17.1 C
New York
Thursday, March 23, 2023
Home Taste ഉള്ളി കാബേജ് പൊക്കോഡ ✍തയ്യാറാക്കിയത്: ദീപ നായർ (deepz) ബാംഗ്ലൂർ

ഉള്ളി കാബേജ് പൊക്കോഡ ✍തയ്യാറാക്കിയത്: ദീപ നായർ (deepz) ബാംഗ്ലൂർ

തയ്യാറാക്കിയത്: ദീപ നായർ (deepz) ബാംഗ്ലൂർ✍

എല്ലാവർക്കും നമസ്കാരം

തണുപ്പുകാലത്ത് ചൂടു ചായക്കൊപ്പം ചുടുചുടാ എണ്ണപ്പലഹാരങ്ങളെന്തെങ്കിലും കഴിക്കാൻ ഇഷ്ടമല്ലേ. ഇന്ന് ഞാനുണ്ടാക്കിയത് ഉള്ളി കാബേജ് പൊക്കോഡ ആണ്. എന്തൊക്കെ സാധനങ്ങൾ വേണം എങ്ങനെയാണ് ഉണ്ടാക്കിയത് എന്നൊക്കെ നോക്കിയാലോ

🌼ആവശ്യമായ സാധനങ്ങൾ

🌞 കടലമാവ്-200 ഗ്രാം
🌞 ഉപ്പ്-പാകത്തിന്
🌞 മഞ്ഞൾപ്പൊടി-1/2 ടീസ്പൂൺ
🌞 കായം-1/4 ടീസ്പൂൺ
🌞 മുളകുപൊടി-1/2 ടീസ്പൂൺ
🌞 കുക്കിംഗ് സോഡ-1/4 ടീസ്പൂൺ
🌞 സവാള-ഒരെണ്ണം വലുത്
🌞 പച്ചമുളക്-നാലെണ്ണം
🌞 കാബേജ്-ഒരു കഷണം (ഉള്ളിക്ക് സമമായി വേണം)
🌞 കറിവേപ്പില-ഒരു തണ്ട്
🌞 വെള്ളം-ആവശ്യത്തിന്
🌞പാചകയെണ്ണ-വറുത്തെടുക്കാൻ ആവശ്യമായത്

🌼 ഉണ്ടാക്കുന്ന വിധം

🌞ഉള്ളി തൊലി കളഞ്ഞ് വൃത്തിയായി കഴുകി കനം കുറച്ച് നീളത്തിൽ മുറിച്ചു വയ്ക്കുക.

🌞 കാബേജ് വൃത്തിയായി കഴുകി നീളത്തിൽ കനം കുറച്ച് മുറിച്ച് വയ്ക്കുക.

🌞 പച്ചമുളകും കറിവേപ്പിലയും ചെറുതായി മുറിച്ച് വയ്ക്കുക.

🌞 കടലമാവിലേക്ക് പൊടികളെല്ലാം ചേർത്തിളക്കി മുറിച്ചു വച്ച ഉള്ളി, കാബേജ്, പച്ചമുളക്, കറിവേപ്പില ഇവ ചേർത്തിളക്കി കുറേശ്ശെ വെള്ളമൊഴിച്ച് ഇളക്കി യോജിപ്പിക്കുക. ഇഡ്ഡലി മാവിൻ്റെ അയവിലായിരിക്കണം മാവ്.

🌞എണ്ണ ചൂടാക്കി നനച്ച സ്പൂൺ കൊണ്ട് . മുഴുവൻ മാവും ഇതുപോലെ ചെയ്യുക.

🌞ചൂടൊടെ രുചികരമായ ചായപ്പലഹാരം റെഡിയായിട്ടുണ്ട്.

🌞അപ്പോ പൊക്കോഡ കഴിക്കാൻ എല്ലാവരും തയ്യാറല്ലേ😃

തയ്യാറാക്കിയത്: ദീപ നായർ (deepz) ബാംഗ്ലൂർ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ “MAT DAY ” വിവിധ പരിപാടികളോടെ ആചരിക്കുന്നു

ടാമ്പാ :- മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാർച്ച് 25 നു "MAT Cares MAT DAY " വിപുലമായ പരിപാടികളോടെ, ക്നായി തോമൻ സോഷ്യൽ ഹാൾ, 225 N ഡോവർ റോഡ്, ഫ്ലോറിഡ...

മലയാളി മനസ്സ് — ആരോഗ്യ വീഥി

തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മരങ്ങൾ പഠിപ്പിക്കുന്ന പാഠം .......................................................... കഠിനമായ വെയിലിൽ നടന്നുവലഞ്ഞ രണ്ടു യുവാക്കൾ ഒരു മരത്തണലിൽ ഇരിക്കാനിടയായി. സമീപത്തെങ്ങും മറ്റൊരു മരവും ഉണ്ടായിരുന്നില്ല. കുറേ നേരം അവിടിരുന്ന അവർ ക്ഷീണത്താൽ ഉറങ്ങിപ്പോയി. ഉറക്കമുണർന്ന അവരിലൊരാൾ, മരത്തിൻ്റെ ശിഖരങ്ങളിലേക്കു...

*ശുഭദിനം* | 2023 | മാർച്ച് 23 | വ്യാഴം ✍ കവിത കണ്ണന്‍

ആ പൂച്ച വലയിലകപ്പെട്ടു. അതിനെ രക്ഷിക്കാന്‍ അയാള്‍ ഒരുങ്ങി. പക്ഷേ, അതിനിടെ പൂച്ച അയാളുടെ കയ്യില്‍ മാന്തി. കയ്യില്‍ രക്തം പൊടിഞ്ഞു. എന്തിന് അനാവശ്യകാര്യങ്ങളിലിടപെടുന്നു എന്ന് ചിന്തിച്ച് അയാള്‍ പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ...
WP2Social Auto Publish Powered By : XYZScripts.com
error: