17.1 C
New York
Thursday, March 23, 2023
Home Taste 🌼ഓട്സ് പുട്ട് ✍ദീപ നായർ (deepz) ബാംഗ്ലൂർ

🌼ഓട്സ് പുട്ട് ✍ദീപ നായർ (deepz) ബാംഗ്ലൂർ

ദീപ നായർ (deepz) ബാംഗ്ലൂർ✍

എല്ലാവർക്കും നമസ്കാരം

മലയാളിക്ക് എന്നും എപ്പോഴും പ്രിയപ്പെട്ട പ്രാതൽ വിഭവമാണ് പുട്ട്. ആവിയിൽ വേവിച്ചെടുക്കുന്ന പുട്ട് ആരോഗ്യപ്രദമാണെന്നുള്ളതിൽ തർക്കമില്ലല്ലോ. ഓട്സിൻ്റെ ഗുണങ്ങളെ പ്പറ്റി എല്ലാവർക്കും അറിയാമല്ലോ. ഓട്സ് പുട്ട് കഴിച്ചിട്ടുണ്ടോ. പുട്ട് ഉണ്ടാക്കുമ്പോൾ ഉണ്ടായിരുന്ന ആശങ്ക രുചി കൊണ്ട് ഇല്ലാതായി. കൂടുതൽ വിവരിക്കുന്നില്ല, പാചകക്കുറിപ്പിലേക്ക് പോകാം.

🌼ഓട്സ് പുട്ട്

ആവശ്യമായ സാധനങ്ങൾ

🌼ഓട്സ്-2കപ്പ്
🌼വെള്ളം-ആവശ്യത്തിന്
🌼ഉപ്പ്-പാകത്തിന്
🌼തേങ്ങ ചിരകിയത്- ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

🌼ചുവടു കട്ടിയുള്ള പാത്രം/ചീനച്ചട്ടി ചൂടാക്കി ഓട്സ് ചേർത്ത് വറുത്തെടുക്കുക. ആറിക്കഴിഞ്ഞ് തരുതരുപ്പായി പൊടിച്ചെടുക്കുക.

🌼ആവശ്യത്തിന് വെള്ളം എടുത്തു ഉപ്പ് ചേർത്ത് നന്നായി ഇളക്കി ഓട്സ് പൊടിച്ചതിൽ തളിച്ച് വെരുകിയെടുക്കുക. പതിനഞ്ചു മിനിറ്റ് അടച്ചു വയ്ക്കുക

🌼പുട്ടുകുടത്തിൽ കാൽ ഭാഗം വെള്ളം ഒഴിച്ച് തിളക്കാൻ വയ്ക്കുക. പുട്ടുകുറ്റിയിൽ ചില്ലിട്ട് കുറച്ചു തേങ്ങ ചിരകിയതിട്ട് കുറച്ചു മാവു ചേർത്ത് പിന്നേയും തേങ്ങ ചിരകിയത് ചേർക്കുക. വെള്ളം തിളക്കുമ്പോൾ പുട്ടുകുറ്റി വച്ച് 7-8 മീനിറ്റ് വേവിക്കുക. വെന്താൽ പുട്ടുകുറ്റി എടുത്ത് സെർവ്വിംഗ് ഡിഷിലേക്ക് പുട്ടിന്റെ മാറ്റുക. ബാക്കിയുള്ള മാവും ഇതുപോലെ ചെയ്യുക.

🌼സ്വാദൂറും ഓട്സ് പുട്ട് തയ്യാർ. ചൂടോടെ കടലക്കറിയോ മസാലക്കറിയോ കൂട്ടിക്കഴിക്കാം.

ദീപ നായർ (deepz) ബാംഗ്ലൂർ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ “MAT DAY ” വിവിധ പരിപാടികളോടെ ആചരിക്കുന്നു

ടാമ്പാ :- മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാർച്ച് 25 നു "MAT Cares MAT DAY " വിപുലമായ പരിപാടികളോടെ, ക്നായി തോമൻ സോഷ്യൽ ഹാൾ, 225 N ഡോവർ റോഡ്, ഫ്ലോറിഡ...

മലയാളി മനസ്സ് — ആരോഗ്യ വീഥി

തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മരങ്ങൾ പഠിപ്പിക്കുന്ന പാഠം .......................................................... കഠിനമായ വെയിലിൽ നടന്നുവലഞ്ഞ രണ്ടു യുവാക്കൾ ഒരു മരത്തണലിൽ ഇരിക്കാനിടയായി. സമീപത്തെങ്ങും മറ്റൊരു മരവും ഉണ്ടായിരുന്നില്ല. കുറേ നേരം അവിടിരുന്ന അവർ ക്ഷീണത്താൽ ഉറങ്ങിപ്പോയി. ഉറക്കമുണർന്ന അവരിലൊരാൾ, മരത്തിൻ്റെ ശിഖരങ്ങളിലേക്കു...

*ശുഭദിനം* | 2023 | മാർച്ച് 23 | വ്യാഴം ✍ കവിത കണ്ണന്‍

ആ പൂച്ച വലയിലകപ്പെട്ടു. അതിനെ രക്ഷിക്കാന്‍ അയാള്‍ ഒരുങ്ങി. പക്ഷേ, അതിനിടെ പൂച്ച അയാളുടെ കയ്യില്‍ മാന്തി. കയ്യില്‍ രക്തം പൊടിഞ്ഞു. എന്തിന് അനാവശ്യകാര്യങ്ങളിലിടപെടുന്നു എന്ന് ചിന്തിച്ച് അയാള്‍ പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ...
WP2Social Auto Publish Powered By : XYZScripts.com
error: