17.1 C
New York
Sunday, June 4, 2023
Home Taste 🌶️ ഇന്നത്തെ പാചകം 🍳 ബ്രഡ്‌ സ്നാക്ക്

🌶️ ഇന്നത്തെ പാചകം 🍳 ബ്രഡ്‌ സ്നാക്ക്

വിവേക് പഞ്ചമൻ

ഇന്ന് നമുക്ക് ബ്രെഡ് കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ഒരു പലഹാരം ഉണ്ടാക്കി നോക്കാം. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉള്ള കുറച്ച്‌ ചേരുവകൾ മതി ഇത്‌ ഉണ്ടാക്കാൻ.


ചേരുവകൾ


ബ്രെഡ് – 6 എണ്ണം

എണ്ണ – 1 ടേബിൾസ്പൂൺ

നല്ല ജീരകം / പെരുംജീരകം – 1/4 ടീസ്പൂൺ

സവാള – 1 കൊത്തി അരിഞ്ഞത്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 3/4 ടീസ്പൂൺ

പച്ചമുളക് – 2 എണ്ണം കൊത്തി അരിഞ്ഞത്

കാരറ്റ്, ഗ്രീൻ പീസ് – 1/4 കപ്പ്‌ ( ബീൻസും ഉപയോഗിക്കാം )

ഉരുളകിഴങ്ങ് – 2 എണ്ണം വേവിച്ച് ഉടച്ചത്

മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ

ഗരം മസാല പൊടി – 1/4 ടീസ്പൂൺ

കുരുമുളക് പൊടി – 1/4 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

മല്ലിയില – ആവശ്യത്തിന്


ഉണ്ടാക്കുന്ന വിധം


പാൻ വെച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ചു കൊടുക്കുക.

എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് നല്ല ജീരകം / പെരുഞ്ചീരകം ഇട്ടു കൊടുക്കുക. ഇനി അതിലേക്ക് സവാളയും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റുക.

ഇനി ഇതിലേക്ക് ക്യാരറ്റ്, ഗ്രീൻപീസ് എന്നിവ ചേർത്ത് വഴറ്റുക.

ക്യാരറ്റ്, ഗ്രീൻപീസ് എന്നിവ വെന്തുകഴിയുമ്പോൾ അതിലേക്ക് മസാലപ്പൊടികൾ ചേർത്ത് കൊടുക്കാം.

മഞ്ഞൾപ്പൊടിയും ഗരംമസാലപ്പൊടിയും കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കുക.

ഇനി ഇതിലേക്ക് വേവിച്ച്‌ വെച്ചിട്ടുള്ള ഉരുളക്കിഴങ്ങ് കൂടെ ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക.

ഉരുളക്കിഴങ്ങിന് വലിയ കട്ടകൾ ഉണ്ടെങ്കിൽ ഉടച്ചു കൊടുക്കുക. എല്ലാം നന്നായി യോജിപ്പിച്ച് കിട്ടുമ്പോൾ തീ കെടുത്താം. നമ്മുടെ ഫില്ലിംഗ് റെഡി.

ഇനി ബ്രെഡ് എടുത്ത് അതിന്റെ നാല് വശത്തുള്ള ബ്രൗൺ കളർ ഉള്ള ഭാഗം മുറിച്ചു മാറ്റുക.

എന്നിട്ട് ഒരു ചപ്പാത്തി കോൽ ഉപയോഗിച്ച് ഓരോ ബ്രെഡും നല്ല പോലെ പരത്തിയെടുക്കുക.

ഇനി ഒരു ബ്രെഡിന്റെ മുകൾഭാഗത്ത് ആയിട്ട് നമ്മൾ ഉണ്ടാക്കി വെച്ചിട്ടുള്ള ഫില്ലിംഗ് ചേർത്ത്, അതിന്റെ മുകളിൽ പരത്തി എടുത്ത വേറെ ബ്ബ്രെഡ് വെച്ച്, കൈവിരലിൽ വെള്ളമുപയോഗിച്ച് നന്നായിട്ട് ബ്രെഡിന്റെ 4 ഭാഗവും ഒട്ടിച്ചു കൊടുക്കുക.

ഒരു പാനിൽ എണ്ണ ഒഴിച്ച് അത് നല്ലപോലെ ചൂടാക്കുമ്പോൾ, റെഡിയാക്കി വെച്ചിട്ടുള്ള ബ്രെഡ് അതിലേക്കിട്ട് തിരിച്ചും മറിച്ചുമിട്ട് നല്ലപോലെ മൊരിച്ചെടുക്കുക.

അങ്ങനെ നമ്മുടെ ബ്രഡ് സ്നാക്സ് റെഡി.

▪️ എണ്ണയുടെ ചൂട് കൂടാനും പാടില്ല കുറയാനും പാടില്ല. (എണ്ണയുടെ ചൂട് കുറവാണെങ്കിൽ,ബ്രെഡ് എണ്ണം മൊത്തം വലിച്ചെടുക്കും. എണ്ണയുടെ ചൂട് കൂടുതലാണെങ്കിൽ, ബ്രെഡ് പെട്ടെന്ന് കരിഞ്ഞുപോകും.)

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

ആര്‍ത്തവ ദിവസങ്ങളില്‍ കഴിക്കേണ്ട പ്രത്യേക ഭക്ഷണക്രമം ഇല്ലെങ്കിലും ഈ ദിവസങ്ങളില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. ആര്‍ത്തവ രക്തം പുറന്തള്ളാനായി ഗര്‍ഭാശയ, ഉദര പേശികള്‍ ചുരുങ്ങുമ്പോഴാണ് ആര്‍ത്തവ ദിനങ്ങള്‍ ബുദ്ധിമുട്ടേറിയതാകുന്നത്. പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് എന്ന രാസവസ്തു...

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ഭൂരിപക്ഷം ശരിയാകണമെന്നില്ല. ...................................................................... ഒരു ഗ്രാമത്തിലെ പ്രവാചകൻ സത്യസന്ധമായ പ്രവചനങ്ങൾ കൊണ്ടു ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിൻ്റെ മുൻകൂട്ടിയുളള നിർദ്ദേശങ്ങൾ, നാടിനെ പല അപകടങ്ങളിൽ നിന്നും രക്ഷിച്ചിരുന്നു. ഒരിയ്ക്കലൊരു മഴയ്ക്കുശേഷം ഗ്രാമത്തിലെ തടാകത്തിൽ നിന്നു വെള്ളം കുടിക്കരുതെന്ന് അദ്ദേഹം...

🌞ശുഭദിനം🌞 | 2023 | ജൂൺ 04 | ഞായർ ✍അർച്ചന കൃഷ്ണൻ

" നീ നിന്നെ സ്നേഹിക്കുന്നത് പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക " ബൈബിൾ ഇന്ന് അന്യം നിന്നുപോയതും,ഇപ്പോൾ പഴയ കാല സിനിമകളിൽ മാത്രം കാണുന്നതുമായ സംസ്കാരമായിരുന്നു കൂട്ടുകുടുംബം. എന്നാൽ ഇന്ന് ആ കാഴ്ചകളൊക്കെ മണ്മറഞ്ഞു പോയി...

🙋🏻‍♂️🤷🏻‍♂️Quiz time🙋🏻‍♂️🤷🏻‍♂️ ✍Abel Joseph Thekkethala

SCIENCE DEFINITIONS QUIZ🤷🏻‍♂️🙋🏻‍♂️ 1. What is the study of heart called? A: Cardiology 2. What is the study of handwriting? A: Graphology 3.What is the study of art of...
WP2Social Auto Publish Powered By : XYZScripts.com
error: