എല്ലാവർക്കും നമസ്കാരം
കാലത്ത് കഴിക്കുന്ന ഭക്ഷണം നമ്മുടെ ദൈനംദിന ജീവിതത്തിൽ വളരെ പ്രധാനമാണ്. ദേശത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് ഭക്ഷണരീതിയും വ്യത്യസ്തമാണ്. നമ്മുടെ കാലാവസ്ഥയ്ക്ക് അനുസരിച്ച് ഇഡ്ഡലി, ദോശ, പുട്ട്, നൂൽപ്പുട്ട് തുടങ്ങിയ നാടൻ ഭക്ഷണമാണ് ആരോഗ്യപ്രദം. ഇഡ്ഡലി, ദോശ, നൂൽപ്പുട്ട് ഇവയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു ചട്ണിയുടെ വിശേഷങ്ങളിലേക്ക് കടക്കാം
🌻സ്പെഷ്യൽ ചട്ണി
☀️ ആവശ്യമായ സാധനങ്ങൾ
🌻നാളികേരം ചിരകിയത്- അര മുറി
🌻പൊരികടല (പൊട്ടുകടല)-നാല് ടേബിൾസ്പൂൺ
🌻ചുവന്നമുളക്-എരിവിനനുസരിച്ച്
🌻വെളിച്ചെണ്ണ-ഒരു ടീസ്പൂൺ
🌻 ഉപ്പ് പാകത്തിന്
🌻വെള്ളം-ആവശ്യത്തിന്
🌻വെളിച്ചെണ്ണ-2 ടേബിൾസ്പൂൺ
🌻കടുക്-ഒരു ടീസ്പൂൺ
🌻ഉഴുന്നുപരിപ്പ്-ഒരു ടീസ്പൂൺ
🌻കറിവേപ്പില-ഒരു തണ്ട്
🌻ചുവന്നമുളക്-ഒരെണ്ണം
☀️തയ്യാറാക്കുന്ന വിധം
🌻ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി ആവശ്യമുള്ള മുളക് വറുത്തു കോരുക. അതേ എണ്ണയിലേക്ക് പൊരികടല ചേർത്ത് ഒന്നു ചൂടാക്കി എടുക്കുക.
🌻ചിരകിയ തേങ്ങയും വറുത്തു വച്ചിരിക്കുന്ന മുളകും പൊരികടലയും പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
🌻വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉഴുന്നുപരിപ്പ് ചേർത്ത് മൂപ്പിച്ച് സ്റ്റൗവ് ഓഫ് ചെയ്തു കറിവേപ്പിലയും മുളകും ചേർത്തിളക്കി ചട്ണിയിലേക്ക് ചേർത്ത് നന്നായി ഇളക്കുക.
🌻 ഇഡ്ഡലി, ദോശ, നൂൽപ്പുട്ട് ഇവയുടെ കൂടെ കഴിക്കാൻ രുചിയുള്ള ചട്ണി തയ്യാർ.
തയ്യാറാക്കിയത്: ദീപാ നായർ (deepz) ബാംഗ്ലൂർ