നവരാത്രി. ദേവിയുടെ ഒമ്പതു ഭാവങ്ങൾ. ഭക്തിയുടെയും നിറവിൽ ഒമ്പതു ദിനരാത്രങ്ങൾ. നിറങ്ങളുടെ ഉത്സവം. വ്രതം നോറ്റും നാമങ്ങളുരുവിട്ടും മധുരം നേദിച്ചും പ്രാർത്ഥനയോടെ ദേവിയുടെ ഭക്തർ. പായസാന്നപ്രിയയായ ദേവിക്ക് ശർക്കരയും അരിയും നെയ്യും ചേർത്ത് ഉണ്ടാക്കുന്ന പായസം നേദിക്കുന്നത് വളരെ വിശിഷ്ടമാണ്.
നമസ്തേതു മഹാമായേ
ശ്രീപീഠേ സുരപൂജിതേ
ശംഖചക്രഗഥാഹസ്തേ
മഹാലക്ഷ്മി നമോസ്തുതേ 🙏
🌼മധുരപ്പായസം
🌻ആവശ്യമായ സാധനങ്ങൾ
🌼ബാസ്മതി അരി-250 ഗ്രാം
🌼വെള്ളം-400 മില്ലി
🌼ശർക്കര-400 ഗ്രാം
🌼വെള്ളം-50 മില്ലി
🌼ഏലയ്ക്കാപ്പൊടി-1ടീസ്പൂൺ
🌼തേങ്ങ ചിരകിയത്-ഒരു മുറി
🌼നെയ്യ്-50 മില്ലി
🌻പാചകവിധി
🌼അരി കഴുകി വൃത്തിയാക്കി പറഞ്ഞ അളവ് വെള്ളം ചേർത്ത് കുക്കറിൽ മൂന്നു വിസിൽ വരുന്നത് വരെ വേവിക്കുക.
🌼ശർക്കര വെള്ളം ചേർത്ത് ഉരുക്കി അരിച്ച് വയ്ക്കുക.
🌼പ്രഷർ പോയാൽ കുക്കർ തുറന്ന് ഉരുക്കിയ ശർക്കര ചേർത്ത് നന്നായി
ഇളക്കി യോജിപ്പിച്ച് കുറുകി പായസം പാകത്തിലാവുന്നതു വരെ പാകം ചെയ്യുക.
🌼ഏലയ്ക്കാപ്പൊടിയും തേങ്ങയും നെയ്യും ചേർത്തിളക്കി സ്റ്റൗവ് ഓഫ് ചെയ്ത് പാത്രം അടച്ചുവയ്ക്കുക.
🌼അഞ്ചു മിനിറ്റ് കഴിഞ്ഞ് നേദിക്കാനുള്ള പാത്രത്തിലേക്ക് മാറ്റി പൂജാമുറിയിലേക്ക് വയ്ക്കാം. അമ്മേ ഭഗവതി 🙏
തയ്യാറാക്കിയത്: ദീപ നായർ (deepz)ബാംഗ്ലൂർ