17.1 C
New York
Wednesday, March 22, 2023
Home Special പാഷൻഫ്രൂട്ട് കിസ്സ്മിസ്സ് പച്ചടി & പിടിപായസം (ഓണസ്പെഷ്യൽ)

പാഷൻഫ്രൂട്ട് കിസ്സ്മിസ്സ് പച്ചടി & പിടിപായസം (ഓണസ്പെഷ്യൽ)

ജസിയഷാജഹാൻ

ഇന്നത്തെ വിഭവം

പാഷൻഫ്രൂട്ട് കിസ്സ്മിസ്സ് പച്ചടി & പിടിപായസം (സിമ്പിൾ & ടേസ്റ്റീ)

പാഷൻഫ്രൂട്ട് കിസ്സ്മിസ്സ് പച്ചടി

ആവശ്യമുള്ള സാധനങ്ങൾ

1: പാഷൻഫ്രൂട്ട് നന്നായി പഴുത്തത് -1
കിസ്സ്മിസ്സ് : – രണ്ട് ഡസേർട്ട് സ്പൂൺ
2:തേങ്ങ ചുരണ്ടിയത് : ഒരു മുറിയുടേത്
ജീരകം : അര ടീസ്പൂൺ
ചുവന്നുള്ളി തൊലികളഞ്ഞ് നന്നായി കഴുകിയത് : ഏഴെണ്ണം
പച്ചമുളക് കഴുകി രണ്ടായി പിളർന്നത് : മൂന്നെണ്ണം
കടുക് നന്നായി കഴുകി ചതച്ചത് : രണ്ടു ടീസ്പൂൺ
തൈര് : ഒരു ഡസേർട്ട് സ്പൂൺ പുളിയില്ലാത്തത്

കടുക് താളിക്കാൻ

1: വെളിച്ചെണ്ണ : രണ്ടു ടേബിൾ സ്പൂൺ
ചുവന്നുള്ളി തൊലികളഞ്ഞ് നന്നായി കഴുകി അരിഞ്ഞത് : എട്ടെണ്ണം
ചുവന്ന വറ്റൽ മുളക് : രണ്ടെണ്ണം നാലായി മുറിച്ചത്
കറിവേപ്പില നന്നായി കഴുകിയത് : ഒരു പിടി
ഉപ്പ് : ആവശ്യത്തിന്.

പാചകം ചെയ്യുന്ന വിധം

പാഷൻഫ്രൂട്ട് രണ്ടായി പിളർന്ന് ഉള്ളിലെ പൾപ്പെടുത്ത് മിക്സിയുടെ ചെറിയ ജാറിൽ ചെറുതായി ഒന്നടിച്ചു വയ്ക്കുക.

തേങ്ങ ചുരണ്ടിയതും ജീരകവും ചെറിയ ഉള്ളിയും കൂടി മിക്സിയുടെ വലിയ ജാറിലിട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് പച്ചടിയുടെ പാകത്തിന് അരച്ചെടുക്കുക.

കിസ്സ്മിസ്സ് വെള്ളത്തിൽ അരമണിക്കൂർ നേരത്തെ കുതിർത്ത് വച്ച്‌ നന്നായി അരച്ചുവയ്ക്കുക.

ഒരു ചെറിയ ചുവടു കട്ടിയുള്ള ചട്ടിയിൽ താളിക്കാനുള്ള എണ്ണയൊഴിച്ച് ചൂടാകുമ്പോൾ യഥാക്രമം ഉള്ളിയരിഞ്ഞതും വറ്റൽമുളകും കറിവേപ്പിലയും ഇട്ട് ഇളക്കുക. ഉള്ളിമൂത്തുവരുമ്പോൾ അതിലേക്ക് അരച്ചുവച്ചിരിക്കുന്ന തേങ്ങാക്കൂട്ട് ഒഴിക്കുക. പച്ചടിയുടെ അയവിലുള്ള വെള്ളം ഉണ്ടായിരിക്കണം അരപ്പിൽ . അതിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക. ചട്ടി ഇടത്തരം തീയിൽ മൂടിവയ്ക്കുക. അരപ്പ് തിളച്ചു തുടങ്ങുമ്പോൾ മൂടി തുറന്ന് അതിലേക്ക് പാഷൻഫ്രൂട്ട് അടിച്ചത് ചേർത്ത് നന്നായി ഇളക്കുക.

പച്ചമുളക് പിളർന്നത് ഇടുക.വീണ്ടും ഒന്നു തിളച്ചു വരുമ്പോൾ കിസ്സ്മിസ്സ് അരച്ചതും കടുക് ചതച്ചതും ചേർക്കുക. ഉപ്പിന്റെ പാകം നോക്കി നന്നായി വീണ്ടും ഒന്നു തിളപ്പിക്കുക. അതു കഴിഞ്ഞ് വാങ്ങിവച്ച് ഒന്നു തണുക്കുമ്പോൾ തൈര് കൂടി ചേർത്ത് ഒന്ന് നന്നായി ഇളക്കി യോജിപ്പിച്ച് മൂടിവയ് ക്കുക. ഓണസദ്യയ്ക്കൊപ്പം ഈ വ്യത്യസ്തമായ അടിപൊളി രുചിക്കൂട്ടിലെ പച്ചടി കൂടി വിളമ്പുക.

പിടിപായസം

ആവശ്യമുള്ള സാധനങ്ങൾ

1. വറുത്ത അരിപ്പൊടി : രണ്ടു ഗ്ലാസ്
വെള്ളം : നാലു ഗ്ലാസ്
തേങ്ങ ചിരകിയത്: ഒരു വലിയ മുറിയുടേത്
നെയ്യ് : രണ്ടു ടേബിൾ സ്പൂൺ
ജീരകം : കാൽ ടീസ്പൂൺ
പഞ്ചസാര : നാലു ഡസേർട്ട് സ്പൂൺ ( മധുരം അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ചേർക്കാം )
2. ചൗവ്വരി : ഒരു ഡസേർട്ട് സ്പൂൺ
തേങ്ങാപ്പാൽ : ഒന്നര വലിയതേങ്ങയുടേത്. ഒന്നാം പാൽ മാറ്റിവയ്ക്കുക. ബാക്കി
മുഴുവൻ പാലും രണ്ടാം പാലായി എടുക്കുക.
പഴം : കദളി ഒന്ന് (തൊലികളഞ്ഞ് മിക്സിയിൽ അടിച്ചത് )
നല്ല കട്ടിയുള്ള പശുവിൻ പാൽ തിളപ്പിച്ചത് : ഒരു വലിയ ഗ്ലാസ്

3. നെയ്യ് : രണ്ട് ഡസേർട്ട് സ്പൂൺ
അണ്ടിപ്പരിപ്പ് : പതിനഞ്ച്
കിസ്സ്മിസ്സ് : ഒരു ഡസേർട്ട് സ്പൂൺ
ഏലക്കായ് ചതച്ചത് : ഏഴ് എണ്ണം
വഴനയില ഉണക്കിയത് : രണ്ടെണ്ണം എട്ടായി കീറിയത്.

പാചകം ചെയ്യുന്ന വിധം

ഒരു പാത്രത്തിൽ നാലു ഗ്ലാസ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പുമിട്ട് അടുപ്പിൽ വച്ചു തിളപ്പിക്കുക. തന്നിരിക്കുന്ന അളവിലുള്ള വറുത്ത അരിപ്പൊടിയും ഒരു വലിയ മുറി തേങ്ങ ചിരകിയതും,
ജീരകവും അതിലേക്കിട്ട് തീ കുറച്ച് നന്നായി ഇളക്കി യോജിപ്പിച്ച് വാങ്ങിവയ്ക്കുക.

ഈ മാവ് കൂട്ട് ഒരു പരന്ന പാത്രത്തിലേക്ക് മുഴുവനും പകർന്ന് രണ്ടു ടീസ്പൂൺ നെയ്യ് കുറേശ്ശെയായി ഒഴിച്ച് അധികം തണുക്കുന്നതിനു മുമ്പായി തന്നെ നന്നായി പേഞ്ഞ് ചെറിയ ചെറിയ മണികളായി ഉരുട്ടി തമ്മിലൊ
ട്ടാതെ മറ്റൊരു ഉണക്ക പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.

ഒരു ചുവടുകട്ടിയുള്ള പാത്രത്തിൽ രണ്ടാം പാൽ ഒഴിച്ച് പഞ്ചസാരയും ചേർത്ത് അടുപ്പത്ത് വച്ച് തിളപ്പിക്കുക.
അതിലേക്ക് ഈ ഉരുട്ടിയ മണികൾ കുറേശ്ശെയായി മുഴുവനും ഇട്ട് തീയ് കുറച്ച് ഇളക്കുക. ചൗവ്വരി നന്നായി കഴുകി വേവിച്ചു വയ്ക്കുക.

ഒരഞ്ചു മിനിട്ടിനു ശേഷം പായസക്കൂട്ടിലേക്ക് ഏലക്കായ് പൊടിച്ചത് ചേർക്കുക. ഒപ്പം വഴനയില കഴുകിയതും. വീണ്ടും ഒരഞ്ചു മിനിട്ട് ഇളക്കുക. എന്നിട്ട് അതിലേക്ക് പഴം അടിച്ചത് ചേർക്കുക. ഒന്നിളക്കി നന്നാ
യി യോജിപ്പിച്ച് അതിലേക്ക് ചൗവ്വരി കാച്ചിയത്ചേർക്കുക.
അതും മൊത്തത്തിൽ ചേർത്തിളക്കി ഒന്നാം പാലും ചേർക്കുക. പായസം ചെറുതീയിൽ കുറുകി വരുമ്പോൾ പശുവിൻ പാൽ കൂടിചേർത്തി
ളക്കി വാങ്ങിവയ്ക്കുക. പായസം തണുക്കുമ്പോൾ ഒന്നു വീണ്ടും കുറുകുംഎന്നതിനാൽ അല്പം അയവിൽ വേണം വാങ്ങി വയ്ക്കാൻ.
ശേഷം അണ്ടിപ്പരിപ്പും കിസ്സ്മിസും വറുത്തതും അതിന്റെ ബാക്കി നെയ്യും
മുകളിൽ ഒഴിച്ച് ഉണക്ക മൂടി കൊണ്ട് അടച്ചുവയ്ക്കുക.
നല്ല കൊതിയൂറും മണവും സ്വാദുമുള്ള ഓണസ്പെഷ്യൽ
പായസം റെഡി.

അപ്പോ…സദ്യയോടൊപ്പം സന്തോഷമായി പായസവും വിളമ്പുക. നന്ദി.

ജസിയഷാജഹാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — ആരോഗ്യ വീഥി

തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മരങ്ങൾ പഠിപ്പിക്കുന്ന പാഠം .......................................................... കഠിനമായ വെയിലിൽ നടന്നുവലഞ്ഞ രണ്ടു യുവാക്കൾ ഒരു മരത്തണലിൽ ഇരിക്കാനിടയായി. സമീപത്തെങ്ങും മറ്റൊരു മരവും ഉണ്ടായിരുന്നില്ല. കുറേ നേരം അവിടിരുന്ന അവർ ക്ഷീണത്താൽ ഉറങ്ങിപ്പോയി. ഉറക്കമുണർന്ന അവരിലൊരാൾ, മരത്തിൻ്റെ ശിഖരങ്ങളിലേക്കു...

*ശുഭദിനം* | 2023 | മാർച്ച് 23 | വ്യാഴം ✍ കവിത കണ്ണന്‍

ആ പൂച്ച വലയിലകപ്പെട്ടു. അതിനെ രക്ഷിക്കാന്‍ അയാള്‍ ഒരുങ്ങി. പക്ഷേ, അതിനിടെ പൂച്ച അയാളുടെ കയ്യില്‍ മാന്തി. കയ്യില്‍ രക്തം പൊടിഞ്ഞു. എന്തിന് അനാവശ്യകാര്യങ്ങളിലിടപെടുന്നു എന്ന് ചിന്തിച്ച് അയാള്‍ പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ...

ഹുയാങ്സാങും ശ്രീബുദ്ധനും ✍ശ്രീകുമാരി ശങ്കരനെല്ലൂർ

സ്വർലോകം. സന്മാർഗ്ഗികളായവരാണ് സ്വർലോകത്തിൽ എത്തുന്നത് .പ്രസിദ്ധ ബുദ്ധമത ഗ്രന്ഥകർത്താവായ ഹുയാങ് സാങ് സ്വർഗ്ഗത്തിന്റെ വിവിധ ഭാഗത്തിലൂടെ സഞ്ചരിക്കുകയാണ് . അമേരിക്ക ജപ്പാൻ ബ്രിട്ടൻ തുടങ്ങിയ പല രാജ്യക്കാരെ കണ്ടു കണ്ട് വരുമ്പോൾഒരു വിജനമായ സ്ഥലത്ത്...
WP2Social Auto Publish Powered By : XYZScripts.com
error: