17.1 C
New York
Sunday, October 1, 2023
Home Taste മക്കോട്ടദേവ പാനീയം (പാചകപംക്തി -15) ✍ജസിയ ഷാജഹാൻ

മക്കോട്ടദേവ പാനീയം (പാചകപംക്തി -15) ✍ജസിയ ഷാജഹാൻ

ജസിയ ഷാജഹാൻ✍

(ഇന്നത്തെ പാചകപംക്തിയിൽ ഞാൻ നിങ്ങളെ മക്കോട്ടദേവ എന്ന പഴച്ചെടിയേയും അതെങ്ങിനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്.)

ആവശ്യമുള്ള സാധനങ്ങൾ

മക്കോട്ടദേവ പഴങ്ങൾ കുരുകളഞ്ഞ് ചെറുതായി അരിഞ്ഞ് നന്നായി ഉണക്കിയത് : ഒരു ഗ്ലാസ്‌ വെള്ളത്തിന് ഒരല്ലി എന്നകണക്കിൽ
വെള്ളം : ആവശ്യത്തിന്
പട്ട : രണ്ടു കഷണം

തയ്യാറാക്കുന്നവിധം

രണ്ടു ലിറ്റർ വെള്ളം അടുപ്പിൽ വച്ച് ഉണക്കിയ പഴകഷണങ്ങൾ നന്നായി കഴുകി അതിലേക്കിട്ട് രണ്ടു കഷണം പട്ട കൂടി ചേർത്ത് പാത്രം മൂടി തിളപ്പിക്കുക. നന്നായി തിളച്ചുകഷണങ്ങൾ വെന്തതിനുശേഷം വാങ്ങി വയ്ക്കുക.വെള്ളം തണുത്തതിനുശേഷമോ ചെറു ചൂടിലോ ആഹാരത്തിനുശേഷം ദിവസവും ഓരോ ഗ്ലാസ് എന്ന കണക്കിൽ ഉപയോഗിക്കാം. തിളച്ചു തണുത്ത വെള്ളത്തിന് നല്ല ചുവപ്പു നിറവും ഒരു ആയൂർവേദ ചേരുവയുടെ മണവുമാണ്. ആർക്കും ഇഷ്ടപ്പെടുന്ന രുചിയും.

ദേവപഴം ദൈവത്തിന്റെ കിരീടം എന്നൊക്കെ അറിയപ്പെടുന്ന ഈ പഴം ഒരുപാട് അത്ഭുത ഗുണങ്ങളുടെ കേദാരമാണ്.
ക്യാൻസർ മുതൽ പ്രമേഹം വരെ നിയന്ത്രിക്കാൻ കഴിവുള്ള ഈ പഴം ഇന്തോനേഷ്യക്കാരിയാണ്. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഈ പഴച്ചെടി കായ്ഫലങ്ങൾ കൊണ്ട് നിറഞ്ഞുനിൽക്കുന്നതു കാണാൻ വളരെ മനോഹരമാണ്.നന്നായി വിളഞ്ഞപഴങ്ങൾക്ക് കടും പിങ്ക് നിറമാണ്.കണ്ടാൽ ആർക്കും ഒന്നു പിച്ചിയെടുത്തു കഴിക്കാൻ തോന്നും. എന്നാൽ പച്ചക്കു കഴിച്ചാൽ വിഷവും ഉണക്കിയെടുത്ത് ഉപയോഗിച്ചാൽ സർവ്വഗുണസമ്പുഷ്ടവുമാണ്
ഈ പഴങ്ങൾ.

ഇതിന്റെ ഇലയിട്ടു വെള്ളം തിളപ്പിച്ചു കുടിച്ചാൽ ശരീരത്തിലെ വിഷാംശങ്ങൾ
നീക്കം ചെയ്ത് ശുദ്ധീകരണം നടക്കും.ആൽക്കലോയ്ഡ്,പോളിഫെനോൽസ് ,ഫ്ലവനോയ്ഡ് എന്നിവയെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്.

പലവിധ രോഗങ്ങളാൽ കാലത്തോട് പൊരുതി മനുഷ്യർ വലയുന്ന ഇന്നത്തെ കാലത്ത് രോഗപ്രതിരോധ ശക്തി വർദ്ധിപ്പിച്ചു നമ്മളെ കാക്കാൻ ഈയൊരു പഴച്ചെടി
ഓരോ വീട്ടുമുറ്റവും അലങ്കരിക്കട്ടെ. നന്ദി.

ജസിയ ഷാജഹാൻ✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സഹകരണ സൊസൈറ്റിയില്‍പണം നിക്ഷേപിച്ചവര്‍ക്ക് 13 കോടി നഷ്ടം; വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം

തിരുവനന്തപുരം: മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം. തിരുവനന്തപുരം ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുള്ള ശിവകുമാറിന്റെ വീട്ടില്‍ പ്രതിഷേധിച്ചത്.കിള്ളിപ്പാലം, വെള്ളായണി, വലിയതുറബ്രാഞ്ചുകളിലെ നിക്ഷേപകരുടെ...

പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല; വിലക്ക് ഇന്ന് മുതൽ നിലവിൽ വരും

പഴനി: പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക് ഇന്ന് മുതൽ നിലവിൽ വരും. ക്ഷേത്രത്തിനുള്ളിലേത് എന്ന പേരില്‍ മൊബൈൽ ഫോണ്‍ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ്ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പുതിയ നടപടി. ക്ഷേത്ര...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ പ്രസിഡന്റും മകനും കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന്പരാതിക്കാരൻ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽപരാതിക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമമെന്ന് പരാതി.ബാലകൃഷ്ണനാണ്ബാങ്കിന്റെമുൻപ്രസിഡന്റ്എൻ.ഭാസുരാംഗനും മകനുമെതിരെപരാതിയുമായിരംഗത്തെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബാലകൃഷ്ണൻ മാറനല്ലൂർ പൊലീസിൽ പരാതി നൽകി. ബാങ്കിന് സമീപം ഭാസുരാംഗനും മകനും ചേർന്ന്ബാലകൃഷ്ണനുമായി...

വയോജന ദിനത്തില്‍ നൂറ്റൊന്ന്കാരി ശോശാമ്മയ്ക്ക് പത്തനംതിട്ട ജില്ലയുടെ ആദരം: ജില്ലാ കളക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു

മോളെന്നെ കാണാന്‍ വന്നതില്‍ ഒത്തിരി സന്തോഷം. എല്ലാവരേയും ഈശ്വരന്‍ രക്ഷിക്കും എന്നു ജില്ലാ കളക്ര്‍ ഡോ.ദിവ്യ എസ് അയ്യരോടു പറയുമ്പോള്‍ ശോശാമ്മ സക്കറിയയുടെ കണ്ണുകളില്‍ ആനന്ദാശ്രു പൊഴിയുകയായിരുന്നു. ലോക വയോജന ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ്...
WP2Social Auto Publish Powered By : XYZScripts.com
error: