17.1 C
New York
Monday, August 15, 2022
Home Taste 🌸പൊങ്കലും സാമ്പാറും

🌸പൊങ്കലും സാമ്പാറും

ദീപ നായർ (deepz)ബാംഗ്ലൂർ

എല്ലാവർക്കും നമസ്‌കാരം

ലോക്ഡൗൺ തുടങ്ങി ഇത്രയും ദിവസമായിട്ടും രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവില്ല. പോരാത്തതിന് ഒന്നിനു പിറകെ ഒന്നായി എത്തുന്ന ചുഴലിക്കാറ്റിന്റെ താണ്ഡവവും കൂടിയായപ്പോൾ വല്ലാത്തൊരു അവസ്ഥയിലാണ് പല സ്ഥലങ്ങളിലേയും ജനങ്ങൾ. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് മുന്നോട്ടു പോകുക. സർവ്വേശ്വരനോട് പ്രാർത്ഥിക്കാം, എല്ലാം നേരിടാനുള്ള കരുത്തേകണേ, ഊർജ്ജം പകരണേ എന്ന്.

ഇന്ന് ഒരു തമിഴ്നാട് സ്പെഷൽ ബ്രേക്ക്ഫാസ്റ്റ് ആണ് താരം. പൊങ്കൽ എന്നെല്ലാവരും കേട്ടുകാണുമല്ലോ. വേവിച്ച അരി എന്നാണ് പൊങ്കലിന്റെ അർത്ഥം. തമിഴരുടെ വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. തൈമാസത്തിലെ ആദ്യദിവസം അതായത് ജനുവരി പതാനാലിനാണ് പൊങ്കൽ ആഘോഷിക്കുന്നത്. അന്നേ ദിവസം അവർ വെൺപൊങ്കൽ, ശർക്കരപൊങ്കൽ തുടങ്ങിയവ ഉണ്ടാക്കി കാർഷിക ദേവനായ സൂര്യഭഗവാന് നേദിക്കുന്നു. പൊങ്കൽ തിളച്ചുതൂവുമ്പോൾ ‘പൊങ്കലോ പൊങ്കൽ’ എന്നു പറഞ്ഞു കുരവയിടും സ്ത്രീകൾ. അപ്പോ പൊങ്കലിന്റെ ഏകദേശരൂപം കിട്ടിയല്ലോ. ഇനി ഉണ്ടാക്കുന്ന രീതി നോക്കാം.

🌸പൊങ്കലും സാമ്പാറും

🍁ആവശ്യമായ സാധനങ്ങൾ

1.ജീരകശാല അരി-1കപ്പ്
2.ചെറുപയർപരിപ്പ്-3/4കപ്പ്
3.നെയ്യ്-100മി.ലി
4.ജീരകം-1ടീസ്പൂൺ
5.കുരുമുളക്-2ടീസ്പൂൺ
6.അണ്ടിപ്പരിപ്പ്-50ഗ്രാം
7.ഉപ്പ്-പാകത്തിന്
8.വെള്ളം-3 1/2 കപ്പ്

🍁പാകം ചെയ്യുന്ന വിധം

🍁ചെറുപരിപ്പ് കഴുകി നിറം മാറാതെ വറുത്തെടുക്കുക.

🍁അരി കഴുകി ഊറ്റി വയ്ക്കുക.

🍁നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ് സ്വർണ്ണവർണ്ണത്തിൽ വറുത്തു കോരുക.

🍁പകുതി നെയ്യിൽ 1/2 ടീസ്പൂൺ ജീരകവും ഒരു ടീസ്പൂൺ കുരുമുളകും പൊട്ടിച്ച് കുറച്ചു വറുത്തു മാറ്റിവച്ച അണ്ടിപ്പരിപ്പും ഇട്ട് വറുത്തു വച്ച അരി ചേർത്ത് കുറച്ചു നേരം വറുക്കുക. അതിനു ശേഷം വറുത്തു വച്ച പരിപ്പും ചേർത്ത് ഒന്നു കൂടി വറുക്കുക.

🍁അതിലേക്ക് മൂന്നര കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് അടച്ച് ഒരു വിസിൽ വന്നതിനു ശേഷം സിമ്മിലാക്കി പത്തു മിനിറ്റ് വയ്ക്കുക. അതിനു ശേഷം സ്റ്റൗവിൽ നിന്നും മാറ്റാം.

🍁പ്രഷർ പോയി കഴിഞ്ഞു അടപ്പ് തുറന്ന് നന്നായി ഇളക്കി മാറ്റി വച്ച പകുതി നെയ്യിൽ ബാക്കിയുള്ള ജീരകവും കുരുമുളകും വറുത്തതും അണ്ടിപ്പരിപ്പും ചേർത്തിളക്കി ചൂടോടെ വിളമ്പാം. കൂട്ടിനായി രുചികരമായ വറുത്തരച്ച സാമ്പാറും.

🌼സാമ്പാർ

🌼ആവശ്യമുള്ള സാധനങ്ങൾ

1 തുവരപ്പരിപ്പ്-1/2 കപ്പ്
2 കായം-1/4 ടീസ്പൂൺ
3 വെളിച്ചെണ്ണ-1ടീസ്പൂൺ
4 വെള്ളം-1കപ്പ്
5 സാമ്പാർ ഉള്ളി-1കപ്പ്
6 തക്കാളി-1എണ്ണം
7 മഞ്ഞൾ പൊടി-1/2 ടീസ്പൂൺ
8 ഉപ്പ് പാകത്തിന്
9 വെള്ളം പാകത്തിന്
10 പുളി വെള്ളം-1/4 കപ്പ്
11 കറിവേപ്പില-1തണ്ട്

🌼വറുത്തരയ്ക്കാൻ

1 എണ്ണ-3 ടീസ്പൂൺ
2ഉലുവ-1/4 ടീസ്പൂൺ
3 ഉഴുന്നുപരിപ്പ്-1/2 ടീസ്പൂൺ
4 കടലപരിപ്പ്-1/2 ടീസ്പൂൺ
5 നാളികേരം ചിരവിയത്-1 കപ്പ്
6 കറിവേപ്പില-1തണ്ട്
7 മല്ലി-4 ടീസ്പൂൺ
8 ഉണക്കമുളക്-5-6എണ്ണം

🌼വറുത്തുകൊട്ടാൻ

1 വെളിച്ചെണ്ണ-3 ടീസ്പൂൺ
2 കടുക്-1 ടീസ്പൂൺ
3 ഉണക്കമുളക്-2 എണ്ണം
4 കറിവേപ്പില-1 തണ്ട്

🌼പാകം ചെയ്യുന്ന വിധം

🌼തുവരപ്പരിപ്പ് കഴുകി വെള്ളവും വെളിച്ചെണ്ണയും കായവും ചേർത്ത് പ്രഷർ കുക്ക് ചെയ്യുക

🌼എണ്ണ ചൂടാക്കി ഉലുവ, കടലപ്പരിപ്പ്,ഉഴുന്നുപരിപ്പ് എന്നിവ യഥാക്രമം വഴറ്റി മല്ലി, മുളക് ഇവ ചേർത്ത് വറുക്കുക. നാളികേരവും കറിവേപ്പിലയും ചേർത്ത് വെള്ളം വലിഞ്ഞ് സ്വർണനിറമാവുമ്പോൾ സ്റ്റൗവിൽ നിന്നും മാറ്റി ചൂടാറുമ്പോൾ നന്നായി അരച്ചെടുക്കുക.

🌼പ്രഷർ പോയിക്കഴിഞ്ഞാൽ ഉള്ളിയും തക്കാളിയും മഞ്ഞൾപ്പൊടി, പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക.

🌼വെന്തു കഴിഞ്ഞു പുളിവെള്ളം ചേർത്ത് തിളപ്പിക്കുക.

🌼അരച്ചതൊഴിച്ച് നന്നായി തിള വരുമ്പോൾ കറിവേപ്പില താഴ്ത്തി സ്റ്റൗവ് ഓഫ് ചെയ്ത് അടച്ചു വയ്ക്കുക.

🌼വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് മുളകും കറിവേപ്പിലയും വറുത്ത് കൂട്ടാനിലേക്കു ചേർക്കുക.

🌼ചൂടോടെ പൊങ്കലിനു മുകളിൽ ഒഴിച്ചു സെർവ് ചെയ്യാം.

🌼ആഹാ! അടിപൊളി breakfast തയ്യാർ.

🌼🌼🌼സാധാരണ ചോറു വയ്ക്കാൻ ഉപയോഗിക്കുന്ന അരി ഉപയോഗിക്കാം.

ദീപ നായർ (deepz)✍

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: