17.1 C
New York
Thursday, October 21, 2021
Home Taste 🌸റൈസ്-നെസ്കഫേ പ്രഥമൻ🌸

🌸റൈസ്-നെസ്കഫേ പ്രഥമൻ🌸

✍ദീപ നായർ (deepz) ബാംഗ്ലൂർ

എല്ലാവർക്കും നമസ്കാരം

പാചകപരീക്ഷണങ്ങൾ സ്ഥിരമായി ചെയ്യുന്ന ആളാണ് ഞാൻ. പാചകമത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങിയതോടെ അതിന്റെ ഇടവേളകൾ കുറഞ്ഞു. എല്ലാവരും ഇഷ്ടപ്പെടും കഴിക്കും എന്നു തോന്നുന്ന സാധനങ്ങൾ മാത്രമേ ഉണ്ടാക്കുള്ളൂ എന്നു നിർബ്ബന്ധമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നിറപറ പൊന്നോണം മത്സരം പൊടിപൊടിക്കുന്നു. ഒന്നും രണ്ടും മൂന്നും റൗണ്ട് കഴിഞ്ഞു, സെമി ഫൈനലിൽ നിന്നും ഫൈനലിൽ എത്തി. ഇനിയല്ലേ ചലഞ്ച്. ഇന്നവേറ്റീവ് റൗണ്ട്-ഇതുവരെ ആരും ഉണ്ടാക്കിയിട്ടില്ലാത്ത, എവിടേയും കേൾക്കാത്ത പാചകക്കുറിപ്പ് ആയിരിക്കണം. മധുരത്തിനായി ഞാൻ ആലോചിച്ചുണ്ടാക്കിയത്-നെസ്കഫേ പ്രഥമൻ. ഉണ്ടാക്കുമ്പോൾ അത്ര മതിപ്പൊന്നും തോന്നിയില്ല എങ്കിലും കഴിച്ചപ്പോൾ ‘എന്റെ സാറേ! പരിസരം മറന്നുപോയി, അത്രയ്ക്ക് രുചി’. അപ്പോ ഉണ്ടാക്കാൻ എളുപ്പവും, കാണാൻ നല്ല ചന്തവും, കഴിക്കാൻ നല്ല രുചിയുമുള്ള നെസ്കഫേ പ്രഥമന്റെ പാചകവിധിയിലേക്ക് കടന്നാലോ👇

🌸റൈസ്-നെസ്കഫേ പ്രഥമൻ

🌿ആവശ്യമായ സാധനങ്ങൾ

🌸മട്ട പൊടിയരി-1/2 കപ്പ്
🌸വെള്ളം-1 1/4 കപ്പ്
🌸പഞ്ചസാര-100 ഗ്രാം
🌸ഫുൾക്രീം പാൽ-1 കപ്പ്
🌸നെസ്കഫേ-1 ടീസ്പൂൺ
🌸ചെറുചൂടുവെള്ളം-3 ടീസ്പൂൺ
🌸നെയ്യ്-3 ടേബിൾ സ്പൂൺ
🌸അണ്ടിപ്പരിപ്പ്-4 എണ്ണം
🌸ബദാം-4എണ്ണം
🌸തേങ്ങാക്കൊത്ത്-2ടേബിൾ സ്പൂൺ

🌿പാചകവിധി

🌸 മട്ട പൊടിയരി നന്നായി കഴുകി 15 മിനിറ്റ് 1 1/4 കപ്പ് വെള്ളത്തിൽ കുതിർത്ത് നാലു വിസിൽ വരുന്നത് വരെ വേവിക്കുക.

🌸പ്രഷർ പോയിക്കഴിഞ്ഞാൽ പാൽ ചേർത്ത് തിളപ്പിച്ച് പഞ്ചസാര ചേർക്കുക. നന്നായി തിളപ്പിക്കുക.

🌸3 ടീസ്പൂൺ ചെറുചൂടുവെള്ളത്തിൽ നെസ്കഫേ ചേർത്ത് തിളക്കുന്ന പ്രഥമനിലേക്ക് ഒഴിച്ച് നന്നായി തിളപ്പിക്കുക. സ്റ്റൗവ് ഓഫ് ചെയ്ത് അടച്ചു വയ്ക്കുക.

🌸നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത് ചേർത്ത് നിറം മാറിത്തുടങ്ങുമ്പോൾ അണ്ടിപ്പരിപ്പും ബദാമും ചേർത്ത് സ്വർണ്ണവർണ്ണമാകുമ്പോൾ പ്രഥമനിലേക്ക് ചേർത്തിളക്കുക.

🌸മധുരത്തിനായി സ്പെഷ്യൽ റൈസ്-നെസ്കഫേ പ്രഥമൻ തയ്യാർ.

🌸സെർവ്വിംഗ് ഡിഷിൽ അല്പം കോഫി ഡികോക്ഷൻ ഒഴിച്ചു അതിന്റെ മുകളിലേക്ക് പായസം വിളമ്പി വറുത്തെടുത്ത തേങ്ങയും അണ്ടിപ്പരിപ്പും കൊണ്ട് ഗാർനിഷ് ചെയ്യുക.

ദീപ നായർ (deepz) ബാംഗ്ലൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര വെള്ളിയാഴ്ച്ച.

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര നാളെ ഇരുപത് ദിവസത്തെ കാത്തിരി​പ്പിന് ഒടുവിൽ ലക്ഷ്യസ്ഥാനമായ ആലപ്പുഴ ബീച്ചിലെത്താൻ പടക്കപ്പലിന് യാത്രാനുമതി. ആലപ്പുഴ ബൈപാസ്​​​ മേൽപാലം വഴി കപ്പൽ എത്തിക്കാനുള്ള നീക്കത്തിന്​ ദേശീയപാത അധികൃതർ...

കാലാവസ്ഥാ റിപ്പോർട്ട് ചെയ്യുന്നതിനിടെ ലൈവ് പോയത്, അശ്ലീല വിഡിയോ

വാഷിംഗ്ടൺ: തത്സമയ പ്രക്ഷേപണത്തിനിടെ അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭ്വാവികമാണ്. എന്നാൽ അമേരിക്കയിലെ ചാനൽ ഇത്തരത്തിൽ ഒരു അപകടം പിണഞ്ഞതിനെതുടർന്ന് പോലീസ് അന്വേഷണം നേരിടുകയാണ്. വാഷിംഗ്ടണിലാണ് സംഭവം. കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അശ്ലീല വീഡിയോ തെറ്റി...

കവി അയ്യപ്പനെ സ്മരിക്കുമ്പോൾ

"സുഹൃത്തെ,മരണത്തിനുമപ്പുറംഞാൻ ജീവിക്കുംഅവിടെ ഒരു പൂക്കാലമുണ്ടായിരിക്കും…" 'ജീവിതമെന്നാൽ സ്വാതന്ത്ര്യ'മെന്നാണെന്ന് കവിതകളിലൂടെയും സ്വജീവിതത്തിലൂടെയും നിർവചിച്ച കവിയാണ് അയ്യപ്പൻ. ജീവിതവും രതിയും പ്രണയവും കാമവും കണ്ണുനീരും ഒക്കെ നമുക്ക് മുന്നിൽ തുറന്നുവെച്ച് രഹസ്യങ്ങളുടെ ഭാണ്ഡം ചുമക്കാതെ, വിധേയത്വത്തിന്റെ അടയാളമോ...

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്ന് ആരോഗ്യ മന്ത്രി.

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിച്ച് വരുന്നത്. കനത്ത മഴയെ തുടര്‍ന്ന് പലര്‍ക്കും ക്യാമ്പുകളില്‍ കഴിയേണ്ട അവസ്ഥയുണ്ടായി. വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് ബാധയില്‍...
WP2Social Auto Publish Powered By : XYZScripts.com
error: