ചേരുവകൾ
പഴുത്ത മാമ്പഴം – 4 എണ്ണം
പച്ചമുളക് – 8 എണ്ണം
തേങ്ങ ചിരകിയത് – അര മുറി
തൈര് – 250 ഗ്രാം
ജീരകം – 1/4ടീസ്പൂൺ
മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
ഉലുവ – 1/2 ടീസ്പൂൺ
വെളുത്തുള്ളി – 2 അല്ലി(ചതച്ചത്)
കടുക് – 1/2 ടീസ്പൂൺ
വറ്റൽ മുളക് – 2 എണ്ണം
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു മൺചട്ടിയിൽ തൊലികളഞ്ഞപഴുത്ത മാമ്പഴവും ആവശ്യത്തിനു വെള്ളവും മഞ്ഞൾപൊടിയും ചേർത്ത് നന്നായി വേവിക്കുക. ശേഷം മിക്സിയുടെ ജാറിൽതേങ്ങയും പച്ചമുളകും ജീരകം, തൈരും ചേർത്ത് നന്നായി അരയ്ക്കുക. മാമ്പഴം നന്നായി വെന്തു വരുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കുക.
ഉടനെതന്നെ അരപ്പ് മാമ്പഴ ചട്ടിയിലേക്ക് ചേർക്കുക. പിന്നീട് ചട്ടി ചൂടാക്കാൻ പാടില്ല. ചട്ടിയിൽ ഉള്ള സ്വാഭാവികമായ ചൂടിൽ അരപ്പ് ചൂടാകാൻ പാടുള്ളൂ അതിനുശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക.(തൈര് ഉപയോഗിച്ച് കറികൾ ഉണ്ടാക്കുമ്പോൾ ആദ്യമേ ഉപ്പ് ചേർക്കരുത് തൈര് ചേർത്തതിനു ശേഷം ഉപ്പ് ചേർക്കുകയാണെങ്കിൽ സ്വാദ് കൂടും) അതിനുശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ചേർക്കുക. ശേഷം വറ്റൽമുളക് ചേർക്കുക .പിന്നീട് ചതച്ചുവെച്ച വെളുത്തുള്ളി ചേർത്ത് മൂപ്പിക്കുക. അതിനുശേഷം ഉലുവയും കറിവേപ്പിലയും ചേർക്കുക. മൂത്തുവരുമ്പോൾ ഉടനെ തന്നെ മാമ്പഴ പുളിശ്ശേരിയിലേക്ക് ഒഴിക്കുക .
സ്വാദിഷ്ടമായ മാമ്പഴപുളിശ്ശേരി റെഡി