17.1 C
New York
Saturday, September 18, 2021
Home Taste 🌾ഗോതമ്പ് അട🌾

🌾ഗോതമ്പ് അട🌾

തയ്യാറാക്കിയത്: ദീപ നായർ (deepz) ബാംഗ്ലൂർ

എല്ലാവർക്കും നമസ്‌കാരം

കറുത്തിരുണ്ട ആകാശം. തെന്നി മാറുന്ന മേഘശകലങ്ങൾ. ദൂരെ നിന്നും കേൾക്കുന്ന മേഘഗർജ്ജനം. കൊള്ളിയാൻ മിന്നിമറയുന്നു. പതിയെ മഴ ചാറിത്തുടങ്ങി. പുതുമണ്ണിന്റെ ഗന്ധം പരത്തിക്കൊണ്ട് മഴ കനത്തു. ആർത്തലച്ചു പെയ്യുന്ന മഴയെ തലകുനിച്ചാദരിച്ചു കൊണ്ട് വൃക്ഷലതാദികൾ. ആ മഴയത്തിറങ്ങി നനയാൻ കൊതിക്കുന്ന ഒരു കുട്ടിയായി മാറി കുറച്ചു നേരത്തേക്ക്. മുറ്റത്തുകൂടെ ഒഴുകുന്ന വെള്ളത്തിൽ കടലാസ്സുതോണിയൊഴുക്കാൻ കൊതിച്ചുപോയി ഒരു നിമിഷം. എത്ര പ്രായമായാലും എല്ലാവരുടെ ഉള്ളിലും ഒരു കുട്ടി ഉണ്ടെന്നു പറയുന്നത് വളരെ ശരിയാണ്. ചില കാര്യങ്ങൾ കാണുമ്പോൾ പെട്ടെന്ന് ഉള്ളിലെ കുട്ടി ഉണർന്നെഴുന്നേൽക്കും.
കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമായിട്ടാണ് ഇന്നത്തെ വരവ്. അട എല്ലാവർക്കും അറിയാല്ലോ. സാധാരണ അടയല്ല. ഗോതമ്പ് അട. അടിപൊളി ടേസ്റ്റാണ്. ചിലപ്പോൾ നിങ്ങൾക്കറിയുമായിരിക്കും. ഇല്ലെങ്കിൽ ഒന്നു ട്രൈ ചെയ്തോളൂ.

🌾ഗോതമ്പ് അട🌾

🌻ആവശ്യമായ സാധനങ്ങൾ

🌼വറുത്ത ഗോതമ്പ്പൊടി-ഒരു കപ്പ്
🌼വറുത്ത അരിപ്പൊടി-കാൽ കപ്പ്
🌼വെളളം-ഒരു കപ്പ്
🌼വെളിച്ചെണ്ണ-രണ്ട് ടീസ്പൂൺ
🌼നേന്ത്രപ്പഴം-രണ്ടുമൂന്നെണ്ണം
🌼തേങ്ങ-അര മുറി
🌼പഞ്ചസാര-6 ടേബിൾ സ്പൂൺ
🌼ഏലയ്ക്കപൊടി-1/4 ടീസ്പൂൺ
🌼വാഴയില
🌼വെണ്ണ

🌾ഉണ്ടാക്കുന്ന വിധം

🌼നേന്ത്രപ്പഴം പൊടിയായി നുറുക്കിയതും തേങ്ങ ചിരവിയതും പഞ്ചസാരയും ഏലയ്ക്കപൊടിയും ഒന്നിച്ചാക്കി ഇളക്കി യോജിപ്പിച്ചു വയ്ക്കുക.

🌼വെള്ളത്തിൽ വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിച്ച് വറുത്ത രണ്ടു പൊടികളും ചേർത്തിളക്കി മയമുള്ള മാവ് തയ്യാറാക്കുക. മാവ് ഒരേ വലുപ്പമുള്ള ഉരുളകളാക്കി വയ്ക്കുക.

🌼ഒരു കഷണം ഇലച്ചീന്തിൽ വെണ്ണ തേച്ചു പിടിപ്പിച്ചു ഒരു ഉരുള മാവ് പരത്തി പകുതിയിൽ തയ്യാറാക്കിയ നേന്ത്രപ്പഴം കൂട്ട് നിരത്തി മറുഭാഗം മടക്കി ആവിയിൽ വച്ച് അഞ്ചാറു മിനിറ്റ് വേവിക്കുക.
രുചികരമായ ഗോതമ്പ് അട റെഡി.

🌼ആവിയിൽ വേവിക്കുന്നതിനു പകരം ചൂടായ ദോശക്കല്ലിൽ വച്ചു ചുട്ടെടുത്താൽ വ്യത്യസ്ത രുചിയുള്ള ഓട്ടടയായി.

✍തയ്യാറാക്കിയത്: ദീപ നായർ (deepz) ബാംഗ്ലൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: