എല്ലാവർക്കും നമസ്കാരം
ഒന്നാശ്വസിച്ചപ്പോളേക്കും ദാ പറന്നിറങ്ങി അടുത്ത വകഭേദം. ഇനി ഒമിക്രോണിനെതിരെ പടയൊരുക്കങ്ങൾ, ജാഗ്രതാനിർദ്ദേശങ്ങൾ. ഭീതിയോടെ ലോകരാഷ്ട്രങ്ങൾ. അതിലും ഭീതിയോടെ ദയനീയതയോടെ നമ്മളും. ലോകാവസാനം ആയിട്ടുണ്ടാവുമോ എന്തോ. എന്തായാലും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു റൈസ് വെറൈറ്റിയും കഴിച്ചു ബാക്കിയൊക്കെ നോക്കിക്കാണാം.
🥥തേങ്ങാച്ചോറ്

ആവശ്യമായ സാധനങ്ങൾ
🌶️ഉപ്പിട്ടു വേവിച്ച ചോറ്-രണ്ടു കപ്പ്
🌶️പാചക എണ്ണ-നാലു ടേബിൾ സ്പൂൺ
🌶️കടുക്-ഒരു ടീസ്പൂൺ
🌶️ഉഴുന്നുപരിപ്പ്-ഒരു ടീസ്പൂൺ
🌶️കടലപ്പരിപ്പ്-ഒരു ടീസ്പൂൺ
🌶️ഉണക്കമുളക്-രണ്ടെണ്ണം
🌶️കായപ്പൊടി-ഒരു നുള്ള്
🌶️പച്ചമുളക്-മൂന്നെണ്ണം
🌶️കറിവേപ്പില-രണ്ടു തണ്ട്
🌶️തേങ്ങ ചിരവിയത്-ഒന്നേകാൽ കപ്പ്
പാചകവിധി
🌶️എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്, രണ്ടു പരിപ്പും ഉണക്കമുളകും പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റി കായപ്പൊടി ചേർത്തിളക്കുക.
തേങ്ങയും ഉപ്പും ചേർത്തു നന്നായിളക്കി കുറച്ചു നേരം വഴറ്റുക
🌶️അതിലേക്ക് ചോറ് ചേർത്തിളക്കി, വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റി കറിവേപ്പില കൊണ്ട് അലങ്കരിക്കുക.
🌶️ചൂടോടെ പപ്പടം, കൊണ്ടാട്ടം, അച്ചാർ ഇവ കൂട്ടിക്കഴിക്കാം.
തയ്യാറാക്കിയത്: ദീപ നായർ (deepz) ബാംഗ്ലൂർ ✍
👍👍🌹🌹