തയ്യാറാക്കിയത് : മീനാക്ഷി സജി, കുമാരനല്ലൂർ
ചേരുവകൾ
1) വെളിച്ചെണ്ണ- 4 ടേബിൾ സ്പൂൺ
2) മീൻതല- 1, കി.ഗ്രാം (ഇടത്തരം കഷണങ്ങളാക്കിയത്)
3) മുളകുപൊടി- 4 ടേബിൾ സ്പൂൺ
4) മല്ലിപ്പൊടി- 2 ടീസ്പൂൺ
5) മഞ്ഞൾപൊടി – 1 ടീസ്പൂൺ
6) ഉലുവ- 1/2 ടീസ്പൂൺ
7) കായപ്പൊടി- 1/4 ടീസ്പൂൺ
8) ഇഞ്ചി – ഒരു കഷണം
9) വെളുത്തുള്ളി- 8 അല്ലി
10) പച്ചമുളക്- 5 എണ്ണം
11) കറിവേപ്പില- രണ്ട് തണ്ട്
12) കുടംപുളി- 6 എണ്ണം (ഇത് വെള്ളത്തിൽ കുതിർക്കുക)
13) ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം അതിലേക്ക് ഉലുവ ഇടുക. ശേഷം കടുക് താളിക്കുക. കടുകിനുശേഷം കറിവേപ്പില ഇടുക അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ,.ഇവ ചേർത്ത് വഴറ്റുക. തുടർന്ന് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, കുടംപുളി എന്നിവ ചേർത്ത് നന്നായി വഴറ്റിയതിനു ശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് തല കഷ്ണങ്ങൾ ഇടുക. കുറഞ്ഞത് പതിനഞ്ച് മിനിട്ടെങ്കിലും വേവിക്കണം. മീൻ തല കഷണങ്ങൾ വെന്തതിനു ശേഷം കായപ്പൊടിയും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർക്കുക.
വറ്റ, പൂമീൻ, നെൻമീൻ, ആവോലി തുടങ്ങിയ വലിയ മീനുകളുടെ തലകളാണ് തലക്കറിക്കായി ഉപയോഗിക്കുന്നത്.