17.1 C
New York
Thursday, March 23, 2023
Home Taste 🌶️🌶️കർണ്ണാടക സ്പെഷ്യൽ കാര കഡുബു

🌶️🌶️കർണ്ണാടക സ്പെഷ്യൽ കാര കഡുബു

എല്ലാവർക്കും നമസ്‌കാരം

എന്തായാലും സംഭവബഹുലമായ കാലഘട്ടത്തിലൂടെയുള്ള യാത്ര ബഹുരസം അല്ലേ. കൊറോണ ഒന്നാമൻ്റേയും രണ്ടാമൻ്റേയും വിളയാട്ടം കഴിയുമ്പോഴേക്കും ചുഴലിക്കൊടുങ്കാറ്റായി, പേമാരിയായി. ഉലഞ്ഞാടി മുങ്ങിനിവരുമ്പോഴേക്കും മൂന്നാമൻ്റെ വരവായി. ഇതിനിടയിൽ തമിഴൻ്റെ വിരുതും ചില്ലറ കൊലപാതകങ്ങളും പീഠനങ്ങളും മൗനവും വാചാലതയും തോന്ന്യാസങ്ങളും വിലക്കയറ്റവും എല്ലാമാവുമ്പോൾ ചാനലുകൾക്ക് ചാകര, സാധാരണ ജനങ്ങൾ ആകെ സംശയത്തിൽ – നിക്കണോ പോണോ🤔

🌶️🌶️കർണ്ണാടക സ്പെഷ്യൽ കാര കഡുബു

🏵️ആവശ്യമായ സാധനങ്ങൾ

🌶️അരിപ്പൊടി-ഒരു കപ്പ്
🌶️വെള്ളം-ഒന്നര കപ്പ്
🌶️ ഉപ്പ്-പാകത്തിന്
🌶️നെയ്യ്-രണ്ടു ടീസ്പൂൺ
🌶️പാൽ-നാലു ടീസ്പൂൺ
🌶️കടലപ്പരിപ്പ്-അര കപ്പ്
🌶️പച്ചമുളക്-നാലെണ്ണം
🌶️ഇഞ്ചി-രണ്ടിഞ്ചു കഷണം
🌶️മല്ലിയില-ഒരു പിടി
🌶️കാരറ്റ്-ഒരെണ്ണം ഗ്രേറ്റ്‌ ചെയ്തത്
🌶️തേങ്ങ ചിരവിയത്-ഒരു കപ്പ്
🌶️മഞ്ഞൾപ്പൊടി-1/4 ടീസ്പൂൺ
🌶️ഉപ്പ്-പാകത്തിന്

🏵️ഉണ്ടാക്കുന്ന വിധം

🌶️🌶️കടലപ്പരിപ്പ് നന്നായി കഴുകി രണ്ടുമൂന്നു മണിക്കൂർ കുതിർത്തു വയ്ക്കുക.

🌶️🌶️കുതിർത്ത കടലപ്പരിപ്പ്, തേങ്ങ, പച്ചമുളക്, ഇഞ്ചി, മല്ലിയില, മഞ്ഞൾപ്പൊടി, ഉപ്പ് ഇവയെല്ലാം ഒന്നിച്ചാക്കി തരുതരുപ്പായി അരച്ച് കാരറ്റ് ഗ്രേറ്റ് ചെയ്തതു ചേർത്ത് നന്നായി യോജിപ്പിച്ചു വയ്ക്കുക.

🌶️🌶️ ഉപ്പും നെയ്യും പാലും ചേർത്ത് വെള്ളം തിളപ്പിച്ച് അരിപ്പൊടി ചേർത്ത് കുഴച്ചെടുക്കുക.

🌶️🌶️ബോൾ വലുപ്പത്തിൽ ഉരുളയെടുത്ത് ഓയിൽ പേപ്പറിൽ വച്ച് പൂരിയുടെ വലുപ്പത്തിൽ കട്ടിയിൽ കൈകൊണ്ട് പരത്തി നടുവിൽ കുറച്ച് തയ്യാറാക്കിയ മിശ്രിതം വച്ചു മടക്കി അറ്റം ഒട്ടിച്ചു വയ്ക്കുക. ബാക്കിയുള്ള മാവും മിശ്രിതവും കൊണ്ട് ഇതുപോലെ ചെയ്യുക.

🌶️🌶️സ്റ്റീമറിൽ നിരത്തി പന്ത്രണ്ടു-പതിനാലു മിനിറ്റ് ആവിയിൽ വേവിക്കുക

🌶️🌶️വ്യത്യസ്തവും സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ പലഹാരം കാര കഡുബു തയ്യാറായി.

🌶️🌶️ചൂടോടെ ചട്നിയുടെ കൂടെ വിളമ്പാം.

തയ്യാറാക്കിയത്: ദീപ നായർ(deepz)ബാഗ്ലൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ “MAT DAY ” വിവിധ പരിപാടികളോടെ ആചരിക്കുന്നു

ടാമ്പാ :- മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാർച്ച് 25 നു "MAT Cares MAT DAY " വിപുലമായ പരിപാടികളോടെ, ക്നായി തോമൻ സോഷ്യൽ ഹാൾ, 225 N ഡോവർ റോഡ്, ഫ്ലോറിഡ...

മലയാളി മനസ്സ് — ആരോഗ്യ വീഥി

തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മരങ്ങൾ പഠിപ്പിക്കുന്ന പാഠം .......................................................... കഠിനമായ വെയിലിൽ നടന്നുവലഞ്ഞ രണ്ടു യുവാക്കൾ ഒരു മരത്തണലിൽ ഇരിക്കാനിടയായി. സമീപത്തെങ്ങും മറ്റൊരു മരവും ഉണ്ടായിരുന്നില്ല. കുറേ നേരം അവിടിരുന്ന അവർ ക്ഷീണത്താൽ ഉറങ്ങിപ്പോയി. ഉറക്കമുണർന്ന അവരിലൊരാൾ, മരത്തിൻ്റെ ശിഖരങ്ങളിലേക്കു...

*ശുഭദിനം* | 2023 | മാർച്ച് 23 | വ്യാഴം ✍ കവിത കണ്ണന്‍

ആ പൂച്ച വലയിലകപ്പെട്ടു. അതിനെ രക്ഷിക്കാന്‍ അയാള്‍ ഒരുങ്ങി. പക്ഷേ, അതിനിടെ പൂച്ച അയാളുടെ കയ്യില്‍ മാന്തി. കയ്യില്‍ രക്തം പൊടിഞ്ഞു. എന്തിന് അനാവശ്യകാര്യങ്ങളിലിടപെടുന്നു എന്ന് ചിന്തിച്ച് അയാള്‍ പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ...
WP2Social Auto Publish Powered By : XYZScripts.com
error: