയായി മാറി നിമിഷവേഗാൽ പറയാൻ പാടില്ല മറുവാക്കെന്നറിഞ്ഞിട്ടും പറഞ്ഞുവല്ലോ ഇന്നവൾ കാർക്കശ്യത്തോടെ പകൽ വെളിച്ചത്തിൽ അനീതിക്കെതിരെ പലരും കണ്ണടച്ചപ്പോൾ പതറാതെ നിന്നവൾ പൊരുതി നീതിക്കായി പാവക്കുട്ടിപൊലിരുന്നവളുടെ പുതിയ ഭാവം കണ്ട് പേടിച്ചുപോയി മനുഷ്യർ പിന്നിലേക്ക് നീങ്ങി നിന്നു പാപപങ്കിലമായ...
WP2Social Auto Publish Powered By : XYZScripts.com
error: