പ്രതിവാര പംക്തിയായ “പാചകപ്പുരയിൽ” ശ്രീമതി നസീറ കമർ നമുക്കായി തയ്യാറാക്കുന്നത് ഏറെ സ്വാദിഷ്ടവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവമായ ”ഈത്തപ്പഴക്കേക്ക് ” ആണ് ( Dates Cake)
ചേരുവകൾ
1 ) കുരുകളഞ്ഞ ഈത്തപ്പഴം: 2 കപ്പ് (ഏകദേശം :500 ml )
2) വലിയ തരം കോഴിമുട്ട : 4 എണ്ണം
3) പഞ്ചസാര: 250 ml (ഒരു കപ്പ്)
4) വാനില എസ്സൻസ് : 1 ടീസ്പൂൺ
5 ) വെണ്ണ 50 gm
6) സൺ ഫ്ലവർ ഓയിൽ :250 ml ( ഒരു കപ്പ്)
7) അണ്ടിപ്പരിപ്പ് : 75 gm( നുറുക്കിയത് )
8 ) മൈദ 2 കപ്പ് (500 ml)
9 ) ബേക്കിങ്ങ് പൗഡർ 1/2 ടീസ്പൂൺ
10) ബേക്കിങ്ങ് സോഡ 1/2 ടീസ്പൂൺ
11 ) ഉപ്പ് ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ഇത്തപ്പഴം ഏകദേശം അര മണിക്കൂർ നേരം കുറച്ചു വെള്ളത്തിലിട്ട് കുതിർക്കാനായി വെയ്ക്കുക.
മൈദ, ബേക്കിങ്ങ് പൗഡർ, ബേക്കിങ്ങ് സോഡ, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു അരിപ്പയിലിട്ട് അരിച്ചുവെയ്ക്കുക.
ഒരു മിക്സിയുടെ ജാറിൽ കുതിർത്തു വെച്ച ഈത്തപ്പഴം, മുട്ട, വെണ്ണ, സൺ ഫ്ലവർ ഓയിൽ, പഞ്ചസാര, വാനില എസ്സൻസ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.
ഒരു ബൗളിൽ അരിച്ചു വെച്ച മൈദ മിക്സിലേക്ക് ഈ മിശ്രിതവും നുറുക്കി വെച്ച അണ്ടിപ്പരിപ്പും ചേർത്ത് നന്നായി ഇളക്കുക.
ഒരു ബേക്കിങ്ങ് ട്രേയിൽ വെണ്ണ തടവിയ ശേഷം കുറച്ചു മൈദ തൂവി നന്നായി തട്ടിക്കളഞ്ഞ ശേഷം ഈ മിശ്രിതം ഒഴിക്കുക. അതിനു മുകളിൽ അണ്ടിപ്പരിപ്പ് നുറുക്കിയതിൽ നിന്നും കുറച്ച് ചേർത്ത് അലങ്കരിക്കുക,
ചൂടാക്കിയ ഓവണിൽ 180 ഡിഗ്രിയിൽ 30 മുതൽ 40 മിനിറ്റ് വരെ സമയം കേക്ക്
വേവിച്ചെടുക്കുക. ഒരു ടൂത്ത് പിക്ക് ഉപയോഗിച്ച് കേക്ക് പാകത്തിന് വെന്തുവെന്നത് ഉറപ്പാക്കിയ ശേഷം ഓവനിൽ നിന്നും പുറത്തെടുത്ത് ചുടാറിയ ശേഷം ഉപയോഗിക്കാം.
അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.
തയ്യാറാക്കിയത്: നസി കമർ ദുബായ്.