17.1 C
New York
Wednesday, September 22, 2021
Home Taste 🌼സ്പെഷ്യൽ കാഷ്യൂ മുറുക്ക്🌼

🌼സ്പെഷ്യൽ കാഷ്യൂ മുറുക്ക്🌼

തയ്യാറാക്കിയത് : ദീപ നായർ (deepz) ബാംഗ്ലൂർ

ല്ലാവർക്കും നമസ്‌കാരം

ആദ്യം ഗണപതിയെ മനസ്സിൽ ധ്യാനിച്ച് വേണം ഒരു കാര്യം തുടങ്ങാൻ, യാത്ര പുറപ്പെടാൻ എന്നൊക്കെ പറയാറുണ്ട്. അതിനു കാരണം ഗണപതി ഭഗവാൻ വിഘ്നേശ്വരനാണ്.
ഭഗവാനെ പ്രാർത്ഥിച്ച് ഒരു നാളികേരമുടച്ച് കാര്യങ്ങൾ തുടങ്ങിയാൽ വിഘ്നങ്ങളില്ലാതെ ഭംഗിയായി ചെയ്യാൻ കഴിയും, ദുർഘടമായ പാതയാണെങ്കിൽ പോലും സുഗമമായി യാത്ര ചെയ്യാൻ കഴിയും.കുട്ടികൾ വിദ്യാരംഭം കുറിക്കുമ്പോൾ ആദ്യമെഴുതുന്നത് ‘ഹരിശ്രീ ഗണപതയേ നമ: ‘ എന്നാണ്. മുന്നോട്ടുള്ള വിദ്യാ വഴികളിൽ വിഘ്നങ്ങളൊന്നുമുണ്ടാകാതിരിക്കണം എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗൃഹപ്രവേശം നടത്തുന്നതിന് തൊട്ടുമുമ്പ് ഗണപതിഹോമം നടത്തുന്ന പതിവുണ്ട്. സർവ്വവിഘ്നങ്ങളും നീങ്ങി പുതിയ ഗൃഹത്തിൽ മുന്നോട്ടുള്ള ജീവിതം ഐശ്വര്യപ്രദമാവുമെന്നു വിശ്വസിച്ചുപോരുന്നു.

വിനായകചതുർത്ഥി-ഗണപതിഭഗവാന്റെ പിറന്നാൾ. ഗണേശൻ അതിമനോഹരമായി നൃത്തം ചെയ്യുന്നത് കണ്ട്
സന്തുഷ്ടരായ ശിവപാർവ്വതിമാർ മോദകം നൽകി തങ്ങളുടെ രണ്ടാമത്തെ പുത്രനെ അഭിനന്ദിച്ചു. മോദകപ്രിയനായ ഗണപതി നിമിഷനേരം കൊണ്ട് അതു മുഴുവൻ അകത്താക്കി. അതിനുശേഷം വീർത്ത കുമ്പയുമായി ഉലാത്തിക്കൊണ്ടിരിക്കുമ്പോൾ ഇതെല്ലാം കണ്ടുകൊണ്ടിരുന്ന പാൽനിലാചന്ദ്രൻ പൊട്ടിച്ചിരിക്കുന്നതു കണ്ടു. പരിഹാസത്തോടെയുള്ള ചിരിയിൽ കോപിഷ്ഠനായ ഗണപതി ഭഗവാൻ ചന്ദ്രനെ ശപിച്ചു, “ഇന്നത്തെ ദിവസം നിന്നെ കാണാനിട വരുന്നവരെല്ലാം അപവാദം കേൾക്കാനിട വരട്ടെ” എന്ന്. അതുകൊണ്ടാണ് വിനായകചതുർത്ഥി ദിവസം ചന്ദ്രനെ കാണരുത് എന്ന വിശ്വാസം ഉണ്ടായത്. വിനായകചതുർത്ഥി ദിവസം ചന്ദ്രനെ കണ്ടതുകൊണ്ടാണ് ശ്രീകൃഷ്ണൻ സ്യമന്തകമണി മോഷ്ടിച്ചുവെന്ന അപവാദം കേൾക്കാനിടയായതെന്ന് പറയപ്പെടുന്നു.

ഇത്തവണ വിനായകചതുർത്ഥിക്ക് ഭഗവാന് നേദിക്കാനുണ്ടാക്കിയ സ്പെഷ്യൽ മുറുക്ക് റെസീപ്പിയിലൂടെ പോയ് വരാം.

🌼സ്പെഷ്യൽ കാഷ്യൂ മുറുക്ക്🌼

🍁ആവശ്യമായ സാധനങ്ങൾ

🌼1.വറുത്ത അരിപ്പൊടി-2 കപ്പ്
🌼2.അണ്ടിപ്പരിപ്പ്-20 എണ്ണം
🌼3.ചെറുചൂടുവെള്ളം-1/4 കപ്പ്
🌼4.ജീരകം-1/2ടീസ്പൂൺ
🌼5.എള്ള്-1/2″ടീസ്പൂൺ
🌼6.കായപ്പൊടി-1/4ടീസ്പൂൺ
🌼7.ഉപ്പ്-പാകത്തിന്
🌼8.വെണ്ണ-2 ടേബിൾ സ്പൂൺ
🌼9.തേങ്ങാപ്പാൽ-ആവശ്യത്തിന്
🌼10.എണ്ണ വറുക്കാൻ

🍁പാചകവിധി

🌼അണ്ടിപ്പരിപ്പ് നന്നായി കഴുകി ചെറുചൂടുവെള്ളത്തിൽ 20-30 മിനിറ്റ് കുതിർത്ത് നല്ല മയത്തിൽ അരച്ചു വയ്ക്കുക.

🌼വറുത്ത അരിപ്പൊടി ഒരു ബൗളിലേക്കിട്ട് അതിലേക്ക് 4,5,6,7 ചേരുവകളിട്ട് നന്നായി ഇളക്കി വെണ്ണ ചേർത്ത് വിരലുകൾ ഉപയോഗിച്ച് നല്ലതുപോലെ യോജിപ്പിക്കുക. അതിലേയ്ക്ക് അണ്ടിപ്പരിപ്പ് പേസ്റ്റ് ചേർത്തിളക്കി ആവശ്യത്തിന് തേങ്ങാപ്പാലൊഴിച്ച് നല്ല മയത്തിൽ കുഴക്കുക.

🌼 എണ്ണ ചൂടാക്കുക. നക്ഷത്രച്ചില്ലിട്ട സേവനാഴിയിൽ കുറേശ്ശ മാവു നിറച്ച് തിളച്ച എണ്ണയിലേക്ക് സാവധാനം പിഴിയുക. മീഡിയം ഫ്ലേമിലിട്ടു സ്വർണ്ണവർണ്ണമാകും വരെ വറുത്ത് കോരുക.

🌼ഓയിൽ പേപ്പറിലേക്ക് മുറുക്കു പിഴിഞ്ഞ് പതിയെ എടുത്ത് എണ്ണയിലിട്ടു വറുത്തെടുക്കുകയുമാവാം.

🌼മുഴുവൻ മാവും ഇതുപോലെ ഉണ്ടാക്കിയെടുത്ത് ചൂടാറിയതിനു ശേഷം വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാം.

🌼ഭഗവാന് നേദിക്കാനും നാലുമണി ചായക്കൊപ്പം കഴിക്കാനും അതിഥികളെ സൽക്കരിക്കാനും രുചികരമായ കറുമുറെ സ്പെഷ്യൽ കാഷ്യൂ മുറുക്ക്.

✍തയ്യാറാക്കിയത്: ദീപ നായർ (deepz) ബാംഗ്ലൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയതിന് 12 വർഷം തടവ് ശിക്ഷ

ഒക്കലഹോമ: നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയ ബോബി ലീ അലനെ 54 ഒക്കലഹോമ കോടതി 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു മരങ്ങൾക്കിടയിൽ പണിതിരുന്ന കാബിനിൽ വെച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ചെറുപ്പക്കാരന്റെ വൃഷണം...

കാവ്യ മാധവന്റെ വാക്കുകൾ തന്നെ ഞെട്ടിച്ചെന്ന് അവതാരകൻ വിജയ്

മലയാളി പ്രേക്ഷകരടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധാവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് മലയാള സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 1991 ൽ പുറത്ത് ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു...

നമസ്തേ പ്രിയ മിത്രമേ . . . ഹിന്ദിയില്‍ ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ് ! മോദിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടിയാണ് ഇരു നേതാക്കളും ഫോണിലൂടെ ചര്‍ച്ച നടത്തിയത്. അഫ്ഗാന്‍ പ്രശ്നങ്ങളടക്കം ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ്...

താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശം തള്ളി; സാര്‍ക്ക് സമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി: ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ ഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍...
WP2Social Auto Publish Powered By : XYZScripts.com
error: