17.1 C
New York
Sunday, October 1, 2023
Home Taste 🌼മനോഹരം🌼 - ഒരു നാലുമണി പാലക്കാടൻ പലഹാരം

🌼മനോഹരം🌼 – ഒരു നാലുമണി പാലക്കാടൻ പലഹാരം

ദീപാ നായർ (deepz) ബാംഗ്ലൂർ

എല്ലാവർക്കും നമസ്കാരം

എല്ലാവർക്കും സുഖല്ലേ. ചായ കുടിച്ചു ഇനിയിപ്പോ എന്താ ചെയ്കാന്ന് ആലോചിച്ചിരിക്ക്യാവും. ല്ലേ. എന്നാപ്പിന്നെ നമ്മടെ മലയാളിമനസ്സ് ഒന്നു നോക്കാല്ലേ. എന്നെ മറന്ന്വോ നിങൾ്‌ രസമുകുളങ്ങളെ രസിപ്പിക്കാൻ പുതിയൊരു വിഭവവുമായി ഞാൻ എത്തീട്ടുണ്ട് ട്ടോ. വേഗം അതങ്ങട് വായിച്ചു നോക്കീട്ട് അഭിപ്രായം പറയൂന്നെ.

പാലക്കാട് പലഹാരങ്ങളുടെ നാടാണ്. മറ്റു ജില്ലകളിൽ കാണാത്ത പലഹാരങ്ങൾ പലതും പാലക്കാടിനു സ്വന്തമായുണ്ട്. രുചിയിലും വലിയ വ്യത്യാസം ഉണ്ട് പാലക്കാടൻ വിഭവങ്ങൾക്ക്. അതുപോലെ പാലക്കാട്ടുകാർക്കു മാത്രം അറിയാവുന്ന ഒരു നാലുമണി പലഹാരമാണ് ഇന്നത്തെ കഥാപാത്രം.

മനോഹരം പേരു പോലെ തന്നെ രുചിയുള്ള പലഹാരമാണ്. കടലമാവും അരിപ്പൊടിയും പഞ്ചസാരപ്പാവും ഒക്കെ ചേർത്ത് ഉണ്ടാക്കുന്ന ഒരു പലഹാരം. പേര് തന്നെ നല്ല രസകരം ല്ലേ.രുചികരമായ കറുമുറെ കഴിക്കാൻ പറ്റുന്ന ഒരു മധുര പലഹാരം. കൂടുതൽ വിവരിച്ച് ക്ഷമ പരിശോധിക്കുന്നില്ല.

🌼മനോഹരം 🌼

🌼ആവശ്യമുള്ള സാധനങ്ങൾ

🌼 കടലമാവ് – 1 കപ്പ്

🌼അരിപ്പൊടി – 1/4 കപ്പ്

🌼 വെള്ളം കുഴക്കാൻ ആവശ്യമായത്

🌼 എണ്ണ വറുക്കാൻ ആവശ്യമായത്

🌼നാളികേരം ചെറുതായി അരിഞ്ഞത് – 1/4 കപ്പ്

🌼 നെയ്യ് – 3 ടീസ്പൂൺ

🌼 ഏലയ്ക്ക പൊടിച്ചത് – 1/4 ടീ സ്പൂൺ

🌼 ചുക്ക് പൊടിച്ചത് – 1/4 ടീ സ്പൂൺ

🌼 ശർക്കരപ്പാവ് – 250 ഗ്രാം

🌼 വെള്ളം – 5 ടീസ്പൂൺ

🌼 പഞ്ചസാര – 5 ടീ സ്പൂൺ

🌼 ഉണ്ടാക്കുന്ന വിധം

🌼നാളികേരം നെയ്യിൽ വറുത്തു കോരുക.

🌼ഒരു പാത്രത്തിൽ കടലമാവും അരിപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. നാളികേരം വറുത്ത നെയ്യ് പൊടിയിൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് കുഴച്ചു വയ്ക്കുക.(മാവ് ഒരുപാട് അയവിൽ ആവരുത്)

🌼 ശർക്കര 5 ടീ സ്പൂൺ വെള്ളം ചേർത്തുരുക്കി അരിച്ചു, വീണ്ടും സ്റ്റൗവിൽ വച്ചു പാവാക്കുക. (ഒരു നൂൽ പാകം)

🌼 എണ്ണ ചൂടാക്കി തയ്യാറാക്കിയ മാവു കൊണ്ട് ബൂന്ദി ഉണ്ടാക്കുക. (കണ്ണാപ്പ (ഓട്ടയുള്ള കയിൽ) എണ്ണയുടെ മുകളിൽ പിടിച്ച് കുറേശ്ശെ മാവെടുത്ത് ഒഴിച്ച് കുഞ്ഞുതുളളികളായി തിളച്ച എണ്ണയിലേക്ക് വീണ് മൊരിഞ്ഞു വരുന്നു), വാരിയെടുത്ത് പരന്ന പാത്രത്തിൽ നിരത്തുക.

🌼 വറുത്തു വച്ചിരിക്കുന്ന തേങ്ങയും ചേർത്ത് നന്നായി ഇളക്കുക

🌼 മുകളിലേക്ക് ചൂടുള്ള വെല്ലപ്പാവ് ഒഴിക്കുക.നന്നായി യോജിപ്പിക്കുക. ഒട്ടുന്ന പാകമായിരിക്കും ഇപ്പോൾ ഇത്.

🌼 ഏലയ്ക്ക, ചുക്ക് പൊടിയും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക.

🌼 രുചികരമായ മനോഹരം തയ്യാർ.

🌼 എന്താ ഒന്നു പരീക്ഷിച്ചു നോക്കാം ല്ലേ. അപ്പോ അടുത്താഴ്ച കാണുന്നതു വരെ 🙏.

ദീപ നായർ (deepz)✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സഹകരണ സൊസൈറ്റിയില്‍പണം നിക്ഷേപിച്ചവര്‍ക്ക് 13 കോടി നഷ്ടം; വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം

തിരുവനന്തപുരം: മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം. തിരുവനന്തപുരം ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുള്ള ശിവകുമാറിന്റെ വീട്ടില്‍ പ്രതിഷേധിച്ചത്.കിള്ളിപ്പാലം, വെള്ളായണി, വലിയതുറബ്രാഞ്ചുകളിലെ നിക്ഷേപകരുടെ...

പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല; വിലക്ക് ഇന്ന് മുതൽ നിലവിൽ വരും

പഴനി: പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക് ഇന്ന് മുതൽ നിലവിൽ വരും. ക്ഷേത്രത്തിനുള്ളിലേത് എന്ന പേരില്‍ മൊബൈൽ ഫോണ്‍ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ്ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പുതിയ നടപടി. ക്ഷേത്ര...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ പ്രസിഡന്റും മകനും കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന്പരാതിക്കാരൻ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽപരാതിക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമമെന്ന് പരാതി.ബാലകൃഷ്ണനാണ്ബാങ്കിന്റെമുൻപ്രസിഡന്റ്എൻ.ഭാസുരാംഗനും മകനുമെതിരെപരാതിയുമായിരംഗത്തെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബാലകൃഷ്ണൻ മാറനല്ലൂർ പൊലീസിൽ പരാതി നൽകി. ബാങ്കിന് സമീപം ഭാസുരാംഗനും മകനും ചേർന്ന്ബാലകൃഷ്ണനുമായി...

വയോജന ദിനത്തില്‍ നൂറ്റൊന്ന്കാരി ശോശാമ്മയ്ക്ക് പത്തനംതിട്ട ജില്ലയുടെ ആദരം: ജില്ലാ കളക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു

മോളെന്നെ കാണാന്‍ വന്നതില്‍ ഒത്തിരി സന്തോഷം. എല്ലാവരേയും ഈശ്വരന്‍ രക്ഷിക്കും എന്നു ജില്ലാ കളക്ര്‍ ഡോ.ദിവ്യ എസ് അയ്യരോടു പറയുമ്പോള്‍ ശോശാമ്മ സക്കറിയയുടെ കണ്ണുകളില്‍ ആനന്ദാശ്രു പൊഴിയുകയായിരുന്നു. ലോക വയോജന ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ്...
WP2Social Auto Publish Powered By : XYZScripts.com
error: