17.1 C
New York
Thursday, December 8, 2022
Home Taste 🦋ഗ്രീൻപീസ്-പനീർ പുലാവ്🦋

🦋ഗ്രീൻപീസ്-പനീർ പുലാവ്🦋

തയ്യാറാക്കിയത്: ദീപ നായർ (deepz) ബാംഗ്ലൂർ

Bootstrap Example

എല്ലാവർക്കും നമസ്കാരം

കുട്ടികളെ ആഹാരം കഴിപ്പിക്കാൻ ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. അവർക്ക് എപ്പോഴും കഴിക്കാൻ മടിയാണ്. പ്രത്യേകിച്ച് നമ്മുടെ ചോറും കറികളും കഴിക്കാൻ. പാൽ കുടിക്കാനും പ്രശ്നം തന്നെയാണ്. കുട്ടികൾ ഹെൽത്തി ആയിരിക്കാൻ നമ്മൾ അമ്മമാർ ശ്രദ്ധിച്ചേ പറ്റൂ. അവർക്ക് പോഷകസമ്പുഷ്ടമായ ആഹാരം കൊടുക്കണം. ദിവസവും വ്യത്യസ്തമായ ഭക്ഷണം കാണുമ്പോൾ കുട്ടികൾ കഴിക്കും. കുട്ടികൾ കഴിക്കാനിഷ്ടപ്പെടുന്ന ഒരു പുലാവ് ആണ് ഇന്നത്തെ താരം. പനീർ ഗ്രീൻപീസ് പുലാവ്. പനീറിന്റെ ഗുണങ്ങൾ എല്ലാവർക്കും അറിയാമല്ലോ. കുട്ടികൾക്ക് മാത്രമല്ല വലിയവർക്കും നന്നായി ഇഷ്ടമാവും. അപ്പോൾ ഇനി പാചകക്കുറിപ്പിലേക്ക് പോകാം.

🦋ഗ്രീൻപീസ്-പനീർ പുലാവ്🦋

🍁ആവശ്യമുള്ള സാധനങ്ങൾ🍁

🌸ബാസ്മതി അരി-2കപ്പ്
🌸വെള്ളം-3 1/2 കപ്പ്
🌸ഉപ്പ്-പാകത്തിന്
🌸വെണ്ണ-3ടീസ്പൂൺ
🌸ജീരകം-1/4ടീസ്പൂൺ
🌸ഉള്ളി-രണ്ടെണ്ണം
🌸പച്ചമുളക്-രണ്ടെണ്ണം
🌸ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-ഒരു ടീസ്പൂൺ
🌸ചതച്ച കുരുമുളക്-ഒരു ടീസ്പൂൺ
🌸മുളകുപൊടി-അര ടീസ്പൂൺ
🌸ഗരംമസാല-ഒരു ടീസ്പൂൺ
🌸ഫ്രോസൺ ഗ്രീൻപീസ്-ഒരു കപ്പ്
🌸പനീർ-200 ഗ്രാം
🌸റിഫൈൻഡ് ഓയിൽ-കുറച്ച്
🌸മല്ലിയില ആവശ്യത്തിന്

🍁ഉണ്ടാക്കുന്ന വിധം

🌸അരി കഴുകി പാകത്തിന് ഉപ്പും രണ്ടര കപ്പ് വെള്ളവും ചേർത്ത് കുഴയാതെ വേവിക്കുക.

🌸ഉള്ളിയും പച്ചമുളകും നീളത്തിൽ മുറിച്ചു വയ്ക്കുക.

🌸പനീർ ഷാലോ ഫ്രൈ ചെയ്തു വയ്ക്കുക.

🌸വെണ്ണ ചൂടാക്കി ജീരകം പൊട്ടിച്ച് ഉള്ളിയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക. ഉള്ളി നിറം മാറുമ്പോൾ ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ചേർത്തിളക്കി പച്ചമണം മാറുന്നതു വരെ വഴറ്റുക.

🌸ചതച്ച കുരുമുളക്, ഗരംമസാല, മുളകുപൊടി എന്നിവ ചേർത്തിളക്കി പനീറും ഗ്രീൻ പീസും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കുറച്ചു നേരം അടച്ചുവച്ച് പാകം ചെയ്യുക.

🌸രണ്ടു മൂന്നു മിനിറ്റ് കഴിഞ്ഞു ചോറ് ചേർത്ത് പതുക്കെ ഇളക്കി യോജിപ്പിക്കുക. രണ്ടു മൂന്നു മിനിറ്റ് പാകം ചെയ്ത് ഒന്നു കൂടെ ഇളക്കി മല്ലിയില തൂവി അടച്ചു വയ്ക്കുക.

🌸സ്വാദൂറും ഗ്രീൻ പീസ് പുലാവ് തയ്യാറായി.

🌸 മാതളനാരങ്ങ റൈത്തയും പുതീന ചമ്മന്തിയും കൂട്ടി ചൂടോടെ കഴിക്കാം.

ഉണ്ടാക്കി നോക്ക്വല്ലോല്ലേ

തയ്യാറാക്കിയത്: ദീപ നായർ (deepz) ബാംഗ്ലൂർ

Facebook Comments

COMMENTS

- Advertisment -

Most Popular

അന്നമ്മ തോമസ് (83 ) ഫിലാഡൽഫിയായിൽ നിര്യാതയായി

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15...

സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലാഡെൽഫിയ: ഫിലാഡെൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ "സിമിയോ"യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ മാസം 10 ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഫിലാഡെൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ...

സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ...

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ.

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നിലമ്പൂർ അമരമ്പലം കുറ്റമ്പാറ പറകുണ്ടിൽ വീട്ടിൽ അജ്മൽ മുഹമ്മദ് കുട്ടി (22) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഈമാസം രണ്ടിനായിരുന്നു സംഭവം. ജോലികഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: