എല്ലാവർക്കും നമസ്കാരം
കുട്ടികൾക്ക് എന്നും നാടൻ പലഹാരങ്ങൾ കൊടുക്കുമ്പോൾ ഇടയ്ക്ക് മോഡേൺ പലഹാരവും ആവാന്നേ. കണ്ടാൽത്തന്നെ നല്ല സുന്ദരനായി ഒരുങ്ങി നിൽക്കുന്ന ഡോനട്ടിനെ നിങ്ങൾക്ക് അറിയുമോ ഇല്ലെങ്കിൽ നമുക്ക് പരിചയപ്പെടാം.
‘ഡോണറ്റ്’
മൈദ 2കപ്പ്
ഉപ്പ് ഒരു നുള്ള്
ചൂടുപാൽ 1/4 കപ്പ്
പഞ്ചസാര 3 ടീസ്പൂൺ
യീസ്റ്റ് 2 ടീസ്പൂൺ
വെള്ളം 1/2 കപ്പ്
വെണ്ണ 11/2 ടീസ്പൂൺ
റിഫൈൻഡ് ഓയിൽ
ഫ്രഷ് ക്രീം അല്ലെങ്കിൽ
ചോക്കോ സിറപ്പ് അല്ലെങ്കിൽ
സ്ട്രോബെറി സിറപ്പ്
ഷുഗർ ബോൾസ്
ചോക്കോ ചിപ്സ്
പാകം ചെയ്യുന്ന വിധം
കാൽ കപ്പ് ചൂടുപാലിൽ പഞ്ചസാര അലിയിച്ചു ശേഷം യീസ്റ്റ് ചേർത്തിളക്കി മാറ്റി വയ്ക്കുക.
ഒരു പാത്രത്തിൽ മൈദയിട്ട് ഉപ്പ് ചേർത്തിളക്കുക. അതിലേക്ക് യീസ്റ്റ് മിശ്രിതം ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.
ആവശ്യത്തിന് മാത്രം വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക. വെണ്ണ ചേർത്ത് വീണ്ടും നല്ല മയത്തിൽ കുഴച്ചെടുക്കുക. (നല്ല മയത്തിൽ കുഴക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം)
ഒന്നര മണിക്കൂർ അടച്ചു മാറ്റി വയ്ക്കുക
വീണ്ടും കുഴക്കുക
1/2 ഇഞ്ച് കനത്തിൽ മാവും പരത്തി കട്ടർ ഉപയോഗിച്ച് കട്ട് ചെയ്യുക. പാത്രത്തിന്റെ അടപ്പ് ഉപയോഗിച്ചു ചെയ്യാം.
ഉണ്ടാക്കിയ ഡോനട്സ് നനഞ്ഞ തുണികൊണ്ട് പത്തു മിനിറ്റ് മൂടി വയ്ക്കുക
ഈ അളവിൽ ഞാൻ 7 ഡോനട്സ് ഉണ്ടാക്കി
എണ്ണ ചൂടാക്കി ഓരോന്നും ഇട്ട് വറുത്തെടുക്കുക.
വറുത്തെടുത്ത ഡോനട്സിൻ്റെ ഒരു ഭാഗം ക്രീമിലോ ചോക്കോ സിറപ്പിലോ സ്ട്രാബെറി സിറപ്പിലോ മുക്കിയെടുത്ത്
ചോക്കോ ചിപ്സോ ഷുഗർ ബോൾസോ വിതറി അലങ്കരിക്കാം.
ഫ്ലഫി ടേസ്റ്റി ഡോനട്സ് തയ്യാർ. നിങ്ങളും റെഡിയല്ലേ കഴിക്കാൻ 😃
ദീപ നായർ (deepz)ബാംഗ്ലൂർ