തയ്യാറാക്കിയത്: മേരി ജോസി മലയിൽ തിരുവനന്തപുരം.
വേണ്ടുന്ന സാധനങ്ങൾ
((ഇഞ്ചി -ചെറിയ ഒരു പീസ് നീളത്തിൽ അരിഞ്ഞതു.
വെളുത്തുള്ളി -5-6 എണ്ണം -അരിഞ്ഞത്
സബോള -1 അരിഞ്ഞത്.
പച്ചമുളക് -5 എണ്ണം അരിഞ്ഞത്
മുളക് പൊടി -കാൽ ടീസ്പൂൺ
മഞ്ഞൾ പൊടി-ഒരു നുള്ള്
മല്ലിപൊടി -അര ടീസ്പൂൺ
കുരുമുളക് podi-കാൽ ടീസ്പൂൺ
തക്കാളി -4 എണ്ണം
പാൽ ചേമ്പ് -കാൽ കിലോ
കാപ്സിക്കം 1
മല്ലിയില -കുറച്ച്
ടൊമാറ്റോ സോസ് -2 ടീസ്പൂൺ. ))
തയ്യാറാക്കുന്ന വിധം:
ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, സവോള, പച്ചമുളക് അരിഞ്ഞത് വെളിച്ചെണ്ണയിൽ മൂപ്പിച്ച് മുളക്, മല്ലി, മഞ്ഞൾ, കുരുമുളകുപൊടി ചേർത്ത് മൂപ്പിച്ച് തക്കാളി അരിഞ്ഞത് ചേർക്കുക. പിന്നെ അരിഞ്ഞുവെച്ചിരിക്കുന്ന പാൽ ചേമ്പ് ചേർത്ത് ഉപ്പും ഇട്ട് കാൽ ഗ്ലാസ് വെള്ളം ഒഴിച്ച് വേവിക്കുക. വെന്തുവരുമ്പോൾ ഒരു കാപ്സിക്കം നീളത്തിൽ അരിഞ്ഞ് ഇടുക.5 മിനുറ്റ് വേവിച്ചു മല്ലിയില തൂവുക. കറി പാത്രത്തിലേക്ക് മാറ്റുന്നതിന് മുമ്പ് വേണമെങ്കിൽ കുറച്ച് ടൊമാറ്റോ സോസ് ചേർക്കാവുന്നതാണ്.
ഇത് ചപ്പാത്തിക്ക് നല്ല ഒരു കറി ആയിരിക്കും. പാൽ ചേമ്പിന് പകരം ഉരുളക്കിഴങ്ങും കോളിഫ്ലവറും ഒക്കെ ഇതുപോലെ തന്നെ ഉണ്ടാക്കാവുന്നതാണ്.
Very Tasty