17.1 C
New York
Monday, September 20, 2021
Home Taste 💮പപ്പായ തേങ്ങാപ്പാൽ ഷേക്ക്‌💮

💮പപ്പായ തേങ്ങാപ്പാൽ ഷേക്ക്‌💮

തയ്യാറാക്കിയത് : ദീപ നായർ (deepz) ബാംഗ്ലൂർ

എല്ലാവർക്കും നമസ്‌കാരം

ഇന്ന് നമ്മൾ ഏറ്റവുമധികം കേൾക്കുന്ന ഒരു വാക്കാണ് ഓർഗാനിക് അഥവാ ജൈവ ഉൽപ്പന്നം. പച്ചക്കറികൾ, ഇലക്കറികൾ, പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ തുടങ്ങി എല്ലാ സാധനങ്ങളും ഓർഗാനിക് ലഭ്യമാണ്. വിലയല്പം കൂടുമെന്നേയുള്ളൂ. ഇവിടെ ഓർഗാനിക് ഷോപ്പുകൾ ധാരാളമുണ്ട്. സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് കയറുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്, പണ്ട് വീട്ടിൽ നെല്ലും, പച്ചക്കറികളും, പഴങ്ങളും എല്ലാം ഓർഗാനിക് ആയി വിളഞ്ഞിരുന്നത്. വീട്ടിലുണ്ടാവുന്ന ചക്കയും മാങ്ങയും വാഴപ്പഴവും പാഷൻ ഫ്രൂട്ടും ഞാവൽപ്പഴവും അത്താഴച്ചക്കയും പപ്പായയും പച്ചക്കറികളും ഇലക്കറികളും എല്ലാം എന്തു രുചിയായിരുന്നു. ഇന്നും അങ്ങനെയാണ്. നഗരജീവിതത്തിൽ കിട്ടുന്നതു വാങ്ങി കഴിക്കാൻ നീർബ്ബന്ധിതരാവുന്ന നിർഭാഗ്യരായ നമ്മൾ. വീട്ടിൽനിന്ന് മാറി നിൽക്കുന്ന എല്ലാവരുടേയും അവസ്ഥ ഇതുതന്നെ. വീട്ടിലുണ്ടായ പപ്പായയും തേങ്ങയുടെ പാലും കൊണ്ടുണ്ടാക്കിയ ഒരു ഹെൽത്തി ഷേക്ക് ആണ് ഇന്നത്തെ വിഭവം.

💮പപ്പായ തേങ്ങാപ്പാൽ ഷേക്ക്‌💮

🌺ആവശ്യമായ സാധനങ്ങൾ

🍁പഴുത്ത പപ്പായ- ഒരു കപ്പ്
🍁തേങ്ങാപ്പാൽ-ഒരു കപ്പ്
🍁ഐസ് ക്യുബ്സ്-മൂന്നെണ്ണം
🍁തേൻ-3 ടീസ്പൂൺ
🍁ബദാം-ആറെണ്ണം

🌺പാചകവിധി

🍁ബദാം ഒഴികെയുള്ള വിഭവങ്ങൾ മിക്സിയിൽ നന്നായി അടിച്ചെടുത്ത് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ചെടുത്ത് സെർവ്വിംഗ് ഗ്ലാസിലാക്കി ഗ്രേറ്റ്‌ ചെയ്ത ബദാം കൊണ്ടലങ്കരിച്ചു സെർവ് ചെയ്യാം.

തയ്യാറാക്കിയത് : ദീപ നായർ (deepz) ബാംഗ്ലൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫിലാഡൽഫിയയിലുടനീളമുള്ള വാരാന്ത്യ വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു.

ഫിലാഡൽഫിയ: ഫിലാഡെൽഫിയയിൽ നടന്ന മാരകമായ വാരാന്ത്യ വെടിവെയ്‌പ്പിൽ ആറ് പേരുടെ ജീവൻ അപഹരിക്കുകയും കൗമാരക്കാർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നോർത്ത് ഫിലാഡൽഫിയയിലെ ഒരേ സ്ട്രീറ്റിലാണ് രണ്ട് മാരകമായ വെടിവെപ്പുകൾ നടന്നതെന്ന് ഫിലാഡൽഫിയ പോലീസ്...

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...
WP2Social Auto Publish Powered By : XYZScripts.com
error: