17.1 C
New York
Saturday, September 18, 2021
Home Taste 🌺അട - താമരവിത്ത് - ഈന്തപ്പഴം - പായസം🌺

🌺അട – താമരവിത്ത് – ഈന്തപ്പഴം – പായസം🌺

✍ദീപ നായർ (deepz) ബാഗ്ലൂർ

എല്ലാവർക്കും നമസ്കാരം

ഈ വർഷത്തെ ജന്മാഷ്ടമിയും ആഘോഷങ്ങളില്ലാതെ കടന്നു പോയി.തിന്മയെ നിഗ്രഹിച്ചു നന്മയെ വീണ്ടെടുക്കാൻ അവതരിച്ച ഭഗവാൻ കൃഷ്ണന്റെ ജനനം. അഷ്ടമിരോഹിണി. ഭഗവാന്റെ ലീലാവിലാസങ്ങൾ പറഞ്ഞാൽ തീരില്ല. ഉറിയിലെ വെണ്ണക്കലത്തിൽ നിന്നും വെണ്ണ കട്ടുതിന്നതും ഗോപസ്ത്രീകളുടെ വെണ്ണക്കലം എറിഞ്ഞുടച്ചതും, മണ്ണു വാരിത്തിന്നതും, ഉരലിൽ കെട്ടിയിട്ടതും, വായിൽ വിശ്വദർശനം നൽകിയതും, ഓടക്കുഴൽനാദത്തിൽ മയിലുകൾ ആടിയതും, കടമ്പുകൾ പൂത്തതും, ഗോപികമാരുടെ കൂടെ ആടിപ്പാടിയതും, രാധയോടുള്ള പ്രേമവും അങ്ങനെയങ്ങനെ നീളുന്നു ഭഗവാന്റെ കേളികൾ.
ഉണ്ണിക്കണ്ണനു നേദിച്ച ഉണ്ടാക്കാൻ എളുപ്പവും രുചികരവുമായ ഒരു സ്പെഷ്യൽ പായസം റെസീപ്പിയും പിക്സുമാണ് ഇന്നത്തെ പാചകത്തിൽ.

🌺അട-താമരവിത്ത്-ഈന്തപ്പഴം പായസം🌺

🌻ആവശ്യമായ സാധനങ്ങൾ🌻

🌸അരി അട-50 ഗ്രാം
🌸തിളച്ച വെള്ളം-100 മി. ലി.
🌸താമരവിത്ത്-10 ഗ്രാം
🌸ഈന്തപ്പഴം-10 എണ്ണം
🌸ഫുൾക്രീം പാൽ-1ലിറ്റർ
🌸മിൽക്ക്മെയ്ഡ്-1ടിൻ
🌸ജാതിയ്ക്കപൗഡർ-1/4 ടീസ്പൂൺ
🌸നെയ്യ്-4ടേബിൾ സ്പൂൺ
🌸അണ്ടിപ്പരിപ്പ്-25 ഗ്രാം
🌸ബദാംപരിപ്പ്-25ഗ്രാം
🌸ഉണക്കമുന്തിരി-25ഗ്രാം

🌻പാചകവിധി🌻

🌸അരി അട കഴുകി തിളച്ച വെള്ളത്തിൽ 20 മിനിറ്റ് കുതിർത്തു വയ്ക്കുക.

🌸താമരവിത്ത് എണ്ണയില്ലാതെ വറുത്ത് തരുതരുപ്പായി പൊടിച്ചു വയ്ക്കുക.

🌸ഈന്തപ്പഴം കുരു കളഞ്ഞു ചെറുതായി മുറിച്ചു വയ്ക്കുക.

🌸പാൽ തിളപ്പിച്ച്, അതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന അട വെള്ളമൂറ്റിക്കളഞ്ഞ് ചേർക്കുക. കൂടെ താമരവിത്ത് പൊടിച്ചതും ഈന്തപ്പഴം കഷണങ്ങളും ചേർത്ത് നന്നായി ഇളക്കുക. നന്നായി തിളച്ചു തുടങ്ങിയാൽ സ്റ്റൗവ് സിമ്മിലാക്കി വേവിക്കുക.

🌸വെന്തു കഴിഞ്ഞാൽ ഒരു ടിൻ മിൽക്ക്മെയ്ഡ് ചേർത്തിളക്കി നന്നായി തിളപ്പിക്കുക. ഒന്നു കുറുകി വന്നാൽ ജാതിയ്ക്ക പൊടി ചേർത്തിളക്കി സ്റ്റൗവ് ഓഫ് ചെയ്ത് അടച്ചു വയ്ക്കുക.

🌸നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും, മുന്തിരിയും ബദാമും വറുത്ത് പായസത്തിൽ ചേർക്കുക.

🌸ചൂടാറിക്കഴിഞ്ഞ് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ചെറി ചേർത്തിളക്കി സെർവ് ചെയ്യാം സ്പെഷ്യൽ അട-താമരവിത്ത്-ഈന്തപ്പഴം പായസം.

✍ദീപ നായർ (deepz) ബാഗ്ലൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അഫ്ഗാനിസ്ഥാനിലെ സി.ഐ.എ.യുടെ രഹസ്യ ദൗത്യവും യു. എസ്. പൗരാവലിയുടെയും അഫ്ഗാൻ അമേരിക്കൻസിന്റെ മോചനവും

ഫിലാഡൽഫിയ, യു. എസ്. എ: അമേരിക്കൻ അതീവ രഹസ്യ സേനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി താലിബാന്റെ ക്രൂരതയിൽ നിന്നും രക്ഷിച്ച അമേരിക്കൻസിന്റേയും അമേരിക്കൻ അഫ്ഗാനികളുടെയും ശോചനീയമായ കഥകൾ വെളിച്ചത്തിലേക്ക്. അഫ്ഗാനിസ്ഥാനിൽ ജനിച്ചു അമേരിക്കൻ...

മലയാള കവിതയിലെ മാണിക്യ രത്നങ്ങൾ –ഇരയിമ്മൻ തമ്പി

ബാലരാമവർമ മഹാരാജാവിന്റെ സദസ്സിലെ കവി. 1782-ൽ ജനനം. ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം എന്നീ ആട്ടക്കഥകൾ അടക്കം നിരവധി കൃതികൾ. 1855-ൽ അന്തരിച്ചു. ''ഓമനത്തിങ്കൾക്കിടാവോ, നല്ല-കോമളത്താമരപ്പൂവോപൂവിൽ നിറഞ്ഞ മധുവോ, പരി-പൂർണേന്ദു തൻറെ നിലാവോ ?പുത്തൻ പവിഴക്കൊടിയോ?...

ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് ആയി മത്സരിക്കുന്ന ഡോ. ദേവി നമ്പ്യാപറമ്പിലിന് കേരള ടൈംസ് ധനസമാഹാരം നടത്തുന്നു

  ധനസമാഹാര മീറ്റിംഗ് സെപ്റ്റംബർ 21ന് ചൊവ്വാഴ്ച്ച വൈകുന്നേരം 6. 30 ന് ഓറഞ്ച് ബെർഗിലുള്ള സിത്താർ പാലസിൽ  ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് ആയി മത്സരിക്കുന്ന ഡോ. ദേവി നമ്പ്യാപറമ്പിലിന് കേരള ടൈംസ്...

കേരള തനിമയിൽ കേളികൊട്ടുയർന്നപ്പോൾ മഞ്ച് ഓണാഘോഷം വർണ്ണശബളമായി

മഞ്ച് ഡാൻസ് ഫോർ ലൈഫ് ഡാൻസ് മത്സര വിജയികൾക്ക് പുരസ്‌കാരങ്ങൾ നൽകി ന്യൂജേഴ്‌സി: കേരളീയ വസ്ത്രമണിഞ്ഞ്  താലപ്പൊലിയേന്തിയ മങ്കമാരും കൗമാരക്കാരും , അവർക്കു പിന്നിലായി 14 പേരടങ്ങിയ ചെണ്ടമേളക്കാർ, മുത്തുക്കുടയുടെ അകമ്പടിയോടെ സർവ്വാഭരണ ഭൂഷണിതനായി ...
WP2Social Auto Publish Powered By : XYZScripts.com
error: