എല്ലാവർക്കും നമസ്കാരം
നല്ല ചൂടുചോറും സാമ്പാറും ഉപ്പേരിയും പപ്പടവും അച്ചാറും കൂടെ എരിവും പുളിപ്പും നല്ല സ്വാദും ഉള്ള മാങ്ങ ചമ്മന്തിയും ആയാലോ… വായിൽ വെള്ളം വന്നില്ലേ… മാങ്ങയില്ലേ മുറ്റത്തെ മാവില് അല്ലെങ്കിൽ ഫ്രിഡ്ജിൽ… എന്നാപ്പിന്നെ വൈകണ്ട, ഒരു മാങ്ങ പൊട്ടിച്ചോളൂ…ദാ ഇതുപോലെ അരച്ചെടുത്തോളൂ ട്ടോ…
🍁നല്ല മൂത്ത മാങ്ങ-ഒരു മാങ്ങയുടെ പകുതി
🍁തേങ്ങ ചിരകിയത്-ഒരു പിടി
🍁പച്ചമുളക്-ആവശ്യത്തിനനുസരിച്ച്
🍁 ഉപ്പ് – പാകത്തിൽ
🥭എല്ലാ ചേരുവകളും ചേർത്ത് നന്നായി അരച്ചെടുക്കുക. വല്ലാതെ മയത്തിൽ അരക്കരുത്.
🥭. ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ അടിപൊളി ചമ്മന്തി തയ്യാർ.
ദീപ നായർ ബാംഗ്ലൂർ✍